bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 2
Nehemiah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
1
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം നീസാന്‍ മാസത്തില്‍ ഒരു ദിവസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാന്‍ രാജസന്നിധിയില്‍ മ്ലാനവദനനായിരുന്നിട്ടില്ല.
2
അപ്പോള്‍ രാജാവ് എന്നോടു ചോദിച്ചു: “നിന്റെ മുഖം വാടിയിരിക്കുന്നതെന്ത്? നിനക്ക് രോഗമൊന്നും ഇല്ലല്ലോ. ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല.” ഇതു കേട്ട് ഞാന്‍ വല്ലാതെ ഭയപ്പെട്ടു.
3
ഞാന്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് നീണാള്‍ വാഴട്ടെ. എന്റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന കല്ലറകളുള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുമ്പോള്‍ എന്റെ മുഖം എങ്ങനെ വാടാതിരിക്കും?”
4
“നിന്റെ അപേക്ഷ എന്ത്?” എന്നു രാജാവ് ചോദിച്ചു. ഉടനെ ഞാന്‍ സ്വര്‍ഗസ്ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചശേഷം രാജാവിനോടു പറഞ്ഞു:
5
“തിരുവുള്ളമുണ്ടെങ്കില്‍, അങ്ങ് എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം പുതുക്കിപ്പണിയാന്‍ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.”
6
രാജാവു ചോദിച്ചു: “നിനക്ക് എത്രനാള്‍ വേണ്ടിവരും? നീ എപ്പോള്‍ മടങ്ങിവരും? അതിനുവേണ്ട സമയം ഞാന്‍ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോള്‍ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു.
7
“യെഹൂദ്യയില്‍ എത്തുംവരെ പ്രവിശ്യകള്‍ കടന്നുപോകാന്‍ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികള്‍ക്കു നല്‍കാനുള്ള കത്തുകള്‍ തന്നാലും” എന്നു ഞാന്‍ രാജാവിനോട് അപേക്ഷിച്ചു.
8
കൂടാതെ ദേവാലയത്തിന്റെ കോട്ടവാതിലുകള്‍ക്കും നഗരഭിത്തിക്കും എനിക്കു നിവസിക്കാനുള്ള വീടിനും ആവശ്യമുള്ള തടി നല്കാന് വനം സൂക്ഷിപ്പുകാരനായ ആസാഫിന് ഒരു കത്തു നല്‍കണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. ഞാന്‍ അപേക്ഷിച്ചതെല്ലാം രാജാവ് എനിക്കു നല്കി. ദൈവത്തിന്റെ കാരുണ്യം എനിക്കുണ്ടായിരുന്നു.
9
ഞാന്‍ നദിക്ക് അക്കരെയുള്ള പ്രവിശ്യയിലെ അധികാരികളുടെ അടുക്കല്‍ ചെന്ന് രാജാവിന്റെ എഴുത്തുകള്‍ അവര്‍ക്കു കൊടുത്തു. രാജാവ് സേനാനായകന്മാരെയും കുതിരപ്പടയാളികളെയും എന്റെ കൂടെ അയച്ചിരുന്നു.
10
ഇസ്രായേല്യരുടെ ക്ഷേമം അന്വേഷിക്കാന്‍ ഒരാള്‍ വന്നു എന്നു കേട്ടപ്പോള്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അത്യന്തം അസന്തുഷ്ടരായി.
11
ഞാന്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.
12
യെരൂശലേമിനുവേണ്ടി ദൈവം എന്റെ മനസ്സില്‍ തോന്നിപ്പിച്ചിരുന്ന കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്റെ ഏതാനും അനുയായികളും അടുത്ത രാത്രിയില്‍ എഴുന്നേറ്റു പുറത്തു കടന്നു. ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല.
13
രാത്രിയില്‍ താഴ്വരവാതിലിലൂടെ വേതാളഉറവ കടന്നു ചവറ്റുവാതില്ക്കല്‍ എത്തി; ഞാന്‍ യെരൂശലേമിന്റെ ഇടിഞ്ഞ മതിലും അഗ്നിക്കിരയായ വാതിലുകളും പരിശോധിച്ചു.
14
പിന്നീടു ഞാന്‍ ഉറവുവാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു. എന്നാല്‍ എന്റെ വാഹനമൃഗത്തിനു കടന്നുപോകാന്‍ ഇടമില്ലായിരുന്നു.
15
രാത്രിയില്‍ ഞാന്‍ താഴ്വരയിലൂടെ നടന്നു മതില് പരിശോധിച്ചു; പിന്നീടു താഴ്വരവാതിലിലൂടെ മടങ്ങിപ്പോന്നു.
16
ഞാന്‍ എവിടെ പോയി എന്നോ എന്തു ചെയ്തു എന്നോ ഉദ്യോഗസ്ഥന്മാര് ആരും അറിഞ്ഞില്ല. അന്നുവരെ യെഹൂദന്മാരെയോ പുരോഹിതന്മാരെയോ പ്രഭുക്കന്മാരെയോ ഉദ്യോഗസ്ഥന്മാരെയോ ജോലിയില്‍ ഏര്‍പ്പെടേണ്ടിയിരുന്നവരെയോ ഞാന്‍ ഒന്നും അറിയിച്ചിരുന്നില്ല.
17
പിന്നീട് ഞാന്‍ അവരോടു പറഞ്ഞു: “നമുക്കു നേരിട്ടിരിക്കുന്ന അനര്‍ഥം നോക്കുക. യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നമുക്ക് യെരൂശലേമിന്റെ മതില് പണിയാം. നമ്മുടെ അപമാനത്തിന് അറുതിവരുത്താം.”
18
ദൈവത്തിന്റെ സഹായം എന്റെ കൂടെ ഉണ്ടെന്നും രാജാവ് എന്നോടു പറഞ്ഞിട്ടുള്ളതും ഞാന്‍ അവരെ അറിയിച്ചു. “നമുക്കു പണി തുടങ്ങാം” എന്നു പറഞ്ഞ് അവര്‍ ആ നല്ല കാര്യത്തിന് ഒരുമ്പെട്ടു.
19
എന്നാല്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അറേബ്യനായ ഗേശെമും ഇതു കേട്ടപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു? രാജാവിനോടു മത്സരിക്കുകയോ?”
20
ഞാന്‍ അവരോടു പറഞ്ഞു: “സ്വര്‍ഗസ്ഥനായ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും; അവിടുത്തെ ദാസരായ ഞങ്ങള്‍ മതില് പണിയും. നിങ്ങള്‍ക്കു യെരൂശലേമില്‍ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13