bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 12
1 Corinthians 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
1
പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. എന്റെ സഹോദരരേ, അവയെപ്പറ്റി നിങ്ങള്‍ അജ്ഞരാകരുതെന്നാണ് എന്റെ ആഗ്രഹം.
2
നിങ്ങള്‍ വിജാതീയരായിരുന്നപ്പോള് അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
3
ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കര്‍ത്താവാകുന്നു” എന്ന് ഏറ്റു പറയുവാന്‍ സാധ്യമാകൂ എന്നും നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
4
വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാല്‍ അവ നല്‍കുന്നത് ഒരേ ആത്മാവാകുന്നു.
5
സേവനം പല വിധത്തിലുണ്ട്. എന്നാല്‍ സേവിക്കപ്പെടുന്നത് ഒരേ കര്‍ത്താവു തന്നെ.
6
പ്രവര്‍ത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‍കുന്നത് ഒരേ ദൈവമാണ്.
7
എല്ലാവരുടെയും നന്മയ്ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തില്‍ വെളിപ്പെടുന്നു.
8
ആത്മാവ് ഒരാള്‍ക്ക് ജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂര്‍ണമായ ഭാഷണത്തിനുള്ള വരവും നല്കുന്നു.
9
ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‍കുന്നത്.
10
ഒരാള്‍ക്ക് അദ്ഭുതപ്രവൃത്തികള്‍ ചെയ്യുവാനുള്ള വരമാണെങ്കില്‍ മറ്റൊരാള്‍ക്ക് ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാള്‍ക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്കപ്പെടുന്നത്. ഒരുവന് അന്യഭാഷകള്‍ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്കപ്പെടുന്നു.
11
എന്നാല്‍ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‍കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തര്‍ക്കും വരങ്ങള്‍ വിഭജിച്ചു കൊടുക്കുന്നു.
12
ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങള്‍ പലതായിരിക്കുമ്പോള്‍ത്തന്നെ അവയെല്ലാം ചേര്‍ന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും.
13
യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‍കുകയും ചെയ്തിരിക്കുന്നു.
14
നമ്മുടെ ശരീരംതന്നെ, പല അവയവങ്ങള്‍ ചേര്‍ന്നതാണ്.
15
“ഞാന്‍ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കില്‍, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ?
16
അതുപോലെതന്നെ, “ഞാന്‍ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കില്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ?
17
ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കില്‍ കേള്‍ക്കുന്നത് എങ്ങനെ?
18
ചെവിമാത്രമായിരുന്നെങ്കില്‍ എങ്ങനെ മണക്കുമായിരുന്നു? എന്നാല്‍ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
19
എല്ലാം ഒരവയവം മാത്രമായിരുന്നെങ്കില്‍, ശരീരം ഉണ്ടാകുമായിരുന്നില്ല.
20
എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഏകമാണ്.
21
അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാന്‍ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാന്‍ കഴിയുകയില്ല.
22
ശരീരത്തിലെ ദുര്‍ബലങ്ങളെന്നു തോന്നുന്ന അവയവങ്ങള്‍ നമുക്ക് അത്യാവശ്യമുള്ളവയാണ്.
23
വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങള്‍ക്കു കൂടുതല്‍ മാനം അണിയിക്കുന്നു;
24
അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ.
25
അങ്ങനെ ശരീരത്തില്‍ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങള്‍ക്കു തമ്മില്‍ തുല്യമായ കരുതലുമുണ്ടാകുന്നു.
26
ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കില്‍ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയില്‍ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കില്‍ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു.
27
നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിന്റെ ഓരോ അവയവവും ആകുന്നു.
28
ദൈവം സഭയില്‍ ഓരോരുത്തരെയും യഥാസ്ഥാനങ്ങളില്‍ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‍കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകള്‍ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു.
29
എല്ലാവരും അപ്പോസ്തോലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും പ്രബോധിപ്പിക്കുന്നവരാണോ? എല്ലാവരും അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നവരാണോ?
30
രോഗശാന്തി നല്കുന്ന വരം എല്ലാവര്‍ക്കുമുണ്ടോ? അന്യഭാഷകളില്‍ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവര്‍ക്കുമുണ്ടോ? കൂടുതല്‍ ഉല്‍കൃഷ്ടമായ വരങ്ങള്‍ക്കുവേണ്ടി അഭിവാഞ്ഛിക്കുക. സര്‍വോത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16