bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 16
1 Corinthians 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
1
യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നല്ലോ. ഗലാത്തിയയിലെ സഭകള്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതുതന്നെ നിങ്ങളും ചെയ്യേണ്ടതാണ്.
2
നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കില്‍ ഞാന്‍ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.
3
ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ ദാനങ്ങള്‍ നിങ്ങള്‍ക്കു സമ്മതമുള്ള ആളുകളുടെ കൈവശം ഏല്പിച്ച്, എഴുത്തുമായി യെരൂശലേമിലേക്ക് അയച്ചുകൊള്ളാം.
4
ഞാന്‍കൂടി പോകുന്നതിനു ആവശ്യമാണെന്നു തോന്നിയാല്‍ അവര്‍ എന്റെകൂടെ പോരട്ടെ.
5
എനിക്കു മാസിഡോണിയയില്‍കൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും. അങ്ങനെ കുറേനാള്‍,
6
ഒരുപക്ഷേ, ശീതകാലം മുഴുവന്‍ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്റെ യാത്ര തുടരാം.
7
പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ കുറെ ഏറെ നാള് നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്റെ ആഗ്രഹം.
8
പെന്തെക്കോസ്തുനാള്‍വരെ ഞാന്‍ എഫെസൊസില്‍ താമസിക്കും.
9
ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള സുവര്‍ണാവസരമാണ് ഇവിടെയുള്ളത്.
10
തിമൊഥെയോസ് വന്നാല്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാള്‍ കര്‍ത്താവിനുവേണ്ടി പ്രവര്ത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്.
11
സഹോദരന്മാരോടൊപ്പം ഞാന്‍ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്റെ അടുക്കല്‍ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാന്‍ നിങ്ങള്‍ അയാളെ സഹായിക്കണം.
12
സഹോദരനായ അപ്പൊല്ലൊസിന്റെ കാര്യമാണെങ്കില്‍, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദര്‍ശിക്കുന്നതിന് അയാളെയും ഞാന്‍ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് അയാള്‍ക്കു പൂര്‍ണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോള്‍ വരുന്നതാണ്.
13
ഉണര്‍ന്നിരിക്കുക; വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.
14
നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹപൂര്‍വം ആയിരിക്കട്ടെ.
15
സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങള്‍ക്കറിയാമല്ലോ; അഖായയില്‍ ആദ്യം ക്രിസ്തുമാര്‍ഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി അവര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു.
16
ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങള്‍ കീഴ്പെട്ടിരിക്കണം.
17
സ്തേഫാനോസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവര്‍ നികത്തി.
18
അവര്‍ എന്റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകര്‍ന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങള്‍ ആദരിക്കണം.
19
ഏഷ്യാദേശത്തിലെ സഭകള്‍ അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു. അക്വിലായും പ്രിസ്കില്ലയും അവരുടെ ഭവനത്തില്‍ കൂടിവരുന്ന സഭയും നിങ്ങളെ ഹാര്‍ദമായി അഭിവാദനം ചെയ്യുന്നു.
20
ഇവിടെയുള്ള സകല സഹോദരരും അവരുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു. സഹോദരനിര്‍വിശേഷമായ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം വന്ദനം ചെയ്യുക.
21
എന്റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു: പൗലൊസില്‍നിന്ന് നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍.
22
കര്‍ത്താവിനെ സ്നേഹിക്കാത്തവന് ആരുതന്നെ ആയാലും അവന് ശപിക്കപ്പെട്ടവന്‍! മാറാനാഥാ-ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!
23
കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.
24
നിങ്ങള്‍ക്ക് എല്ലാവര്ക്കും ക്രിസ്തുയേശുവില്‍ എന്റെ സ്നേഹം. ആമേന്‍.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16