bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 4
1 Corinthians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
1
ഞങ്ങള്‍ ക്രിസ്തുവിന്റെ ദാസന്മാരാണെന്നും ദൈവത്തിന്റെ ദിവ്യരഹസ്യങ്ങള്‍ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങള്‍ എല്ലാവരും കരുതണം.
2
അങ്ങനെയുള്ള ഒരു ദാസന് യജമാനനോടു വിശ്വസ്തനായിരിക്കണം.
3
നിങ്ങളോ, മനുഷ്യരുടേതായ ഏതെങ്കിലും നീതിപീഠമോ എന്നെ വിധിക്കുന്നെങ്കില്‍ അത് ഞാന്‍ അശേഷം കാര്യമാക്കുന്നില്ല.
4
എന്റെ മനസ്സാക്ഷി യാതൊന്നിനെക്കുറിച്ചും എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും യഥാര്‍ഥത്തില്‍ ഞാന്‍ നിര്‍ദോഷിയാണെന്നുള്ളതിന് അതു തെളിവല്ലല്ലോ. കര്‍ത്താവു മാത്രമാണ് എന്നെ വിധിക്കുന്നത്.
5
അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങള്‍ ആരെയും വിധിക്കരുത്. കര്‍ത്താവു വരുമ്പോള്‍ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കര്‍ത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സില്‍ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോള്‍ ഓരോരുത്തനും അര്‍ഹിക്കുന്ന പ്രശംസ ദൈവത്തില്‍നിന്നു ലഭിക്കുകയും ചെയ്യും.
6
എന്റെ സഹോദരരേ, ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അപ്പൊല്ലോസിനെയും എന്നെയും ഞാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ‘എഴുതപ്പെട്ടിരിക്കുന്നതിനെ മറികടക്കരുത്’ എന്ന ചൊല്ല് ഓര്‍ത്തുകൊള്ളണം. നിങ്ങള്‍ ഒരുവന്റെ പക്ഷം ചേര്‍ന്നു ഗര്‍വിഷ്ഠരാകുകയോ, മറ്റൊരുവനെ നിന്ദിക്കുകയോ ചെയ്യരുത്.
7
നിന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്റെ ദാനമല്ലെന്ന ഭാവത്തില്‍ അഹങ്കരിക്കുന്നത് എന്ത്? നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ?
8
നിങ്ങള്‍ സമ്പന്നരായി കഴിഞ്ഞുവെന്നോ? ഞങ്ങളെ കൂടാതെ നിങ്ങള്‍ രാജപദവി പ്രാപിച്ചുവോ? നിങ്ങളോടൊപ്പം ഞങ്ങളും വാഴേണ്ടതിനു നിങ്ങള്‍ രാജാക്കന്മാരായി തീര്‍ന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്.
9
എന്നാല്‍ ദൈവം അപ്പോസ്തോലന്മാരായ ഞങ്ങള്‍ക്ക് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും താണ സ്ഥാനമാണു നല്‍കിയിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു; മനുഷ്യവര്‍ഗവും മാലാഖമാരുമുള്‍പ്പെട്ട സമസ്തലോകത്തിന്റെയും മുമ്പില്‍ ഞങ്ങള്‍ കേവലം പ്രദര്‍ശനവസ്തുക്കളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.
10
ക്രിസ്തുവിനെ പ്രതി ഞങ്ങള്‍ മടയന്മാരാകുന്നു; എന്നാല്‍ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നിങ്ങള്‍ ബുദ്ധിശാലികള്‍! ഞങ്ങള്‍ ദുര്‍ബലര്‍; നിങ്ങള്‍ ബലവാന്മാര്! ഞങ്ങള്‍ നിന്ദിതര്‍, നിങ്ങള്‍ ബഹുമാനിതര്‍!
11
ഞങ്ങള്‍ ഉണ്ണാനും ഉടുക്കാനും വകയില്ലാതെ കഴിയുന്നു; മര്‍ദനം ഏല്ക്കുന്നു; വീടും കൂടുമില്ലാതെ നാടുനീളെ അലഞ്ഞു തിരിയുന്നു.
12
സ്വന്തം കൈകൊണ്ട് ഞങ്ങള്‍ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവര്‍ക്ക് ഞങ്ങള്‍ നന്മ നേരുന്നു. പീഡനമേല്ക്കുമ്പോള് ക്ഷമയോടെ സഹിക്കുന്നു.
13
ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോള്‍ ഞങ്ങള്‍ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങള്‍ ലോകത്തിന്റെ ചവറായും എല്ലാറ്റിന്റെയും കീടമായും തീര്‍ന്നിരിക്കുന്നു.
14
നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്.
15
ക്രിസ്തീയ ജീവിതത്തില്‍ നിങ്ങള്‍ക്ക് പതിനായിരം മാര്‍ഗദര്‍ശികളുണ്ടായിരിക്കാം. എങ്കിലും ഒരേ ഒരു പിതാവേ ഉള്ളൂ. ഞാന്‍ നിങ്ങളെ സുവിശേഷം അറിയിച്ചതുകൊണ്ട്, ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ നിങ്ങളുടെ പിതാവായിത്തീര്‍ന്നു.
16
അതുകൊണ്ട്, എന്റെ മാതൃക നിങ്ങള്‍ പിന്തുടരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
17
ക്രിസ്തീയ ജീവിതത്തില്‍ വിശ്വസ്തനും എന്റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന മാര്‍ഗങ്ങള്‍ അയാള്‍ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാന്‍ പ്രബോധിപ്പിക്കുന്നതും ഇതാണ്.
18
ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വരികയില്ലെന്നു വിചാരിച്ച് നിങ്ങളില്‍ ചിലര്‍ അഹങ്കരിക്കുന്നുണ്ട്.
19
എന്നാല്‍ കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വരും. അപ്പോള്‍ ആ അഹങ്കാരികളുടെ വാക്കുകളല്ല, അവരുടെ ശക്തിതന്നെ ഞാന്‍ നേരിട്ടു കണ്ടുകൊള്ളാം.
20
എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം കേവലം വാക്കുകളാലല്ല, ശക്തിയാലത്രേ പ്രവര്‍ത്തിക്കുന്നത്.
21
ഞാന്‍ എങ്ങനെയാണ് നിങ്ങളുടെ അടുക്കല്‍ വരേണ്ടത്? കൈയില്‍ ഒരു വടിയുമായോ; അതോ സ്നേഹസൗമ്യമായ ഹൃദയവുമായോ? നിങ്ങള്‍തന്നെ നിശ്ചയിക്കുക.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16