bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 6
1 Corinthians 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
1
നിങ്ങളില്‍ ആര്‍ക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തര്‍ക്കമുണ്ടായാല്‍ വിശ്വാസികളുടെ അടുക്കല്‍ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കല്‍ പോകുവാന്‍ തുനിയുന്നുവോ?
2
ദൈവത്തിന്റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കില്‍, നിസ്സാരകാര്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലെന്നോ?
3
നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കില്‍ ഐഹിക ജീവിതത്തിലെ കാര്യങ്ങള്‍ വിധിക്കുന്നത് എത്ര എളുപ്പം!
4
ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭയില്‍ സ്ഥാനമില്ലാത്തവരെ നിങ്ങള്‍ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങള്‍ക്കു ലജ്ജയില്ലേ?
5
ക്രൈസ്തവ സഹോദരന്മാര് തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കുവാന്‍ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?
6
ക്രൈസ്തവ സഹോദരന്മാര് തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നു. അവ തീര്‍ക്കുവാന്‍ അവിശ്വാസികളുടെ അടുക്കല്‍ പോകുകയും ചെയ്യുന്നു.
7
നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ, നിങ്ങള്‍ പരാജയപ്പെട്ടു തറപറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നു. അന്യായം സഹിക്കുകയും, ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നതല്ലേ അതിനെക്കാള്‍ നല്ലത്?
8
അതിനുപകരം, നിങ്ങള്‍ അന്യായം പ്രവര്‍ത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാര്ക്കെതിരെ.
9
അന്യായം പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങള്‍ക്കു നന്നായി അറിയാമല്ലോ. നിങ്ങള്‍ വഞ്ചിതരാകരുത്; ദുര്‍വൃത്തര്‍, വിഗ്രഹാരാധകര്‍, വ്യഭിചാരികള്‍,
10
സ്വയംഭോഗികള്‍, മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്, പരദൂഷകര്‍, കവര്‍ച്ചക്കാര്‍- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികള്‍ ആകുകയില്ല.
11
നിങ്ങളില്‍ ചിലര്‍ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങള്‍ പാപത്തില്‍നിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ദൈവത്തിന്റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.
12
“എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍ ഞാന്‍ ഒന്നിന്റെയും അടിമയാകുകയില്ല.”
13
“ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുര്‍വൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കര്‍ത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കര്‍ത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്കുന്നു.
14
കര്‍ത്താവിനെ ദൈവം മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു. തന്റെ ശക്തിയാല്‍ അവിടുന്നു നമ്മെയും ഉയിര്‍പ്പിക്കും.
15
നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമെടുത്ത് വേശ്യയുടെ അവയവമാക്കാമോ? ഒരിക്കലും പാടില്ല.
16
വേശ്യയുമായി വേഴ്ചയിലേര്‍പ്പെടുന്ന ഒരുവന് അവളോടു പറ്റിച്ചേര്‍ന്ന് ഒരു മെയ്യായിത്തീരുന്നു എന്നുള്ളത് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ? ‘അവര്‍ ഒരു ദേഹമായിത്തീരും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
17
എന്നാല്‍ കര്‍ത്താവിനോട് പറ്റിച്ചേരുന്നവന്‍ ആത്മീയമായി അവിടുത്തോട് ഏകീഭവിക്കുന്നു.
18
ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന് ചെയ്യുന്ന മറ്റൊരു പാപവും അവന്റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.
19
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്.
20
ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16