bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 11
Nehemiah 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
1
ജനനേതാക്കള്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷിച്ച ജനത്തില്‍ പത്തുപേര്‍ക്ക് ഒരാള്‍ വീതം വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കാനും ഒമ്പതുപേര്‍ മറ്റു പട്ടണങ്ങളില്‍ പാര്‍ക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു.
2
യെരൂശലേമില്‍ പാര്‍ക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനങ്ങള്‍ അനുഗ്രഹിച്ചു.
3
ഇസ്രായേല്യരും പുരോഹിതരും ലേവ്യരും ദേവാലയശുശ്രൂഷകരും ശലോമോന്റെ ദാസന്മാരുടെ പിന്തലമുറക്കാരും യെഹൂദ്യയില്‍ അവരവരുടെ പട്ടണങ്ങളില്‍ സ്വന്തം സ്ഥലത്തു പാര്‍ത്തു.
4
യെരൂശലേമില്‍ വസിച്ചവരില്‍ പ്രമുഖര്‍ യെഹൂദാഗോത്രത്തിലും ബെന്യാമീന്‍ഗോത്രത്തിലും പെട്ടവരായിരുന്നു. യെഹൂദാഗോത്രത്തില്‍പ്പെട്ടവര്‍: ഉസ്സീയായുടെ പുത്രന് അഥായാ; ഉസ്സീയാ സെഖര്യായുടെയും സെഖര്യാ അമര്യായുടെയും അമര്യാ ശെഫത്യായുടെയും ശെഫത്യാ മഹലലേലിന്റെയും മഹലലേല്‍ പേരെസിന്റെയും പുത്രന് ആയിരുന്നു.
5
ബാരൂക്കിന്റെ പുത്രന് മയസേയാ. ബാരൂക് കൊല്‍ഹോസെയുടെയും കൊല്‍ഹോസെ ഹസായായുടെയും ഹസായാ അദായായുടെയും അദായാ യോയാരീബിന്റെയും യോയാരീബ് സെഖര്യായുടെയും സെഖര്യാ ശീലോന്യന്റെയും പുത്രന് ആയിരുന്നു.
6
യെരൂശലേമില്‍ പാര്‍ത്തിരുന്ന പേരെസിന്റെ പുത്രന്മാര് ആകെ നാനൂറ്ററുപത്തെട്ടു പേര്. അവര്‍ വീരപരാക്രമികളായിരുന്നു.
7
ബെന്യാമീന്‍ഗോത്രക്കാര്‍: മെശുല്ലാമിന്റെ പുത്രന് സല്ലൂ; മെശുല്ലാം യോവേദിന്റെയും യോവേദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മയസേയായുടെയും മയസേയാ ഇഥീയേലിന്റെയും ഇഥീയേല്‍ യെശയ്യായുടെയും പുത്രന് ആയിരുന്നു.
8
അയാളുടെ അനുയായികള്‍ ഗബ്ബായിയും സല്ലായിയും. ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍.
9
സിക്രിയുടെ പുത്രന് യോവേല്‍ അവരുടെ മേല്നോട്ടക്കാരനും ഹസനൂവയുടെ പുത്രന് യെഹൂദാ പട്ടണത്തിലെ രണ്ടാമത്തെ അധികാരിയും ആയിരുന്നു.
10
പുരോഹിതന്മാരില്: യോയാരീബിന്റെ പുത്രന് യെദായാ, യാഖീന്‍,
11
ഹില്ക്കീയായുടെ പുത്രന് സേരായാ; ഹില്ക്കീയാ മെശുല്ലാമിന്റെയും മെശുല്ലാം സാദോക്കിന്റെയും സാദോക് മെരായോത്തിന്റെയും മെരായോത്ത് അഹീതൂബിന്റെയും പുത്രന് ആയിരുന്നു. അഹീതൂബ് ദേവാലയത്തിലെ പ്രധാന പുരോഹിതനായിരുന്നു.
12
ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ ആകെ എണ്ണൂറ്റിയിരുപത്തിരണ്ടു പേര്. യൊരോഹാമിന്റെ പുത്രന് അദായാ; യൊരോഹാം പെലല്യായുടെയും പെലല്യാ അംസിയുടെയും അംസി സെഖര്യായുടെയും സെഖര്യാ പശ്ഹൂരിന്റെയും പശ്ഹൂര്‍ മല്ക്കീയായുടെയും പുത്രന് ആയിരുന്നു.
13
അയാളുടെ ഗോത്രത്തിലെ പിതൃഭവനത്തലവന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേര്‍. അസരേലിന്റെ പുത്രന് അമശെസായ്. അസരേല്‍ അഹ്സായിയുടെയും അഹ്സായ് മെശില്ലേമോത്തിന്റെയും മെശില്ലേമോത്ത് ഇമ്മേരിന്റെയും പുത്രനായിരുന്നു;
14
അവരുടെ ചാര്‍ച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേര് വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്റെ പുത്രന് സബ്ദീയേല്‍ ആയിരുന്നു അവരുടെ നേതാവ്.
