bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 3
1 Corinthians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
1
എന്റെ സഹോദരരേ, ആത്മീയ മനുഷ്യരോടെന്നപോലെ നിങ്ങളോടു സംസാരിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല; ക്രിസ്തീയ വിശ്വാസത്തില്‍ ശിശുക്കളായ നിങ്ങളോട്, ലൗകികമനുഷ്യരോടെന്നവണ്ണം, എനിക്കു സംസാരിക്കേണ്ടിവന്നു.
2
കട്ടിയുള്ള ആഹാരമല്ല, പാലാണ് ഞാന്‍ നിങ്ങള്‍ക്കു തന്നത്. എന്തെന്നാല്‍ കട്ടിയുള്ള ഭക്ഷണം കഴിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നില്ല; ഇപ്പോഴും അതിനുള്ള കഴിവു നിങ്ങള്‍ക്കില്ല.
3
ലൗകികമനുഷ്യര്‍ ജീവിക്കുന്നതുപോലെയാണ് ഇപ്പോഴും നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ ഇടയില്‍ അസൂയയും ശണ്ഠയും ഉള്ളതുകൊണ്ടു നിങ്ങള്‍ ലോകത്തിന്റെ തോതനുസരിച്ചു ജീവിക്കുന്ന ഭൗതികമനുഷ്യരാണെന്നല്ലേ തെളിയുന്നത്?
4
നിങ്ങള്‍ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളില്‍ ഒരാള്‍ “ഞാന്‍ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാള്‍ “ഞാന്‍ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്?
5
അപ്പൊല്ലോസ് ആരാണ്? പൗലൊസ് ആരാണ്? നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ദൈവത്തിന്റെ ദാസന്മാര് മാത്രമാകുന്നു ഞങ്ങള്‍. കര്‍ത്താവ് ഏല്പിച്ച ജോലി ഓരോരുത്തനും ചെയ്യുന്നു. ഞാന്‍ നട്ടു;
6
അപ്പൊല്ലോസ് നനച്ചു; എന്നാല്‍ വളര്‍ച്ച നല്‍കിയത് ദൈവമാണ്.
7
നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല; വളര്‍ച്ച നല്കിയ ദൈവത്തിനാണു വില കല്പിക്കേണ്ടത്. നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ മാത്രമേയുള്ളൂ.
8
ഓരോരുത്തനും അവനവന്റെ പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും.
9
ഞങ്ങള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുവേലക്കാരാണ്; നിങ്ങള്‍ ദൈവത്തിന്റെ കൃഷിഭൂമിയും ദൈവത്തിന്റെ മന്ദിരവുമാകുന്നു.
10
ദൈവം എനിക്കു നല്കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാന്‍ അടിസ്ഥാനമിട്ടു; മറ്റൊരാള്‍ അതിന്മേല് പണിയുന്നു. താന്‍ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ.
11
എന്തെന്നാല്‍ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാന്‍ ആര്‍ക്കും സാധ്യമല്ല.
12
ഈ അടിസ്ഥാനത്തിന്മേല് ചിലര്‍ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവര്‍ മരമോ, പുല്ലോ, വയ്ക്കോലോ ഉപയോഗിക്കും.
13
ക്രിസ്തുവിന്റെ ദിവസത്തില്‍ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോള്‍ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും.
14
താന്‍ പ്രസ്തുത അടിസ്ഥാനത്തിന്മേല് നിര്‍മിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കില്‍ നിര്‍മിതാവിനു പ്രതിഫലം ലഭിക്കും.
15
എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന് രക്ഷിക്കപ്പെടും.
16
നിങ്ങള്‍ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?
17
അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്റെ ആലയം നശിപ്പിച്ചാല്‍ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ മന്ദിരം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ അവിടുത്തെ മന്ദിരമാണല്ലോ.
18
ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളില്‍ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കില് അയാള്‍ യഥാര്‍ഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം.
19
എന്തെന്നാല്‍ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്റെ ദൃഷ്ടിയില് ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തില്‍ത്തന്നെ ദൈവം കുടുക്കുന്നു’ എന്നും
20
‘ജ്ഞാനികളുടെ ചിന്തയ്ക്ക് ഒരു വിലയുമില്ലെന്നു കര്‍ത്താവ് അറിയുന്നു’ എന്നും വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
21
അതിനാല്‍ മനുഷ്യന്റെ കര്‍മശേഷിയില്‍ ആരും അഹങ്കരിക്കരുത്. എല്ലാം നിങ്ങള്‍ക്കുള്ളതാണല്ലോ.
22
പൗലൊസും, അപ്പൊല്ലോസും, പത്രോസും, ഈ ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും എല്ലാം നിങ്ങളുടേതാണ്.
23
നിങ്ങളാകട്ടെ ക്രിസ്തുവിനുള്ളവരാകുന്നു; ക്രിസ്തു ദൈവത്തിനുള്ളവനും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16