bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Nehemiah 5
Nehemiah 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
1
ജനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം തങ്ങളുടെ യെഹൂദ സഹോദരര്‍ക്ക് എതിരെ മുറവിളികൂട്ടി.
2
അവരില്‍ ചിലര്‍ പറഞ്ഞു: “പുത്രീപുത്രന്മാരടക്കം ഞങ്ങള്‍ അസംഖ്യം പേരുണ്ട്; ഞങ്ങള്‍ക്ക് ആഹാരത്തിനു വേണ്ട ധാന്യം ലഭിക്കണം.” മറ്റു ചിലര്‍ പറഞ്ഞു:
3
“ഈ ക്ഷാമകാലത്തു ധാന്യം വാങ്ങുന്നതിനുവേണ്ടി നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും ഞങ്ങള്‍ പണയപ്പെടുത്തിയിരിക്കയാണ്.”
4
വേറെ ചിലര്‍ പറഞ്ഞു: “നിലങ്ങളുടെയും മുന്തിരിത്തോപ്പുകളുടെയും പേരില്‍ രാജാവിനു നല്‍കേണ്ട നികുതി അടയ്ക്കാന്‍ ഞങ്ങള്‍ പണം കടം വാങ്ങിയിരിക്കുന്നു.
5
ഞങ്ങള്‍ ഞങ്ങളുടെ യെഹൂദ സഹോദരന്മാരെപ്പോലെയല്ലോ. അവരുടെ മക്കളെപ്പോലെയല്ലോ ഞങ്ങളുടെ മക്കളും. എങ്കിലും അവരെ അടിമത്തത്തിലേക്കു തള്ളിവിടേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിക്കഴിഞ്ഞു.”
6
അവരുടെ മുറവിളിയും ആവലാതിയും കേട്ടപ്പോള്‍ എനിക്ക് അതിയായ രോഷം ഉണ്ടായി.
7
പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും ശാസിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവര്‍ക്കെതിരെ മഹാസഭ വിളിച്ചുകൂട്ടി ഞാന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരോടു പലിശ വാങ്ങുന്നു.”
8
“വിജാതീയര്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരരെ കഴിവതും നാം വീണ്ടെടുത്തു; എന്നാല്‍ നിങ്ങള്‍ സ്വന്ത സഹോദരരെപ്പോലും വീണ്ടും വീണ്ടെടുക്കേണ്ട നിലയില്‍ ആക്കിയിരിക്കുന്നു.” അതു കേട്ടിട്ട് അവര്‍ മിണ്ടാതിരുന്നു. ഒരു വാക്കുപോലും പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
9
ഞാന്‍ വീണ്ടും പറഞ്ഞു: “നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ജീവിക്കേണ്ടതല്ലോ?
10
ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവര്‍ക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം.
11
നിങ്ങള്‍ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില്‍ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങള്‍ അവര്‍ക്ക് ഇളച്ചുകൊടുക്കണം.”
12
അവര്‍ പറഞ്ഞു: “ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; അവരില്‍നിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.” പിന്നീട് ഞാന്‍ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പില്‍വച്ച് പ്രതിജ്ഞ ചെയ്യിച്ചു.
13
ഞാന്‍ എന്റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തില്‍നിന്നും തൊഴിലില്‍നിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവര്‍ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവന്‍ “ ആമേന്‍” എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞ പാലിച്ചു.
14
അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ഞാന്‍ യെഹൂദ്യയില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതല്‍ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷംവരെയുള്ള പന്ത്രണ്ടുവര്‍ഷം ഞാനോ എന്റെ ചാര്‍ച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല.
15
എന്റെ മുന്‍ഗാമികളായിരുന്ന ഗവര്‍ണര്‍മാര്‍ ജനങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരില്‍നിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേല്‍ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാന്‍ അങ്ങനെ ചെയ്തില്ല.
16
മതിലിന്റെ പണിയില്‍ ഞാന്‍ മുഴുവന്‍ സമയവും വ്യാപൃതനായിരുന്നു. ഞങ്ങള്‍ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്റെ ഭൃത്യന്മാരെല്ലാം മതില്‍പ്പണിയില്‍ സഹകരിച്ചു.
17
ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നിരുന്നവരെ കൂടാതെ യെഹൂദ്യരും ഉദ്യോഗസ്ഥന്മാരുമായ നൂറ്റമ്പതുപേര്‍ എന്റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു.
18
ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒരു കാളയെയും കൊഴുത്ത ആറു ആടിനെയും പക്ഷികളെയും പാകം ചെയ്തിരുന്നു. പത്തു ദിവസം കൂടുമ്പോള്‍ പുതുവീഞ്ഞു നിറച്ച തോല്ക്കുടങ്ങള് ഒരുക്കിയിരുന്നു; എന്നിട്ടും ജനങ്ങളുടെ കഷ്ടപ്പാടു കണ്ടിട്ട്, ഭരണാധികാരി എന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണപ്പടി ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
19
എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍ത്ത് എനിക്കു നന്മ വരുത്തിയാലും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13