bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 12
Nehemiah 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
1
ശെയല്തീയേലിന്റെ പുത്രന് സെരുബ്ബാബേലിന്റെയും യേശുവയുടെയും കൂടെ വന്ന പുരോഹിതന്മാര്: സെരായാ, യിരെമ്യാ,
2
എസ്രാ, അമര്യാ, മല്ലൂക്, ഹത്തൂശ്, ശെഖന്യാ,
3
[3,4] രെഹൂം, മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,
5
അബ്ബീയാ, മിയാമീന്‍, മയദ്യാ, ബില്ഗാ,
6
ശെമയ്യാ, യോയാരീബ്, യെദായാ, സല്ലൂ,
7
ആമോക്, ഹില്കീയാ, യെദായാ. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ ചാര്‍ച്ചക്കാരുടെയും നേതാക്കന്മാര് ആയിരുന്നു.
8
ലേവ്യര്‍: യേശുവ, ബിന്നൂയി, കദ്മീയേല്‍, ശേരെബ്യാ, യെഹൂദാ എന്നിവരും സ്തോത്രഗാനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന മത്ഥന്യായും ചാര്‍ച്ചക്കാരും.
9
അവരുടെ സഹോദരന്മാരായ ബക്ബുക്യായും ഉന്നോയും ശുശ്രൂഷയില്‍ അവര്‍ക്ക് അഭിമുഖമായി നിന്നു.
10
യേശുവാ യോയാക്കീമിന്റെയും യോയാക്കീം എല്യാശീബിന്റെയും എല്യാശീബ് യോയാദയുടെയും പിതാവായിരുന്നു.
11
യോയാദ യോനാഥാന്റെയും യോനാഥാന് യദൂവയുടെയും പിതാവായിരുന്നു.
12
യോയാക്കീമിന്റെ കാലത്തെ പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്: സെരായാകുലത്തിനു മെരായ്യാ; യിരെമ്യാകുലത്തിനു ഹനന്യാ;
13
എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാന്‍;
14
മല്ലൂക്ക്കുലത്തിനു യോനാഥാന്; ശെബന്യാകുലത്തിനു യോസേഫ്,
15
ഹാരിംകുലത്തിന് അദ്നാ, മെരായോത്ത്കുലത്തിനു ഹെല്ക്കായി;
16
ഇദ്ദോകുലത്തിനു സെഖര്യാ; ഗിന്നെഥോന്‍ കുലത്തിനു മെശുല്ലാം;
17
അബീയാകുലത്തിനു സിക്രി; മിന്യാമീന്‍കുലത്തിനും മോവദ്യാകുലത്തിനും പില്‍തായി;
18
ബില്‍ഗാകുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാന്‍;
19
യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിനു ഉസ്സി;
20
സല്ലായികുലത്തിനു കല്ലായി; ആമോക്കുലത്തിനു ഏബര്‍;
21
ഹില്കീയാകുലത്തിനു ഹശബ്യാ; യെദായാ കുലത്തിനു നെഥനയേല്‍.
22
എല്യാശീബ്, യോയാദ, യോഹാനാന്‍, യദൂവ എന്നിവരുടെ കാലത്തു ലേവ്യരുടെയും പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്റെയും കാലംവരെ പുരോഹിതന്മാരുടെയും പിതൃഭവനത്തലവന്മാരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.
23
എല്യാശീബിന്റെ പുത്രന് യോഹാനാന്റെ കാലംവരെ ലേവികുടുംബത്തലവന്മാരുടെ പേരുകള്‍ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.
24
ലേവ്യരുടെ തലവന്മാര്: ഹശബ്യാ, ശേരെബ്യാ, കദ്മീയേലിന്റെ പുത്രന് യേശുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന സഹോദരരോടൊത്ത് ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരമുള്ള സ്തുതിസ്തോത്രങ്ങള്‍ യാമംതോറും അര്‍പ്പിച്ചു.
