bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 10
Nehemiah 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
1
ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹഖല്യായുടെ പുത്രനും ദേശാധിപതിയുമായ നെഹെമ്യാ,
2
സിദെക്കീയാ, സെരായാ, അസര്യാ, യിരെമ്യാ,
3
പശ്ഹൂര്‍, അമര്യാ, മല്ക്കീയാ, ഹത്തൂശ്,
4
[4,5] ശെബന്യാ, മല്ലൂക്, ഹാരീം, മെരേമോത്ത്,
6
ഓബദ്യാ, ദാനീയേല്‍, ഗിന്നെഥോന്‍, ബാരൂക്ക്,
7
മെശുല്ലാം, അബീയാ, മീയാമീന്‍, മയസ്യാ,
8
ബില്‍ഗായ്, ശെമയ്യാ എന്നീ പുരോഹിതന്മാര്.
9
ലേവ്യര്‍: അസന്യായുടെ പുത്രനായ യേശുവ, ഹെനാദാദിന്റെ പുത്രന്മാരായ ബിന്നൂയിയും കദ്മീയേലും
10
അവരുടെ സഹോദരന്മാരായ ശെബന്യാ, ഹോദീയാ, കെലീത, പെലായാ,
11
ഹാനാന്, മീഖ, രെഹോബ്, ഹശബ്യാ,
12
സക്കൂര്‍, ശേരെബ്യാ, ശെബന്യാ, ഹോദീയാ,
13
[13,14] ബാനി, ബെനീനു. പ്രഭുക്കന്മാര്: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി,
15
ബുന്നി, അസ്ഗാദ്, ബേബായി, അദോനിയാ,
16
[16,17] ബിഗ്വായി, ആദീന്‍, ആതേര്‍, ഹിസ്കീയാ,
18
അസ്സൂര്‍, ഹോദീയാ, ഹാശും, ബേസായി,
19
ഹാരീഫ്, അനാഥോത്ത്, നേബായി,
20
[20,21] മഗ്പീയാശ്, മെശുല്ലാം, ഹേസീര്‍, മെശേസബെയേല്‍,
22
സാദോക്, യദൂവ, പെലത്യാ, ഹനാന്,
23
അനായാ, ഹോശേയ, ഹനന്യാ, ഹശ്ശൂബ്,
24
ഹല്ലോഹേശ്, പില്‍ഹ, ശോബേക്, രെഹൂം,
25
[25,26] ഹശബ്നാ, മയസേയാ, അഹീയാ, ഹനാന്,
27
അനാന്‍, മല്ലൂക്, ഹാരീം, ബയനാ.
28
അവശേഷിച്ചവരായ പുരോഹിതന്മാര്, ലേവ്യര്‍, വാതില്കാവല്ക്കാര്, ഗായകര്‍, ദേവാലയശുശ്രൂഷകര്‍, ദേശത്തെ ജനതകളില്‍നിന്നു വേര്‍പെട്ട് ദൈവത്തിന്റെ ധര്‍മശാസ്ത്രം അനുസരിച്ച ജനങ്ങള്‍, അവരുടെ ഭാര്യമാര്‍, പുത്രീപുത്രന്മാര് എന്നിങ്ങനെ തിരിച്ചറിവുള്ള എല്ലാവരും
29
ശ്രേഷ്ഠരായ തങ്ങളുടെ ചാര്‍ച്ചക്കാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശയിലൂടെ നല്കപ്പെട്ട ദൈവത്തിന്റെ ധര്‍മശാസ്ത്രം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സകല കല്പനകളും അനുശാസനകളും ചട്ടങ്ങളും പ്രമാണിക്കുമെന്നും അങ്ങനെ ചെയ്യാഞ്ഞാല്‍ ശാപം ഏറ്റുകൊള്ളാമെന്നും പ്രതിജ്ഞ ചെയ്തു.
30
ഞങ്ങളുടെ പുത്രിമാരെ തദ്ദേശവാസികളായ വിജാതീയര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ ഞങ്ങളുടെ പുത്രന്മാര്ക്ക് ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്യുകയില്ല.
31
ശബത്തു ദിവസമോ വിശുദ്ധദിവസമോ തദ്ദേശവാസികള്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്പനയ്ക്കു കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഞങ്ങള്‍ ഏഴാം വര്‍ഷം വിളവ് എടുക്കുകയോ കടം തിരിച്ചു വാങ്ങുകയോ ഇല്ലെന്നും ഞങ്ങള്‍ ശപഥം ചെയ്തു.
32
കാഴ്ചയപ്പം, നിരന്തരധാന്യയാഗം, ശബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗം, ഉത്സവങ്ങള്‍, വിശുദ്ധവസ്തുക്കള്‍, ഇസ്രായേലിനു വേണ്ടിയുള്ള പാപപരിഹാരയാഗങ്ങള്‍ എന്നിവയ്ക്കും
33
ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷകള്‍ക്കും എല്ലാ ജോലികള്‍ക്കുംവേണ്ടി വര്‍ഷംതോറും മൂന്നിലൊന്നു ശേക്കെല്‍ നല്‍കാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
34
കൂടാതെ ദേവാലയത്തിലെ യാഗപീഠത്തില്‍ നിയമം അനുസരിച്ചു കത്തിക്കാനുള്ള വിറക് ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനക്രമത്തില്‍ വഴിപാടായി അര്‍പ്പിക്കാന്‍ ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും നറുക്കിട്ടു നിശ്ചയിച്ചിരിക്കുന്നു.
35
ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വര്‍ഷംതോറും സര്‍വേശ്വരആലയത്തിലേക്കു സമര്‍പ്പിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കുന്നു.
36
ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളില്‍ കന്നുകാലികളുടെയും ആട്ടിന്‍പറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങള്‍ കൊണ്ടുവന്നുകൊള്ളാം.
37
ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങള്‍, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ.
38
ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹരോന്റെ വംശജനായ ഒരു പുരോഹിതന് അവരുടെ കൂടെ ഉണ്ടായിരിക്കണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ കൊണ്ടുചെല്ലണം.
39
ഇസ്രായേല്‍ജനങ്ങളും ലേവ്യരും കൂടി ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരും വാതില്കാവല്ക്കാരും ഗായകരും പാര്‍ക്കുന്നതും വിശുദ്ധമന്ദിരത്തിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളില്‍ കൊണ്ടുചെല്ലണം. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങള്‍ അവഗണിക്കുകയില്ല.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13