bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 11
1 Corinthians 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
1
ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക.
2
നിങ്ങള്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും ഞാന്‍ ഏല്പിച്ച പാരമ്പര്യങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു.
3
ഏതു പുരുഷന്റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
4
ശിരസ്സു മൂടിക്കൊണ്ടു പ്രാര്‍ഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷന് ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്.
5
എന്നാല്‍ ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്.
6
ശിരോവസ്ത്രം അണിയാത്ത സ്ത്രീ തന്റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കില്‍ ശിരോവസ്ത്രം ധരിക്കണം.
7
പുരുഷന് ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവന് ദൈവത്തിന്റെ പ്രതിബിംബവും ദൈവത്തിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു.
8
പുരുഷന് സ്ത്രീയില്നിന്നല്ല, പുരുഷനില്‍നിന്നു സ്ത്രീ സൃഷ്ടിക്കപ്പെടുകയാണുണ്ടായത്.
9
സ്ത്രീക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ല പുരുഷന്. പിന്നെയോ സ്ത്രീ പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ്.
10
ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്റെ പേരില്‍ ധരിക്കേണ്ടതാണ്.
11
എന്നാല്‍ ക്രിസ്തീയജീവിതത്തില്‍ സ്ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്ത്രീയെ ആശ്രയിക്കാതെയോ കഴിയുവാന്‍ സാധ്യമല്ല.
12
സ്ത്രീ പുരുഷനില്‍നിന്നു സൃഷ്ടിക്കപ്പെട്ടതുപോലെ പുരുഷന് സ്ത്രീയില്‍നിന്നു ജനിക്കുന്നു; എല്ലാറ്റിന്റെയും കാരണഭൂതന് ദൈവമത്രേ.
13
ആരാധനാവേളയില്‍ ശിരോവസ്ത്രരഹിതയായി ഒരു സ്ത്രീ പ്രാര്‍ഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങള്‍തന്നെ വിധിച്ചുകൊള്ളുക.
14
[14,15] നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്ത്രീ മുടി നീട്ടിയാല്‍ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവള്‍ക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ?
16
ആര്‍ക്കെങ്കിലും ഇനി തര്‍ക്കമുണ്ടെങ്കില്‍, ഇതാണ് ഞങ്ങള്‍ക്കും ദൈവസഭകള്‍ക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.
17
ഇനിയും പറയുവാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ആരാധനയ്ക്കായി ഒന്നിച്ചുകൂടുന്നതുമൂലം ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാകുന്നത്.
18
ഒന്നാമത്, നിങ്ങള്‍ സഭ കൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാകുന്നതായി ഞാന്‍ കേള്‍ക്കുന്നു. അതു കുറെയൊക്കെ ശരിയാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
19
നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉണ്ടാകുകതന്നെ വേണം. നിങ്ങളില്‍ വിശ്വസ്തര്‍ ആരാണെന്ന് അതു തെളിയിക്കുമല്ലോ.
20
[20,21] നിങ്ങള്‍ സഭ കൂടുമ്പോള്‍ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാന്‍ തിടുക്കം കൂട്ടുന്നു; ചിലര്‍ വിശന്നു തളരുമ്പോള്‍ മറ്റു ചിലര്‍ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങള്‍ കഴിക്കുന്നത് കര്‍ത്താവിന്റെ തിരുവത്താഴമല്ല.
22
തിന്നുകയും കുടിക്കുകയും ചെയ്യുവാന്‍ നിങ്ങള്‍ക്കു വീടുകളില്ലേ? ദൈവത്തിന്റെ സഭയെ നിന്ദിക്കുകയും പാവങ്ങളെ ലജ്ജിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്യണമെന്നുണ്ടോ? ഇതിനെക്കുറിച്ച് ഞാന്‍ എന്താണു പറയേണ്ടത്? ഞാന്‍ നിങ്ങളെ പ്രശംസിക്കണമെന്നോ? ഒരിക്കലും ഞാന്‍ അതു ചെയ്യുകയില്ല.
23
ഞാന്‍ കര്‍ത്താവില്‍നിന്നു പ്രാപിക്കുകയും നിങ്ങളെ ഏല്പിക്കുകയും ചെയ്തത് ഇതാണ്: കര്‍ത്താവായ യേശു, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍,
24
അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുള്‍ചെയ്തു: “ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരം ആകുന്നു; എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുക.”
25
അങ്ങനെതന്നെ അത്താഴം കഴിഞ്ഞ് അവിടുന്നു പാനപാത്രവും എടുത്ത് “എന്റെ രക്തംകൊണ്ടു മുദ്രയിടപ്പെട്ട ദൈവത്തിന്റെ പുതിയ ഉടമ്പടിയാണ് ഈ പാനപാത്രം; ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
26
ഈ അപ്പം തിന്നുകയും, പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കര്‍ത്താവു വരുന്നതുവരെ അവിടുത്തെ മരണത്തെക്കുറിച്ചു നിങ്ങള്‍ പ്രസ്താവിക്കുന്നു.
27
അതുകൊണ്ട്, അയോഗ്യമായ വിധത്തില്‍ കര്‍ത്താവിന്റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തില്‍നിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്.
28
ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്.
29
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്റെ തിരുശരീരത്തിന്റെ പൊരുള്‍ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുന്നവന്, തന്റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്.
30
അതുകൊണ്ടാണ് നിങ്ങളില്‍ പലരും ബലഹീനരും രോഗികളുമാകുകയും ചിലര്‍ മരിക്കുകയും ചെയ്യുന്നത്.
31
നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കില്, നാം ദൈവത്തിന്റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല.
32
ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കര്‍ത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു.
33
അതുകൊണ്ട്, സഹോദരരേ, തിരുവത്താഴത്തില് പങ്കുകൊള്ളുവാന്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കാത്തിരിക്കുക.
34
ആര്‍ക്കെങ്കിലും വിശപ്പുണ്ടെങ്കില്‍ വീട്ടില്‍വച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്താം.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16