bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 10
1 Corinthians 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
1
എന്റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂര്‍വികര്‍ക്ക് എന്തു സംഭവിച്ചു എന്നു നിങ്ങള്‍ ഓര്‍മിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ മേഘത്തണലില്‍ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടല്‍ കടക്കുകയും ചെയ്തു.
2
മോശയുടെ അനുയായികള്‍ എന്ന നിലയില്‍, മേഘത്തണലിലും കടലിലും അവര്‍ക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു.
3
അവര്‍ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു;
4
ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയില്‍നിന്നു ലഭിച്ച ജലമാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു.
5
എന്നാല്‍ അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ ചിതറപ്പെട്ടു;
6
[6,7] അവര്‍ തിന്മയെ ആഗ്രഹിക്കുകയും അവരില്‍ ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തില്‍ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’
8
അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്യുകയും തല്‍ഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേര് മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്.
9
അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്; സര്പ്പങ്ങളാല് അവര്‍ കൊല്ലപ്പെട്ടു.
10
അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതന് അവരെ നശിപ്പിച്ചുകളഞ്ഞു.
11
മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവര്‍ക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്.
12
ഉറച്ചുനില്‍ക്കുന്നു എന്നു വിചാരിക്കുന്നവന് വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ.
13
സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോള്‍ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങള്‍ക്കു നല്കുന്നു. ദൈവം വിശ്വസ്തനാണല്ലോ.
14
അതുകൊണ്ട്, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ വിഗ്രഹാരാധന വിട്ടകലുക.
15
വിവേകമുള്ളവരോടെന്നവണ്ണമാണു ഞാന്‍ നിങ്ങളോടു പറയുന്നത്. എന്റെ വാക്കുകള്‍ നിങ്ങള്‍ തന്നെ വിധിച്ചുകൊള്ളുക.
16
തിരുവത്താഴത്തില് ഏതൊന്നിനുവേണ്ടി നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നുവോ, ആ പാനപാത്രത്തില്‍നിന്നു പാനം ചെയ്യുമ്പോള്‍ നാം ക്രിസ്തുവിന്റെ രക്തത്തിനു പങ്കാളികളായിത്തീരുന്നു. നാം മുറിക്കുന്ന അപ്പം ഭക്ഷിക്കുമ്പോള്‍ കര്‍ത്താവിന്റെ തിരുശരീരത്തിന് ഓഹരിക്കാരായിത്തീരുകയും ചെയ്യുന്നു.
17
അപ്പം ഒന്നേയുള്ളൂ. അതുകൊണ്ട് പലരായ നാം ഏകശരീരമാകുന്നു. എന്തെന്നാല്‍ ഒരേ അപ്പമാണല്ലോ നാം പങ്കിടുന്നത്.
18
ഇസ്രായേല്‍ജനതയെക്കുറിച്ച് ആലോചിച്ചു നോക്കൂ; ബലിസാധനങ്ങള്‍ ഭൂജിക്കുന്നവര്‍ ബലിപീഠത്തിന്റെ പങ്കാളികളല്ലേ?
19
വിഗ്രഹത്തിന് അര്‍പ്പിച്ച നിവേദ്യം യഥാര്‍ഥ മൂല്യമുള്ളതാണെന്നോ, വിഗ്രഹങ്ങള്‍തന്നെ യഥാര്‍ഥമാണെന്നോ അല്ല ഇതിനര്‍ഥം. തീര്‍ത്തും അല്ലതന്നെ!
20
വിജാതീയരുടെ ബലികള്‍ ദൈവത്തിനല്ല, ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.
21
കര്‍ത്താവിന്റെ പാനപാത്രത്തില്‍നിന്നും ഭൂതങ്ങളുടെ പാനപാത്രത്തില്‍നിന്നും നിങ്ങള്‍ക്കു കുടിക്കുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്കു കര്‍ത്താവിന്റെ ഭക്ഷണമേശയിലും, ഭൂതങ്ങളുടെ ഭക്ഷണമേശയിലും പങ്കുകൊള്ളുവാന്‍ സാധ്യമല്ല.
22
കര്‍ത്താവിന്റെ രോഷം ജ്വലിപ്പിക്കുവാനാണോ നാം ശ്രമിക്കുന്നത്? അവിടുത്തെക്കാള്‍ ബലവാന്മാരാണോ നാം?
23
“എന്തും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട്” എന്ന് അവര്‍ പറയുന്നു. അതു ശരി തന്നെ, എന്നാല്‍ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാന്‍ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളര്‍ച്ച വരുത്തുന്നില്ല.
24
ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്.
25
കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തല്‍കൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.
26
ഭൂമിയും അതിലുള്ള സകലവും കര്‍ത്താവിനുള്ളതാണല്ലോ.
27
അവിശ്വാസിയായ ഒരാള്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക.
28
എന്നാല്‍ ഇത് വിഗ്രഹത്തിന് അര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കില്‍, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.
29
നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്റെ കര്‍മസ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയുടെ പേരില്‍ എന്തിനു പരിമിതപ്പെടുത്തണം?
30
സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ എന്നെ വിമര്‍ശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം.
31
നിങ്ങള്‍ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക.
32
യെഹൂദന്മാര്‍ക്കോ, വിജാതീയര്‍ക്കോ, ദൈവത്തിന്റെ സഭയ്ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തില്‍ ജീവിക്കരുത്.
33
ഞാന്‍ ചെയ്യുന്നതുപോലെ ചെയ്യുക. ഞാന്‍ ചെയ്യുന്നതിലെല്ലാം എല്ലാവരെയും സംപ്രീതരാക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് എന്റെ സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കാതെ അവരുടെ നന്മയ്ക്കുവേണ്ടി ഞാന്‍ ചിന്തിക്കുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16