bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 6
Nehemiah 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 7 →
1
ഞാന്‍ വീണ്ടും മതില് നിര്‍മ്മിച്ച് അതിന്റെ വിടവുകള്‍ എല്ലാം അടച്ചു എന്നു സന്‍ബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാല്‍ ഞാന്‍ അതിന്റെ കവാടങ്ങള്‍ക്കു കതകുകള്‍ പിടിപ്പിച്ചിരുന്നില്ല.
2
അപ്പോള്‍ സന്‍ബല്ലത്തും ഗേശെമും എന്റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തില്‍വച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
3
ഞാന്‍ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാന്‍ ഒരു വലിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഇപ്പോള്‍ വരാന്‍ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കല്‍ ഞാന്‍ എന്തിനു വരണം?”
4
ഇതേ സന്ദേശവുമായി അവര്‍ നാലു പ്രാവശ്യം എന്റെ അടുക്കല്‍ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാന്‍ നല്കി.
5
സന്‍ബല്ലത്ത് അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ ഒരു തുറന്ന കത്തുമായി എന്റെ അടുക്കല്‍ അയച്ചു.
6
അതില്‍ ഇപ്രകാരം എഴുതിയിരുന്നു: “നീയും യെഹൂദന്മാരും വിപ്ലവത്തിനു വട്ടം കൂട്ടുന്നു എന്നും അതുകൊണ്ടാണു മതില് പണിയുന്നതെന്നും നീ അവരുടെ രാജാവാകാന്‍ ആഗ്രഹിക്കുന്നു എന്നും ജനതകളുടെ ഇടയില്‍ വാര്‍ത്ത പരന്നിരിക്കുന്നു. ഗേശെമും അതുതന്നെ പറയുന്നു.
7
യെഹൂദ്യയില്‍ ഒരു രാജാവുണ്ടായിരിക്കുന്നു എന്നു നിന്നെക്കുറിച്ചു യെരൂശലേമില്‍ വിളംബരം ചെയ്യാന്‍ നീ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നു. ഈ വാര്‍ത്ത രാജാവിന്റെ അടുക്കലുമെത്തും. അതുകൊണ്ട് വരൂ, നമുക്കു കൂടി ആലോചിക്കാം.
8
“ഞാന്‍ അയാള്‍ക്ക് ഇങ്ങനെ മറുപടി നല്കി: “നിങ്ങള്‍ പറയുന്നതുപോലെ യാതൊന്നും നടന്നിട്ടില്ല. അതെല്ലാം നിങ്ങളുടെ സങ്കല്പമാണ്.”
9
ജോലി തുടരാനാവാത്തവിധം ഞങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതിയാണ് അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. അതിനാല്‍ ദൈവമേ, എന്റെ കരങ്ങള്‍ക്കു ശക്തി നല്കിയാലും.
10
പിന്നീട് ഞാന്‍ മെഹേതബേലിന്റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടില്‍ ചെന്നു. അയാള്‍ വീട്ടിനുള്ളില്‍തന്നെ കഴിയുകയായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളില്‍ കടന്നു വാതില്‍ അടച്ചിരിക്കാം. അവര്‍ നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ട്. അവര്‍ അങ്ങയെ കൊല്ലാന്‍ രാത്രിയില്‍ വരും”.
11
ഞാന്‍ പറഞ്ഞു: “എന്നെപ്പോലെ ഒരാള്‍ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാള്‍ ജീവരക്ഷയ്ക്കു ദേവാലയത്തില്‍ പോയി ഒളിക്കുകയോ? ഞാന്‍ പോകയില്ല.”
12
ദൈവത്തിന്റെ അരുളപ്പാടല്ല അവന് അറിയിച്ചതെന്നും തോബീയായും സന്‍ബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി.
13
ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച് ഞാന്‍ പാപം ചെയ്യുന്നതിനും ദുഷ്കീര്‍ത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവര്‍ അയാളെ കൂലിക്ക് എടുത്തത്.
14
എന്റെ ദൈവമേ, തോബീയായ്‍ക്കും സന്‍ബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്ക്കും എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ച മറ്റു പ്രവാചകര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്കണമേ.
15
എലൂല്‍ മാസം ഇരുപത്തഞ്ചാം ദിവസം മതില്‍പ്പണി പൂര്‍ത്തിയായി. അതിന് അമ്പത്തിരണ്ടു ദിവസം വേണ്ടിവന്നു.
16
ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോള്‍ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണു പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് എന്ന് അവര്‍ക്ക് ബോധ്യമായി.
17
ആ കാലത്ത് യെഹൂദാ പ്രഭുക്കന്മാരും തോബീയായും തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടായിരുന്നു.
18
തോബിയാ ആരഹിന്റെ പുത്രന് ശെഖന്യായുടെ ജാമാതാവ് ആയിരുന്നു. അയാളുടെ പുത്രനായ യോഹാനാന്‍ ബേരഖ്യായുടെ പുത്രനായ മെശുല്ലാമിന്റെ പുത്രിയെ വിവാഹം കഴിച്ചിരുന്നു. തന്നിമിത്തം യെഹൂദ്യയില്‍ അനേകം പേര് അയാളുമായി ബന്ധപ്പെട്ടിരുന്നു.
19
അവര്‍ എന്റെ മുമ്പില്‍വച്ച് അയാളെ പ്രശംസിക്കുകയും ഞാന്‍ പറഞ്ഞതെല്ലാം അയാളെ അറിയിക്കുകയും ചെയ്തു. തോബീയാ എനിക്കു ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13