bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 14
1 Corinthians 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
സ്നേഹം ആചരിക്കുവാന്‍ ഉത്സാഹിക്കുവിന്‍. ആത്മീയവരങ്ങള്‍ക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക.
2
അന്യഭാഷകളില്‍ സംസാരിക്കുന്നവന് മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവന് ആത്മാവിന്റെ പ്രചോദനത്താല്‍ നിഗൂഢസത്യങ്ങള്‍ സംസാരിക്കുന്നു. അവന് പറയുന്നത് ആരും ഗ്രഹിക്കുന്നില്ല.
3
എന്നാല്‍ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകന് മനുഷ്യരോടു സംസാരിക്കുകയും അവര്‍ക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു.
4
അന്യഭാഷകളില്‍ സംസാരിക്കുന്നവന് ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ പ്രവചിക്കുന്നവന്‍ സഭയുടെ ആകമാനമുള്ള ആത്മീയ വളര്‍ച്ചയെ സഹായിക്കുന്നു.
5
നിങ്ങള്‍ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്റെ ആഗ്രഹം. എന്നാല്‍ അതിലും അധികമായി ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയ്ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കില്‍, അവനെക്കാള്‍ വലിയവനാകുന്നു പ്രവചിക്കുന്നവന്‍.
6
സഹവിശ്വാസികളേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, ദൈവത്തില്‍നിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളില്‍ സംസാരിക്കുകമാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?
7
വീണ, പുല്ലാങ്കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങള്‍ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കില്‍, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും?
8
കാഹളം ഊതുന്നവന്‍ അതിന്റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കില്‍ ആരു യുദ്ധത്തിനു തയ്യാറാകും?
9
നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളില്‍ മാത്രമായിരുന്നാല്‍, നിങ്ങള്‍ പറയുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകള്‍ വായുവില്‍ ലയിച്ചുപോകുമല്ലോ.
10
ലോകത്തില്‍ അനേകം ഭാഷകളുണ്ട്. അര്‍ഥമില്ലാത്ത ഒരു ഭാഷപോലുമില്ല.
11
എങ്കിലും ഒരാള്‍ സംസാരിക്കുന്ന ഭാഷ എനിക്കു മനസ്സിലാകുന്നില്ലെങ്കില്‍ അയാള്‍ എന്നെ സംബന്ധിച്ചിടത്തോളം വൈദേശികനായിരിക്കും.
12
ആത്മീയവരങ്ങള്‍ പ്രാപിക്കുന്നതില്‍ അത്യാസക്തരായ നിങ്ങള്‍ എല്ലാറ്റിനുമുപരി സഭയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്.
13
അതുകൊണ്ട് അന്യഭാഷകള്‍ സംസാരിക്കുന്നവന് വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാര്‍ഥിക്കണം.
14
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ഥിക്കുന്നെങ്കില്‍ എന്റെ ആത്മാവു പ്രാര്‍ഥിക്കുന്നു. പക്ഷേ, എന്റെ മനസ്സിന് അതില്‍ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല.
15
അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാന്‍ പ്രാര്‍ഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാന്‍ പ്രാര്‍ഥിക്കും. ആത്മാവുകൊണ്ടു ഞാന്‍ പാടും; എന്റെ മനസ്സുകൊണ്ടും ഞാന്‍ പാടും.
16
നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോള്‍ ഒരു സാധാരണക്കാരന് നീ പറയുന്നത് ഗ്രഹിക്കാതെ നിന്റെ പ്രാര്‍ഥനയ്ക്ക് എങ്ങനെ ആമേന്‍ പറയും.
17
നിന്റെ സ്തോത്രപ്രാര്‍ഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളര്ച്ചയ്ക്കു പ്രയോജനപ്പെടുന്നില്ല.
18
നിങ്ങളില്‍ ഏതൊരുവനെയും അതിശയിക്കുംവിധം ഞാന്‍ അന്യഭാഷകള്‍ സംസാരിക്കുന്നു എന്നതിനാല്‍ ഞാന്‍ ദൈവത്തോടു കൃതജ്ഞനാണ്.