15
ലേവ്യരില്‍ അശ്ശൂബിന്റെ പുത്രന് ശെമയ്യാ; അശ്ശൂബ് അസ്രീക്കാമിന്റെയും അസ്രീക്കാം ഹശബ്യായുടെയും ഹശബ്യാ ബൂന്നിയുടെയും പുത്രന് ആയിരുന്നു.
16
ലേവ്യരില്‍ പ്രമുഖരായ ശബ്ബെത്തായിയും യോസാബാദും ദേവാലയത്തിന്റെ പുറംപണികളുടെ മേല്‍നോട്ടം വഹിച്ചു.
17
മീഖയുടെ പുത്രന് മത്ഥന്യാ; മീഖ സബ്‍ദിയുടെയും സബ്ദി ആസാഫിന്റെയും പുത്രന്. അയാള്‍ സ്തോത്രപ്രാര്‍ഥനയ്‍ക്ക് നേതൃത്വം വഹിച്ചു. അയാളുടെ ഒരു ചാര്‍ച്ചക്കാരനായ ബക്ബുക്യാ ആയിരുന്നു രണ്ടാമന്. ശമ്മൂവയുടെ പുത്രന് അബ്ദ; ശമ്മൂവ ഗാലാലിന്റെയും ഗാലാല്‍ യെദൂഥൂന്റെയും പുത്രന് ആയിരുന്നു.
18
വിശുദ്ധ നഗരത്തില്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു ലേവ്യര്‍ പാര്‍ത്തിരുന്നു.
19
വാതില്കാവല്ക്കാര്: അക്കൂബും തല്മോനും അവരുടെ ചാര്‍ച്ചക്കാരും ഉള്‍പ്പെടെ നൂറ്റെഴുപത്തിരണ്ടു പേര്.
20
ശേഷമുള്ള ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാ നഗരങ്ങളിലെ സ്വന്തം അവകാശഭൂമികളില്‍ പാര്‍ത്തു.
21
ദേവാലയത്തിലെ ജോലിക്കാര്‍ ഓഫേലില്‍ പാര്‍ത്തു. അവരുടെ മേല്‍നോട്ടക്കാര്‍ സീഹയും ഗിശ്പയും ആയിരുന്നു.
22
യെരൂശലേമിലെ ലേവ്യരുടെ മേല്നോട്ടക്കാരന് ബാനിയുടെ പുത്രന് ഉസ്സി ആയിരുന്നു. ബാനി ഹശബ്യായുടെയും ഹശബ്യാ മത്ഥന്യായുടെയും മത്ഥന്യാ മീഖയുടെയും പുത്രന്; ദേവാലയത്തിലെ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്റെ മക്കളില്‍ ഒരാളായിരുന്നു ഉസ്സി.
23
ഗായകരെ സംബന്ധിച്ചും ഓരോ ദിവസത്തേക്കുള്ള അവരുടെ തവണകളെക്കുറിച്ചും ഒരു രാജകല്പന ഉണ്ടായിരുന്നു.
24
യെഹൂദായുടെ പുത്രനായ സേരഹിന്റെ വംശത്തില്‍ മെശേസബേലിന്റെ പുത്രന് പെഥഹ്യാ ഇസ്രായേല്‍ജനത്തെ സംബന്ധിച്ച കാര്യങ്ങളില്‍ രാജാവിന്റെ കാര്യസ്ഥന് ആയിരുന്നു.
25
അനേകമാളുകള്‍ പട്ടണങ്ങളിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും പാര്‍ത്തു. യെഹൂദാഗോത്രത്തില്‍പ്പെട്ട ചിലര്‍ കിര്യത്ത്-അര്‍ബയിലും ദീബോനിലും യെക്കബ്സയേലിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും യേശുവയിലും
26
മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും
27
ബേര്‍-ശേബയിലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളിലും
28
സിക്ലാഗിലും മെഖോനയിലും അവയോടു ചേര്‍ന്ന ഗ്രാമങ്ങളിലും
29
എന്‍-രിമ്മോനിലും സോരയിലും
30
യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കായിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തു. അങ്ങനെ അവര്‍ ബേര്‍-ശേബമുതല്‍ ഹിന്നോംതാഴ്വരവരെ വാസമുറപ്പിച്ചു.
31
ബെന്യാമീന്‍ഗോത്രക്കാര്‍ ഗേബമുതല്‍ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
32
അനാഥോത്തിലും നോബിലും അനന്യായിലും
33
ഹാസോരിലും രാമായിലും ഗിത്ഥായീമിലും ഹാദീദിലും
34
സെബോയീമിലും നെബല്ലാത്തിലും
35
ലോദിലും ശില്പികളുടെ താഴ്വരയായ ഓനോയിലും പാര്‍ത്തു.
36
യെഹൂദ്യയില്‍ പാര്‍ത്തിരുന്ന ചില ഗണങ്ങള്‍ ബെന്യാമീന് ഗോത്രക്കാരോടു ചേര്‍ന്നു പാര്‍ത്തു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13