25
മത്ഥന്യാ, ബക്ക്ബുക്യാ, ഓബദ്യാ, മെശുല്ലാം, തല്മോന്, അക്കൂബ് എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങളുടെ കാവല്ക്കാരായിരുന്നു.
26
ഇവര്‍ യോസാദാക്കിന്റെ പുത്രന് യേശുവയുടെ പുത്രന് യോയാക്കീമിന്റെയും ദേശാധിപതി നെഹെമ്യായുടെയും വേദപണ്ഡിതനായ എസ്രാപുരോഹിതന്റെയും കാലത്തു ജീവിച്ചിരുന്നു.
27
യെരൂശലേമിന്റെ മതില് പ്രതിഷ്ഠിക്കുന്ന സമയത്ത് ഇലത്താളം, വീണ, കിന്നരം എന്നീ വാദ്യോപകരണങ്ങളോടുകൂടി സന്തോഷപൂര്‍വം സ്തോത്രഗാനങ്ങള്‍ അര്‍പ്പിക്കുന്നതിന് ലേവ്യരെ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു യെരൂശലേമില്‍ വരുത്തി.
28
ഗായകര്‍ യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും
29
ബേത്ത്-ഗില്ഗാലില്നിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളില്‍നിന്നും വന്നുകൂടി; ഗായകര്‍ തങ്ങള്‍ക്കു വസിക്കാന്‍ യെരൂശലേമിന്റെ ചുറ്റും ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു.
30
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചശേഷം ജനങ്ങളെയും വാതിലുകള്‍, മതില് എന്നിവയും ശുദ്ധീകരിച്ചു.
31
പിന്നീട് യെഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളില്‍ കൊണ്ടുവന്നു സ്തോത്രഗീതം ആലപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യാന്‍ രണ്ടു വലിയ ഗായകസംഘങ്ങളെ നിയോഗിച്ചു. അവയില്‍ ഒന്ന് മതിലിന്മേല് വലത്തുഭാഗത്തുകൂടി പുറപ്പെട്ട് ചവറ്റു വാതില്ക്കലേക്കു പോയി.
32
ഹോശയ്യായും യെഹൂദാപ്രഭുക്കന്മാരില്‍ പകുതിപ്പേരും അവരെ അനുഗമിച്ചു.
33
അസര്യാ, എസ്രാ, മെശുല്ലാം,
34
യെഹൂദാ, ബെന്യാമീന്, ശെമയ്യാ, യിരെമ്യാ എന്നിവരും
35
കാഹളങ്ങളോടുകൂടി പുരോഹിതന്മാരില് ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്റെ പുത്രന്, യോനാഥാന് ശെമയ്യായുടെ പുത്രന്, ശെമയ്യാ മത്ഥന്യായുടെ പുത്രന്, മത്ഥന്യാ മീഖായുടെ പുത്രന്, മീഖാ സക്കൂറിന്റെ പുത്രന്; സക്കൂര്‍ ആസാഫിന്റെ പുത്രന്)
36
അയാളുടെ ചാര്‍ച്ചക്കാരും ദൈവപുരുഷനായ ദാവീദിന്റെ വാദ്യോപകരണങ്ങള്‍ വഹിച്ചിരുന്നവരും ആയ ശെമയ്യാ, അസരയേല്‍, മീലലായി, ഗീലലായി, മായായി, നെഥനയേല്‍, യെഹൂദാ, ഹനാനി എന്നിവരും അവരോടൊത്തു നടന്നു. വേദപണ്ഡിതനായ എസ്രാ അവരുടെ മുമ്പില്‍ നടന്നു.
37
അവര്‍ ഉറവക്കവാടം കടന്നു ദാവീദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി ദാവീദിന്റെ കൊട്ടാരത്തിനപ്പുറമുള്ള മതിലിന്റെ കയറ്റത്തിലൂടെ ചെന്നു കിഴക്കു ജലകവാടത്തില്‍ എത്തി.
