bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 4
Nehemiah 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
1
മതില് പണിയുന്നു എന്നു കേട്ടു സന്‍ബല്ലത്ത് കോപിഷ്ഠനായി. അയാള്‍ ഞങ്ങളെ പരിഹസിച്ചു.
2
തന്റെ ചാര്‍ച്ചക്കാരും ശമര്യാസൈന്യവും കേള്‍ക്കെ അയാള്‍ പറഞ്ഞു: “ദുര്‍ബലരായ ഈ യെഹൂദന്മാര്‍ എന്തു ചെയ്യാന്‍ പോകുന്നു? അവര്‍ മതില് മുഴുവന്‍ പുനരുദ്ധരിക്കുമോ? അവര്‍ക്കു യാഗാര്‍പ്പണം നടത്താന്‍ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവര്‍ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളില്‍നിന്നു കല്ലുകള്‍ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവര്‍ ഉറപ്പിക്കുമോ?”
3
അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന് കയറിയാല്‍ അവരുടെ കന്മതില് ഇടിഞ്ഞുവീഴും.”
4
ഞാന്‍ പ്രാര്‍ഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ; ഞങ്ങള്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളില്‍തന്നെ പതിക്കാന്‍ ഇടയാക്കണമേ. അവര്‍ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ.
5
മതില് പണിയുന്നവരുടെ മുമ്പാകെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ അപരാധം മറയ്ക്കരുതേ; അവരുടെ പാപം അവിടുത്തെ മുമ്പില്‍നിന്നു മായിച്ചു കളയരുതേ.”
6
അങ്ങനെ ഞങ്ങള്‍ മതില്‍പ്പണി തുടര്‍ന്നു; ജനത്തിന്റെ ഉത്സാഹംകൊണ്ടു മതില് മുഴുവനും പകുതിവരെ കെട്ടി ഉയര്‍ത്തി.
7
യെരൂശലേമിന്റെ മതിലുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നു എന്നും വിള്ളലുകള്‍ അടഞ്ഞു തുടങ്ങി എന്നും കേട്ട് സന്‍ബല്ലത്തും തോബീയായും അറബികളും അമ്മോന്യരും അസ്തോദ്യരും കുപിതരായി.
8
യെരൂശലേമിനെതിരെ പോരാടാനും കലാപം ഉണ്ടാക്കാനും അവര്‍ ഒത്തുകൂടി ഗൂഢാലോചന നടത്തി.
9
ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിച്ചു. അവരില്‍നിന്നുള്ള രക്ഷയ്ക്കായി ഞങ്ങള്‍ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തി.
10
“ചുമട്ടുകാര്‍ തളര്‍ന്നിരിക്കുന്നു. മതിലിന്റെ അവശിഷ്ടങ്ങള്‍ ഇനിയും ധാരാളം നീക്കാനുണ്ട്; പണി തുടരാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല” എന്നു യെഹൂദ്യര്‍ പറഞ്ഞു.
11
“നാം അവരുടെ ഇടയില്‍ കടന്ന് അവരെ കൊന്ന് മതിലിന്റെ പണി മുടക്കുന്നതുവരെ അവര്‍ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കള്‍ പറഞ്ഞു.
12
സമീപവാസികളായ യെഹൂദന്മാര്‍ പല തവണ ഞങ്ങളുടെ അടുക്കല്‍ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവര്‍ നമ്മെ എതിരിടും.”
13
അതുകൊണ്ടു മതിലിന്റെ പണി പൂര്‍ത്തിയാകാത്ത ഇടങ്ങളില്‍ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തില്‍ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി.
14
ഞാന്‍ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സര്‍വേശ്വരനെ ഓര്‍ത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാര്ക്കും പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പോരാടുക.”
15
തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവില്‍ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ മനസ്സിലാക്കി. ഞങ്ങള്‍ ആകട്ടെ മതിലിന്റെ പണി തുടര്‍ന്നു.
16
അന്നുമുതല്‍ എന്റെ ആളുകളില്‍ പകുതിപേര് പണിയിലേര്‍പ്പെട്ടു; പകുതി ആളുകള്‍ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവല്‍നിന്നു. പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെ നേതാക്കന്മാര് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
17
ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയില്‍ ആയുധം വഹിക്കുകയും ചെയ്തു.
18
മതിലുപണിക്കാര്‍പോലും അരയില്‍ വാള് തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവന്‍ എന്റെ അടുക്കല്‍ നിന്നിരുന്നു.
19
ഞാന്‍ ജനത്തോടും അവരുടെ പ്രഭുക്കന്മാരോടും പ്രമാണികളോടും പറഞ്ഞു: “നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെ വലുതാണ്. അതു പലയിടത്തായി വ്യാപിച്ചിരിക്കുന്നു. മതിലിന്റെ പണിയില്‍ ഏര്‍പ്പെട്ട് നാം പല സ്ഥലങ്ങളില്‍ ആയിരിക്കുന്നു.
20
കാഹളധ്വനി കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്ത് ഓടിക്കൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.”
21
അങ്ങനെ ഞങ്ങള്‍ പണി തുടര്‍ന്നു. പകുതി ആളുകള്‍ നേരം പുലരുമ്പോള്‍മുതല്‍ നക്ഷത്രം ഉദിക്കുന്നതുവരെ കുന്തവും ഏന്തിനിന്നിരുന്നു.
22
അപ്പോള്‍ ഞാന്‍ ജനത്തോടു പറഞ്ഞു: “എല്ലാവരും തങ്ങളുടെ ദാസരുമൊത്ത് യെരൂശലേമില്‍ രാത്രി കഴിക്കണം. അങ്ങനെ നമുക്കു പട്ടണം സംരക്ഷിക്കാം.”
23
ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും ഞങ്ങളുടെ ദാസന്മാരും എന്നെ അനുഗമിച്ചിരുന്ന കാവല്‍ക്കാരും വസ്ത്രം മാറിയില്ല; കുളിക്കുമ്പോള്‍ പോലും ആയുധം ധരിച്ചിരുന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13