19
എങ്കിലും സഭാംഗങ്ങള്‍ ആരാധനയ്ക്കായി കൂടുമ്പോള്‍ അന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത്.
20
എന്റെ സഹോദരന്മാരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം.
21
വേദലിഖിതങ്ങളില്‍ ഇങ്ങനെ കാണുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേന എന്റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളില്‍കൂടി ഞാന്‍ സംസാരിക്കും എങ്കിലും അവര്‍ എന്റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കര്‍ത്താവു പറയുന്നു.
22
അതുകൊണ്ട്, അന്യഭാഷകള്‍ അവിശ്വാസികള്‍ക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികള്‍ക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതാണ്.
23
സഭാംഗങ്ങള്‍ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഭാഷാവരത്തിന്റെ മര്‍മം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങള്‍ക്കു ഭ്രാന്തുപിടിച്ചു എന്ന് അവര്‍ പറയുകയില്ലേ?
24
എന്നാല്‍ നിങ്ങള്‍ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കില്‍ ആ യോഗത്തില്‍ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്ക്കു പുറത്തുള്ളവന്‍, അതു കേള്‍ക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു.
25
അവന്റെ രഹസ്യവിചാരങ്ങള്‍ പുറത്തു വരുന്നു. അവന് സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാര്‍ഥത്തില്‍ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും.
26
എന്റെ സഹോദരരേ, ഞാന്‍ പറഞ്ഞതിന്റെ സാരം ഇതാണ്: നിങ്ങള്‍ ആരാധനയ്ക്കായി ഒരുമിച്ചു ചേരുമ്പോള്‍ ഒരാള്‍ക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാള്‍ക്ക് ഒരു പ്രബോധനം നല്കുവാനോ, വേറൊരാള്‍ക്ക് ദൈവത്തില്‍നിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാള്‍ക്ക്, അന്യഭാഷകള്‍ സംസാരിക്കുവാനോ, മറ്റൊരാള്‍ക്ക് അതിന്റെ വ്യാഖ്യാനം നല്കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്.
27
അന്യഭാഷകളില്‍ ആരെങ്കിലും സംസാരിക്കുന്നെങ്കില്‍ രണ്ടോ, കൂടിയാല്‍ മൂന്നോ പേര് ഒരാള്‍ പറഞ്ഞു കഴിഞ്ഞു മറ്റൊരാള്‍ എന്ന ക്രമത്തില്‍ സംസാരിക്കട്ടെ. ഒരാള്‍ അതു വ്യാഖ്യാനിക്കുകയും വേണം.
28
എന്നാല്‍ വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അന്യഭാഷകളില്‍ സംസാരിക്കുന്നവന് സഭയില്‍ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസര്‍ഗം ചെയ്തുകൊണ്ടിരിക്കണം.
29
ദൈവത്തിന്റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകര്‍ സംസാരിക്കട്ടെ. മറ്റുള്ളവര്‍ അതു വിവേചിച്ചറിയട്ടെ.
30
എന്നാല്‍ സഭയിലുള്ള മറ്റൊരാള്‍ക്ക് ദൈവത്തില്‍നിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കില്‍, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആള് നിറുത്തണം.
31
ദൈവത്തിന്റെ സന്ദേശം ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്ക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവര്ക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും.
32
പ്രവാചകന്മാരുടെ ആത്മാവ് അവര്‍ക്ക് അധീനമാണ്.
33
സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിര്‍ത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.
34
ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്ത്രീകള്‍ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാന്‍ അവര്‍ക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവര്‍ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം.
35
അവര്‍ക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ വീട്ടില്‍വച്ച് ഭര്ത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയില്‍ സ്ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ.
36
ദൈവത്തിന്റെ വചനം നിങ്ങളില്‍ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങള്‍ക്കു മാത്രമാണോ ലഭിച്ചത്?
37
പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവന്‍, ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ.
38
ഇത് ഒരുവന് അംഗീകരിക്കുന്നില്ലെങ്കില്‍ അവന് പരിഗണനീയനല്ല.
39
അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുക.
40
ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16