bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 7
Nehemiah 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
1
ഞാന്‍ മതിലിന്റെ പണി പൂര്‍ത്തിയാക്കി കതകുകള്‍ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു.
2
പിന്നീട് ഞാന്‍ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപന് ഹനന്യായെയും യെരൂശലേമിന്റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
3
ഞാന്‍ അവരോടു പറഞ്ഞു: “വെയില് ഉറയ്ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങള്‍ തുറക്കരുത്; വാതിലുകള്‍ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം. യെരൂശലേംനിവാസികളില്‍നിന്നു വേണം കാവല്ക്കാരെ നിയമിക്കാന്‍. അവര്‍ അവരവരുടെ വീടുകളുടെ മുമ്പില്‍ കാവല്‍ നില്‍ക്കണം.
4
യെരൂശലേം നഗരം വളരെ വിശാലമായിരുന്നു; എന്നാല്‍ ജനം കുറവായിരുന്നു. വീടുകള്‍ പണിതിരുന്നില്ല.
5
വംശാവലി അനുസരിച്ചു പേരുകള്‍ രേഖപ്പെടുത്താന്‍ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്റെ ദൈവം എനിക്കു പ്രേരണ നല്കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകം എനിക്കു കിട്ടി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:
6
“ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ അനേകം പേര് സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു.
7
സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാ, അസര്യാ, രയമ്യാ, നഹമാനി, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നത്. ഇസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യ:
8
പരോശിന്റെ കുടുംബത്തില്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്;
9
ശെഫത്യായുടെ കുടുംബത്തില്‍ മുന്നൂറ്റെഴുപത്തിരണ്ട്.
10
ആരഹിന്റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തിരണ്ട്;
11
പഹത്ത്-മോവാബ് വംശക്കാരായ യേശുവയുടെയും യോവാബിന്റെയും കുടുംബങ്ങളില്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്;
12
ഏലാമിന്റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റമ്പത്തിനാല്;
13
സത്ഥൂവിന്റെ കുടുംബത്തില്‍ എണ്ണൂറ്റി നാല്പത്തഞ്ച്;
14
സക്കായിയുടെ കുടുംബത്തില്‍ എഴുനൂറ്ററുപത്;
15
ബിന്നൂയിയുടെ കുടുംബത്തില്‍ അറുനൂറ്റി നാല്പത്തെട്ട്,
16
ബേബായിയുടെ കുടുംബത്തില്‍ അറുനൂറ്റി ഇരുപത്തെട്ട്;
17
അസ്ഗാദിന്റെ കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്;
18
അദോനീക്കാമിന്റെ കുടുംബത്തില്‍ അറുനൂറ്ററുപത്തേഴ്;
19
ബിഗ്വായിയുടെ കുടുംബത്തില്‍ രണ്ടായിരത്തറുപത്തേഴ്;
20
ആദീന്റെ കുടുംബത്തില്‍ അറുനൂറ്റമ്പത്തഞ്ച്;
21
ഹിസ്കീയായുടെ പുത്രനായ ആതേരിന്റെ കുടുംബത്തില്‍ തൊണ്ണൂറ്റെട്ട്;
22
ഹാശൂമിന്റെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തെട്ട്;
23
ബേസായിയുടെ കുടുംബത്തില്‍ മുന്നൂറ്റിരുപത്തിനാല്;
24
ഹാരീഫിന്റെ കുടുംബത്തില്‍ നൂറ്റിപന്ത്രണ്ട്.
25
ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ച്;
26
ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്‍പത്തെട്ട്;
27
അനാഥോത്യര്‍ നൂറ്റിരുപത്തെട്ട്;
28
ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ട്.
29
കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവിടങ്ങളിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്;
30
രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യര്‍ നൂറ്റിയിരുപത്തിരണ്ട്.
31
[31,32] ബേഥേല്‍ക്കാരും ഹായീക്കാരും കൂടെ നൂറ്റിയിരുപത്തിമൂന്ന്; മറ്റേ നെബോവ്യര്‍ അമ്പത്തിരണ്ട്;
33
[33,34] മറ്റേ ഏലാവ്യര്‍ ആയിരത്തിയിരുനൂറ്റമ്പത്തിനാല്;
35
ഹാരീമിന്റെ കുടുംബത്തില്‍ മുന്നൂറ്റിയിരുപത്;
36
യെരീഹോ നിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ച്;
37
ലോദ്യരും ഹാദീദ്യരും ഓനോവ്യരും കൂടി എഴുനൂറ്റിയിരുപത്തൊന്ന്;
38
സേനായാക്കാര്‍ മൂവായിരത്തിത്തൊള്ളായിരത്തി മുപ്പത്.
