bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 8
Nehemiah 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
1
അങ്ങനെ ഇസ്രായേല്‍ജനം അവരവരുടെ പട്ടണങ്ങളില്‍ പാര്‍ത്തുവരുമ്പോള്‍ ഏഴാം മാസം അവര്‍ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സര്വേശ്വരന് ഇസ്രായേലിനു നല്‍കിയിരുന്ന മോശയുടെ ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവരാന്‍ അവര്‍ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു.
2
കേട്ടുഗ്രഹിക്കാന്‍ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതന് ധര്‍മശാസ്ത്രപുസ്‍തകം കൊണ്ടുവന്നു.
3
ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതല്‍ മധ്യാഹ്നംവരെ ധര്‍മശാസ്ത്രപുസ്‍തകം അദ്ദേഹം അവര്‍ കേള്‍ക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂര്‍വം കേട്ടു.
4
ഈ കാര്യത്തിനായി മരംകൊണ്ടു നിര്‍മ്മിച്ച പ്രസംഗപീഠത്തില്‍ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേല്‍, മല്കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു.
5
ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട് എല്ലാവരും കാണ്‍കെ എസ്രാ പുസ്തകം തുറന്നു; അപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു.
6
എസ്രാ അത്യുന്നതദൈവമായ സര്‍വേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു.
7
എല്ലാവരും സ്വസ്ഥാനങ്ങളില്‍ തന്നെ നില്ക്കുമ്പോള് യേശുവാ, ബാനി, ശേരെബ്യാ, യാമീന്, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാന്, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.
8
അവര്‍ ദൈവത്തിന്റെ ധര്‍മശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേള്‍പ്പിക്കുകയും എല്ലാവര്ക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
9
ധര്‍മശാസ്ത്രം വായിച്ചുകേട്ടപ്പോള്‍ ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങള്‍ കരയുകയോ വിലപിക്കുകയോ അരുത്!”
10
പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവര്‍ക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സര്‍വേശ്വരനു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുത്. സര്‍വേശ്വരന്റെ സന്തോഷമാണു നിങ്ങളുടെ ബലം.”
11
“മിണ്ടാതിരിക്കുക; ഈ ദിവസം സര്‍വേശ്വരനു വിശുദ്ധമാണ്; നിങ്ങള്‍ ദുഃഖിക്കരുത്” എന്നു പറഞ്ഞ് ലേവ്യര്‍ ജനത്തെ സമാധാനപ്പെടുത്തി.
12
തങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ജനത്തിനു ബോധ്യമായി. അങ്ങനെ അവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഇല്ലാത്തവര്‍ക്കു ഭക്ഷണം പങ്കിടാനും അത്യന്തം ആഹ്ലാദിക്കാനുമായി പിരിഞ്ഞുപോയി.
13
അടുത്തദിവസം സര്‍വജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധര്‍മശാസ്ത്രത്തിലെ വചനം പഠിക്കാന്‍വേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കല്‍ വന്നു.
14
“ജനം ഏഴാം മാസം ഉത്സവത്തിനു കൂടാരങ്ങളില്‍ പാര്‍ക്കണം” എന്നും
15
“കൂടാരങ്ങള്‍ ഉണ്ടാക്കാന്‍ മലയില്‍ പോയി ഒലിവിന്റെയും കാട്ടൊലിവിന്റെയും കൊഴുന്തിന്റെയും തഴച്ച വൃക്ഷങ്ങളുടെയും കൊമ്പുകളും ഈന്തമടലുകളും കൊണ്ടുവന്ന് നിര്‍ദ്ദേശിച്ചിരിക്കുംപോലെ കൂടാരങ്ങള്‍ നിര്‍മ്മിക്കണമെന്നും” തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും ഇതു വിളംബരം ചെയ്യണമെന്നും” എഴുതിയിരിക്കുന്ന ഭാഗം സര്വേശ്വരന് മോശയിലൂടെ നല്‍കിയിരുന്ന നിയമത്തില്‍ അവര്‍ കണ്ടു.
16
അതനുസരിച്ചു ജനം അവ കൊണ്ടുവന്നു വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ദേവാലയത്തിന്റെ അങ്കണങ്ങളിലും ജലകവാടത്തിനും എഫ്രയീംകവാടത്തിനും സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങളുണ്ടാക്കി.
17
പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയില്‍ പാര്‍ത്തു. നൂന്റെ പുത്രന് യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവര്‍ അത്യന്തം ആഹ്ലാദിച്ചു.
18
ഉത്സവത്തിന്റെ ആദ്യദിവസംമുതല്‍ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്റെ ധര്‍മശാസ്ത്രപുസ്‍തകം വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധര്‍മശാസ്ത്രമനുസരിച്ച് അവര്‍ വിശുദ്ധസഭ കൂടി.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13