38
സ്തോത്രഗായകരുടെ മറ്റേ സംഘം ഇടതുവശത്തേക്കു നീങ്ങി; അവരുടെ പിന്നാലെ ഞാനും പകുതി ജനങ്ങളും ചൂളഗോപുരത്തിനപ്പുറം വിശാലമായ മതില്‍വരെയും
39
എഫ്രയീംവാതിലിനപ്പുറം പുരാതനകവാടം, മത്സ്യകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം, അജകവാടം എന്നിവ കടന്നു കാവല്പ്പുരയ്ക്കടുത്തുള്ള കവാടംവരെ എത്തി.
40
സ്തോത്രഗായകരുടെ രണ്ടു സംഘവും ഞാനും എന്റെ കൂടെയുള്ള പ്രമാണികളില്‍ പകുതിപ്പേരും
41
കാഹളങ്ങള്‍ വഹിച്ചുകൊണ്ട് എല്യാക്കീം, മയസേയാ, മിന്യാമിന്, മീഖായാ, എല്യോവേനായി, സെഖര്യാ, ഹനന്യാ എന്നീ പുരോഹിതന്മാരും
42
മയസേയാ, ശെമയ്യാ, എലെയാസര്‍, ഉസ്സി, യെഹോഹാനാന്‍, മല്ക്കീയാ, ഏലാം, ഏസെര്‍ എന്നിവരും ദേവാലയത്തിനരികെ വന്നുനിന്നു; ഗായകര്‍ ഉറക്കെ പാടി; യിസ്രഹ്യാ ആയിരുന്നു അവരുടെ നേതാവ്.
43
അന്ന് അവര്‍ വലിയ യാഗങ്ങള്‍ അര്‍പ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവര്‍ക്ക് ഇട നല്കി; സ്ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങള്‍ വളരെ ദൂരെ കേള്‍ക്കാമായിരുന്നു.
44
അന്നു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരിലും ലേവ്യരിലും യെഹൂദാജനങ്ങള്‍ വളരെ സംപ്രീതരായിരുന്നു. അതുകൊണ്ട്, പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കുംവേണ്ടി നിയമപ്രകാരം വേര്‍തിരിക്കപ്പെട്ടിരുന്ന ഓഹരികള്‍-അഥവാ സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും പട്ടണങ്ങളോടു ചേര്‍ന്നു നിലങ്ങളില്‍നിന്ന് ശേഖരിച്ച് അവയ്ക്കുവേണ്ടിയുള്ള സംഭരണഗൃഹങ്ങളില്‍ സൂക്ഷിക്കാന്‍ ആളുകളെ നിയമിച്ചു.
45
പുരോഹിതന്മാരും ലേവ്യരും ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണ ശുശ്രൂഷയും അനുഷ്ഠിച്ചു. ദാവീദും അദ്ദേഹത്തിന്റെ പുത്രന് ശലോമോനും കല്പിച്ചിരുന്ന പ്രകാരം ഗായകരും വാതില്കാവല്ക്കാരും പ്രവര്‍ത്തിച്ചു.
46
പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് ഗായകര്‍ക്ക് ഒരു നേതാവുണ്ടായിരുന്നു; അവര്‍ ദൈവത്തിനു സ്തുതിഗാനങ്ങളും സ്തോത്രങ്ങളും അര്‍പ്പിച്ചിരുന്നു.
47
സെരൂബ്ബാബേലിന്റെയും നെഹെമ്യായുടെയും കാലത്ത് എല്ലാ ഇസ്രായേല്യരും ഗായകര്‍ക്കും വാതില്കാവല്ക്കാര്ക്കും പ്രതിദിനവിഹിതം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ പുരോഹിതന്മാര്‍ക്കുമുള്ള വിഹിതം നല്‍കിയിരുന്നു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13