39
പുരോഹിതന്മാര്: യേശുവയുടെ സന്താനപരമ്പരയില്‍ യെദായായുടെ കുടുംബത്തില്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്;
40
ഇമ്മേരിന്റെ കുടുംബത്തില്‍ ആയിരത്തമ്പത്തിരണ്ട്;
41
പശ്ഹൂരിന്റെ കുടുംബത്തില്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴ്;
42
ഹാരീമിന്റെ കുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്.
43
ലേവ്യര്‍: ഹോദെവയുടെ സന്താനപരമ്പരയില്‍ കദ്മീയേലിന്റെ പുത്രന് യേശുവയുടെ കുടുംബക്കാര് എഴുപത്തിനാല്.
44
ഗായകന്മാര്: ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ട്.
45
ദ്വാരപാലകന്മാര്: ശല്ലൂം, ആതേര്‍, തല്മോന്, അക്കൂബ്, ഹതീത, ശോബായ് എന്നിവരുടെ പുത്രന്മാര് ആകെ നൂറ്റിമുപ്പത്തെട്ട്.
46
ദേവാലയദാസന്മാര്‍: സീഹ, ഹസൂഫ,
47
തബ്ബായോത്, കേരോസ്, സീയാ, പാദോന്‍,
48
[48,49] ലെബാന, ഹഗാബ, സല്‍മായി, ഹാനാന്,
50
ഗിദ്ദേല്‍, ഗാഹര്‍, രെയായ്യാ, രെസീന്‍, നെക്കോദ,
51
[51,52] ഗസ്സാം, ഉസ്സ, പാസേഹാ, ബേസായി, മെയൂന്യര്‍,
53
നെഫീത്യര്‍, ബക്ക്ബൂക്ക്, ഹക്കൂഫ,
54
ഹര്‍ഹൂര്‍, ബസ്ലീത്ത്, മെഹീദ, ഹര്‍ശ, ബര്‍ക്കോസ്,
55
[55,56] സീസെര, തേമഹ്, നെസീഹാ, ഹതീഫ എന്നിവരുടെ പുത്രന്മാരാകുന്നു.
57
ശലോമോന്റെ ദാസന്മാരുടെ പുത്രന്മാര്: സോതായി,
58
സോഫേരെത്ത്, പെരീദ, യാല, ദര്‍ക്കോന്‍,
59
ഗിദ്ദേല്‍, ശെഫത്യാ, ഹത്തീല്‍, പോഖെരെത്ത്-സെബായീം, ആമോന് ഇവരുടെ പുത്രന്മാര്.
60
ദേവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പുത്രന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
61
തേല് - മേലെഹ്, തേല് - ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു മടങ്ങി വന്നവര്‍ക്ക് അവര്‍ ഇസ്രായേല്യര്‍ തന്നെയെന്നതിന് പിതൃഭവനമോ വംശോല്‍പത്തിയോ തെളിയിക്കാന്‍ കഴിഞ്ഞില്ല.
62
ദെലായായുടെയും തോബീയായുടെയും നെക്കോദയുടെയും പുത്രന്മാര് ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്.
63
പുരോഹിതരില്‍: ഹോബയുടെയും ഹക്കോസ്സിന്റെയും ബര്‍സില്ലായുടെയും പുത്രന്മാര്. ബര്‍സില്ലാ കുടുംബക്കാരുടെ പൂര്വികന് ഗിലെയാദുകാരനായ ബര്‍സില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ അറിയപ്പെടുന്നത്.
64
അവരുടെ വംശാവലിരേഖ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല; അതുകൊണ്ട് അവരെ അശുദ്ധരായി കരുതി പൗരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
65
ഊരീമും തുമ്മീമും ധരിച്ചു ശുശ്രൂഷചെയ്യുന്ന ഒരു പുരോഹിതന് ഉണ്ടാകുന്നതുവരെ വിശുദ്ധഭോജനത്തില്‍ പങ്കെടുക്കരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
66
ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേര്.
67
കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു.
68
എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവര്‍കഴുതകളും
69
നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപതു കഴുതകളും അവര്‍ക്കുണ്ടായിരുന്നു.
70
പിതൃഭവനത്തലവന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനകള്‍ നല്കി; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു തളികകളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു നല്കി.
71
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ നിര്‍മ്മാണശേഖരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തി ഇരുനൂറു മാനേ വെള്ളിയും ദാനം ചെയ്തു.
72
മറ്റുള്ളവര്‍ ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും നല്കി.
73
പുരോഹിതര്‍, ലേവ്യര്‍, ദ്വാരപാലകര്‍, ഗായകര്‍, ദേവാലയശുശ്രൂഷകര്‍ തുടങ്ങിയ ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Nehemiah Commentaries
→
Devotional
Nehemiah Devotional Guide
→
Get This Bible
BSI Study Bible
→