bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 2
1 Corinthians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
1
എന്റെ സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വലിയ വാഗ്വൈഭവമോ പാണ്ഡിത്യമോ പ്രകടിപ്പിച്ചുകൊണ്ടല്ല ദൈവത്തിന്റെ നിഗൂഢസത്യം നിങ്ങളെ അറിയിച്ചത്.
2
എന്തെന്നാല്‍ യേശുക്രിസ്തുവിനെ, പ്രത്യേകിച്ചു ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെമാത്രം എന്റെ മനസ്സില്‍ വയ്ക്കണമെന്നു ഞാന്‍ നിശ്ചയിച്ചു.
3
അതുകൊണ്ട് ഭയന്ന്, വിറപൂണ്ട്, ദുര്‍ബലനായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നത്.
4
എന്റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്റെ വശ്യവചസ്സുകള്‍ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു.
5
അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന് ആധാരം മാനുഷികമായ ജ്ഞാനമല്ല, പിന്നെയോ ദൈവത്തിന്റെ ശക്തിയാണ്.
6
എങ്കിലും ആത്മീയപക്വത പ്രാപിച്ചവരോടു ജ്ഞാനത്തിന്റെ സന്ദേശം ഞങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ ലൗകിക ജ്ഞാനമോ ഈ ലോകത്തെ ഭരിക്കുന്ന പ്രഭുക്കന്മാരുടെ ജ്ഞാനമോ അല്ല-അവരുടെ അധികാരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു-
7
ദൈവത്തിന്റെ നിഗൂഢജ്ഞാനമാണ് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യര്‍ക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്.
8
ഈ ലോകത്തിലെ അധികാരികള്‍ ആരുംതന്നെ അത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞിരുന്നെങ്കില്‍ അവര്‍ മഹത്ത്വത്തിന്റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.
9
തന്നെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത് ആരും ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല; അതു സംഭവിക്കുക സാധ്യമാണെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുമില്ല എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.
10
നമുക്കാകട്ടെ, ദൈവം ആത്മാവു മുഖാന്തരം തന്റെ രഹസ്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നു; ആത്മാവ് സമസ്തവും എന്നല്ല, ദൈവത്തിന്റെ അഗാധ രഹസ്യങ്ങള്‍പോലും നിരീക്ഷിക്കുന്നുണ്ടല്ലോ.
11
ഒരു മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അയാളുടെ അന്തരാത്മാവു മാത്രമേ അറിയുന്നുള്ളൂ; അതുപോലെതന്നെ, ദൈവത്തെ സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ദൈവത്തിന്റെ ആത്മാവ് അറിയുന്നു.
12
നമുക്കു ലഭിച്ചിരിക്കുന്നത് ഈ ലോകത്തിന്റെ ആത്മാവിനെയല്ല, പ്രത്യുത ദൈവത്തില്‍നിന്നുള്ള ആത്മാവിനെയത്രേ. ആ ആത്മാവുമൂലം ദൈവത്തിന്റെ എല്ലാ ദാനങ്ങളെയും നാം അറിയുന്നു.
13
അതുകൊണ്ട്, മാനുഷികമായ ജ്ഞാനം ഉപദേശിച്ചുതരുന്ന വാക്കുകളിലല്ല ഞങ്ങള്‍ സംസാരിക്കുന്നത്, പിന്നെയോ, ആത്മാവു ഉദ്ബോധിപ്പിക്കുന്ന വാക്കുകളിലാകുന്നു. ആത്മാവിനെ സ്വന്തമാക്കിയവര്‍ക്ക് ആധ്യാത്മിക സത്യങ്ങള്‍ ആ വാക്കുകളിലൂടെ ഞങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുന്നു.
14
ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്റെ വരദാനങ്ങള്‍ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവന് യഥാര്‍ഥത്തില്‍ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാല്‍ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തില്‍ മാത്രമേ നിര്ണയിക്കുവാന് കഴിയൂ.
15
ആത്മാവു ലഭിച്ച ഒരുവന് എല്ലാറ്റിന്റെയും മൂല്യം ഗ്രഹിക്കുവാന്‍ കഴിവുണ്ട്. എന്നാല്‍ അയാളെ വിധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.
16
“സര്‍വേശ്വരന്റെ മനസ്സ് ആരു കണ്ടു? അവിടുത്തേക്കു ബുദ്ധി ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ. നാം ആകട്ടെ, ക്രിസ്തുവിന്റെ മനസ്സുള്ളവരാണ്.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16