bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 7
1 Corinthians 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
1
ഇനി നിങ്ങള്‍ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്.
2
എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
3
പുരുഷന് തന്റെ ഭാര്യയോടും സ്ത്രീ തന്റെ ഭര്‍ത്താവിനോടുമുള്ള ദാമ്പത്യധര്‍മം നിറവേറ്റണം.
4
ഭാര്യയുടെ ശരീരത്തിന്മേല് അവള്‍ക്കല്ല, അവളുടെ ഭര്‍ത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല് അവനല്ല, ഭാര്യക്കാണ് അധികാരം.
5
ഭാര്യാഭര്ത്താക്കന്മാര് പരസ്പരസമ്മതപ്രകാരം പ്രാര്ഥനയ്ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്റെ കുറവുനിമിത്തം സാത്താന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ ദാമ്പത്യധര്‍മങ്ങള്‍ തുടരുക.
6
ഇത് ഒരു ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാന്‍ പറയുന്നത്.
7
ഞാന്‍ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തില്‍ എന്റെ ആഗ്രഹം; എന്നാല്‍ ഓരോരുത്തര്‍ക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തില്‍നിന്നു ലഭിച്ചിട്ടുള്ളത്.
8
അവിവാഹിതരോടും വിധവമാരോടും ഞാന്‍ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ.
9
എന്നാല്‍ ആത്മസംയമനം സാധ്യമല്ലെങ്കില്‍ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാള്‍ നല്ലത് വിവാഹം ചെയ്യുന്നതാണ്.
10
വിവാഹിതരോടു ഞാന്‍ ആജ്ഞാപിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ പിരിയരുത്. ഇത് എന്റെ കല്പനയല്ല, കര്‍ത്താവിന്റെ കല്പനയാകുന്നു.
11
അഥവാ വേര്‍പിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭര്‍ത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ.
12
മറ്റുള്ളവരോടു കര്‍ത്താവല്ല ഞാന്‍ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാര്‍ക്കുവാന്‍ അവള് സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ അവളെ ഉപേക്ഷിക്കരുത്.
13
ഒരു സഹോദരിക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാന്‍ അയാള്‍ സമ്മതിക്കുകയും ചെയ്യുന്നെങ്കില്‍ ആ സ്ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ.
14
എന്തുകൊണ്ടെന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് തന്റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്റെ ഭര്‍ത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കള്‍ ദൈവത്തിനുള്ളവരല്ലാതായിത്തീരും.
15
ഇപ്പോഴാകട്ടെ, അവര്‍ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്.
16
അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്റെ ഭര്‍ത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭര്‍ത്താവേ, നിന്റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം!
17
കര്‍ത്താവു നല്കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോള്‍ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാന്‍ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്.
18
പരിച്ഛേദനകര്‍മത്തിനു വിധേയനായ ഒരുവന്, ദൈവവിളി സ്വീകരിച്ചാല്‍ പരിച്ഛേദനത്തിന്റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത ഒരുവന് ദൈവവിളി സ്വീകരിക്കുമ്പോള്‍, ആ കര്‍മത്തിനു വിധേയനാകേണ്ടതുമില്ല.
19
പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്റെ കല്പനകള് അനുസരിക്കുന്നതാണ് സര്‍വപ്രധാനം.
20
ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോള്‍ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടര്‍ന്നാല്‍ മതി.
21
ദൈവം വിളിച്ചപ്പോള്‍ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാല്‍ സ്വതന്ത്രനാകാന്‍ അവസരം കിട്ടുന്നെങ്കില്‍ അത് ഉപയോഗിച്ചുകൊള്ളുക.
22
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രന് അവിടുത്തെ അടിമയാകുന്നു.
23
ദൈവം വിലയ്ക്കു വാങ്ങിയവരാണു നിങ്ങള്‍; അതുകൊണ്ട് നിങ്ങള്‍ മനുഷ്യരുടെ അടിമകളാകരുത്.
24
എന്റെ സഹോദരരേ, ഏതവസ്ഥയില്‍ നിങ്ങള്‍ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയില്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ചുകൊള്ളുക.
25
കന്യകമാരെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കര്‍ത്താവിന്റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാല്‍ കര്‍ത്താവിന്റെ കരുണയാല്‍ നിങ്ങള്‍ക്കു വിശ്വാസിക്കാവുന്നവനെന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു:
26
ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോള്‍, ഒരു മനുഷ്യന് താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു.
27
നീ വിവാഹിതനാണോ? എങ്കില്‍ ആ ബന്ധം വേര്പെടുത്തുവാന് ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കില്‍ ഭാര്യയെ അന്വേഷിക്കേണ്ടതില്ല.
28
എന്നാല്‍ നീ വിവാഹം കഴിക്കുന്നെങ്കില്‍, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകള്‍ നിങ്ങള്‍ക്കുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
29
എന്റെ സഹോദരരേ, ഞാന്‍ പറയുന്നതിന്റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതര്‍ വിവാഹം ചെയ്യാത്തവരെപ്പോലെയും,
30
ദുഃഖിക്കുന്നവര്‍ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവര്‍ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്ക്കുവാങ്ങുന്നവര് കൈവശമാക്കാത്തവരെപ്പോലെയും,
31
വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ അതില്‍ ഏര്‍പ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍ ഈ ലോകത്തിന്റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
32
നിങ്ങള്‍ ആകുലചിത്തരാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യന് കര്‍ത്താവിന്റെ പ്രവര്‍ത്തനത്തില്‍ തത്പരനാകുന്നു. എന്തെന്നാല്‍ കര്‍ത്താവിനെ സംപ്രീതനാക്കുവാന്‍ അയാള്‍ ശ്രമിക്കുന്നു.
33
എന്നാല്‍ വിവാഹിതന് തന്റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു.
34
അങ്ങനെ അയാള്‍ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്ത്രീ അഥവാ കന്യക കര്‍ത്താവിന്റെ പ്രവര്‍ത്തനത്തില്‍ തത്പരയാകുന്നു. എന്തെന്നാല്‍ തന്റെ ശരീരവും ആത്മാവും ഈശ്വരാര്‍പ്പിതമായിരിക്കണമെന്ന് അവള് ആഗ്രഹിക്കുന്നു; എന്നാല്‍ ഭര്‍ത്തൃമതിയായ സ്ത്രീ ഭര്‍ത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു.
35
നിങ്ങളുടെമേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാന്‍ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും നിങ്ങളെത്തന്നെ കര്‍ത്താവിന്റെ സേവനത്തിനു പൂര്‍ണമായി സമര്‍പ്പിക്കണമെന്നുമത്രേ എന്റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ.
36
തന്റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവര്‍ തമ്മില്‍ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ.
37
എന്നാല്‍ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാള്‍ക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കില്‍ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാള്‍ വിവാഹം ചെയ്യേണ്ടതില്ല.
38
വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്.
39
ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്ത്രീ സ്വതന്ത്രയല്ല; എന്നാല്‍ ഭര്‍ത്താവു മരിച്ചാല്‍ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവള്‍ക്കു വേള്‍ക്കാം, എന്നാല്‍ അയാള്‍ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം.
40
അവള് വിധവയായിത്തന്നെ ഇരിക്കുന്നെങ്കില്‍ അതാണവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. അതാണ് എന്റെ അഭിപ്രായം. എനിക്കും ദൈവത്തിന്റെ ആത്മാവുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16