bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 13
Nehemiah 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
1
അന്നു ജനം കേള്‍ക്കെ അവര്‍ മോശയുടെ പുസ്തകം വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: “അമ്മോന്യരും മോവാബ്യരും ഒരിക്കലും ദൈവത്തിന്റെ സഭയില്‍ പ്രവേശിക്കരുത്.
2
അവര്‍ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാന്‍ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.”
3
ജനം നിയമം വായിച്ചു കേട്ടപ്പോള്‍ വിജാതീയരെയെല്ലാം ഇസ്രായേലില്‍നിന്നു വേര്‍തിരിച്ചു.
4
എന്നാല്‍ അതിനു മുമ്പു പുരോഹിതനും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ മുറികളുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് തന്റെ ബന്ധുവായ തോബീയായ്‍ക്കുവേണ്ടി ഒരു വലിയ മുറി ഒരുക്കിക്കൊടുത്തിരുന്നു.
5
ധാന്യയാഗം, കുന്തുരുക്കം, പാത്രങ്ങള്‍ എന്നിവയും ലേവ്യര്‍, ഗായകര്‍, വാതില്കാവല്ക്കാര് എന്നിവര്‍ക്കുവേണ്ടിയുള്ള ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാര്ക്കുവേണ്ടിയുള്ള സംഭാവനകളും അവിടെയാണു സൂക്ഷിച്ചിരുന്നത്.
6
ഈ സമയത്ത് ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍രാജാവായ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വര്‍ഷം ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്റെ അനുവാദത്തോടെ ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി.
7
അപ്പോഴാണ് എല്യാശീബ് തോബീയായ്‍ക്കുവേണ്ടി ദേവാലയത്തിന്റെ അങ്കണത്തില്‍ മുറി ഒരുക്കിക്കൊടുത്ത ഹീനകൃത്യം ഞാന്‍ അറിഞ്ഞത്.
8
എനിക്ക് വല്ലാത്ത കോപമുണ്ടായി; ആ മുറിയില്‍നിന്നു തോബീയായുടെ ഗൃഹോപകരണങ്ങളെല്ലാം ഞാന്‍ പുറത്ത് എറിഞ്ഞുകളഞ്ഞു.
9
പിന്നീട് എന്റെ ആജ്ഞയനുസരിച്ച് മുറികളെല്ലാം ശുദ്ധമാക്കി; ദേവാലയത്തിന്റെ ഉപകരണങ്ങളും ധാന്യയാഗത്തിനുള്ള ധാന്യങ്ങളും കുന്തുരുക്കവും തിരികെ കൊണ്ടുവന്നു.
10
ലേവ്യര്‍ക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാല്‍ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാന്‍ അറിഞ്ഞു.
11
ഞാന്‍ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാന്‍ അവരോടു ചോദിച്ചു. ഞാന്‍ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളില്‍ നിയോഗിച്ചു.
12
അപ്പോള്‍ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.
13
ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവര്‍ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരര്‍ക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി.
14
എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകള്‍ക്കുംവേണ്ടി ഞാന്‍ ചെയ്ത സല്‍പ്രവൃത്തികള്‍ മറക്കരുതേ! അവയെല്ലാം എന്റെ ദൈവമേ, ഓര്‍ക്കണമേ.
15
അക്കാലത്ത് യെഹൂദ്യരില്‍ ചിലര്‍ ശബത്തില്‍ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തില്‍ യെരൂശലേമിലേക്കു വില്ക്കാന് കൊണ്ടുവരുന്നതും ഞാന്‍ കണ്ടു. ശബത്തില്‍ ഒന്നും വില്‍ക്കരുത് എന്ന് ഞാന്‍ അവര്‍ക്കു മുന്നറിയിപ്പു നല്കി.
16
അവിടെ പാര്‍ത്തിരുന്ന സോര്‍ ദേശക്കാര്‍ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തില്‍ യെഹൂദ്യര്‍ക്കും യെരൂശലേംനിവാസികള്‍ക്കും വിറ്റുപോന്നു.
17
അതുകൊണ്ട് ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങള്‍ ഈ തിന്മ പ്രവര്‍ത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങള്‍ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്?
18
നിങ്ങളുടെ പിതാക്കന്മാര് ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനര്‍ഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങള്‍ വര്‍ധിപ്പിക്കുന്നു.”
19
ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോള്‍ യെരൂശലേമിന്റെ നഗരവാതിലുകള് അടയ്ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാന്‍ ആജ്ഞാപിച്ചു. ശബത്തുനാളില്‍ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാന്‍ വാതിലുകള്‍ക്കരികെ എന്റെ ദാസന്മാരില് ചിലരെ കാവല്‍ നിര്‍ത്തി.
20
അതുകൊണ്ടു കച്ചവടക്കാര്‍ക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാര്‍ക്കേണ്ടിവന്നു.
21
പിന്നീട് ഞാന്‍ അവര്‍ക്ക് താക്കീതു നല്കി: “നിങ്ങള്‍ മതിലിനരികെ പാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇതാവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതല്‍ അവര്‍ ശബത്തില്‍ വരാതെയായി.
22
ശബത്തുദിവസം വിശുദ്ധമായി ആചരിക്കാന്‍വേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകള്‍ക്കു കാവല്‍ നില്ക്കാന് ഞാന്‍ ലേവ്യരോടു കല്പിച്ചു. എന്റെ ദൈവമേ, എന്റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓര്‍ക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ.
23
അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാന്‍ കണ്ടു.
24
അവരുടെ സന്താനങ്ങളില്‍ പകുതി പേര് അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.
25
അവരെ ഞാന്‍ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങള്‍ക്കോ നിങ്ങളുടെ പുത്രന്മാര്‍ക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യിച്ചു.
26
ഇസ്രായേല്‍രാജാവായ ശലോമോന് ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാന്‍ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയില്‍ ഉണ്ടായിരുന്നില്ല. ശലോമോന് തന്റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാല്‍ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാര്‍ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു.
27
ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവര്‍ത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ?
28
“മഹാപുരോഹിതനായ എല്യാശീബിന്റെ പുത്രന് യെഹോയാദയുടെ പുത്രന്മാരില് ഒരാള്‍ ഹോരോന്യനായ സന്‍ബല്ലത്തിന്റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാന്‍ അവനെ എന്റെ അടുക്കല്‍നിന്ന് ഓടിച്ചുകളഞ്ഞു.
29
“എന്റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവര്‍ക്കു നല്കണമേ.”
30
ഇങ്ങനെ വിജാതീയമായ എല്ലാറ്റില്‍നിന്നും ഞാന്‍ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകള്‍ക്ക് ഞാന്‍ വ്യവസ്ഥ ഉണ്ടാക്കി.
31
നിശ്ചിത സമയങ്ങളില്‍ വിറകും ആദ്യഫലങ്ങളും സമര്‍പ്പിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്റെ ദൈവമേ എന്റെ നന്മയ്ക്കായി ഇവയെല്ലാം ഓര്‍ക്കണമേ.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
All chapters:
1
2
3
4
5
6
7
8
9
10
11
12
13