bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 9
1 Corinthians 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
1
ഞാന്‍ സ്വതന്ത്രനല്ലേ? ഞാനൊരു അപ്പോസ്തോലനല്ലേ? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞാന്‍ കണ്ടിട്ടില്ലേ? കര്‍ത്താവിനുവേണ്ടി ഞാന്‍ ചെയ്ത പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങള്‍?
2
മറ്റുള്ളവര്‍ക്ക് ഞാന്‍ അപ്പോസ്തോലന്‍ അല്ലെങ്കിലും നിങ്ങള്‍ക്കു ഞാന്‍ നിശ്ചയമായും അപ്പോസ്തോലനാണല്ലോ. ക്രിസ്തുവിനോടു ചേര്‍ന്നുള്ള നിങ്ങളുടെ ജീവിതംതന്നെ ഞാനൊരു അപ്പോസ്തോലനാണെന്നുള്ളതിനു തെളിവാണ്.
3
എന്നെ വിമര്‍ശിക്കുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്:
4
ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങള്‍ ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് അവകാശമില്ലേ?
5
മറ്റുള്ള അപ്പോസ്തോലന്മാരും പത്രോസും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടി സഞ്ചരിക്കുവാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നോ?
6
ഉപജീവനത്തിനുവേണ്ടി ഞാനും ബര്‍നബാസും മാത്രം വേല ചെയ്യണമെന്നുണ്ടോ?
7
പ്രതിഫലമൊന്നും പറ്റാതെ സേവനം അനുഷ്ഠിക്കുന്നത് ഏതൊരു പടയാളിയാണ്? സ്വന്തം മുന്തിരിത്തോട്ടത്തില്‍നിന്നു മുന്തിരിപ്പഴം തിന്നാത്തത് ഏതൊരു കര്‍ഷകനാണ്? സ്വന്തം ആടിന്റെ പാലു കുടിക്കാത്തത് ഏതൊരു ഇടയനാണ്?
8
സാധാരണ ജീവിതത്തില്‍നിന്നുള്ള ഉദാഹരണങ്ങളാണ് ഞാന്‍ ഉദ്ധരിച്ചത്. മോശയുടെ നിയമസംഹിത പറയുന്നതും ഇതുതന്നെയാണ്.
9
‘ധാന്യം മെതിക്കുന്ന കാളയ്ക്ക് മുഖക്കുട്ട കെട്ടരുത്’ എന്നു പറഞ്ഞിരിക്കുന്നു. കാളയെക്കുറിച്ചുളള കരുതല്‍കൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്?
10
യഥാര്‍ഥത്തില്‍ നമ്മെ ഉദ്ദേശിച്ചല്ലേ പറയുന്നത്? നിശ്ചയമായും നമ്മെ ഉദ്ദേശിച്ചു തന്നെയാണ്. നിലം ഉഴുന്നവനും ധാന്യം കൊയ്യുന്നവനും തനിക്കുള്ള ഓഹരി കിട്ടുമെന്ന ആശയോടുകൂടി ജോലി ചെയ്യണം.
11
ഞങ്ങള്‍ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയില്‍ വിതച്ചിരിക്കുന്നു. നിങ്ങളില്‍നിന്നു ഭൗതികമായ നന്മകള് കൊയ്യുന്നത് അധികപ്പറ്റോ?
12
നിങ്ങളില്‍നിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാള്‍ അധികം ഞങ്ങള്‍ക്കില്ലേ? എന്നാല്‍ ഈ അവകാശം ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ മാര്‍ഗത്തില്‍ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ എല്ലാം സഹിച്ചു.
13
ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ദൈവാലയത്തില്‍ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തില്‍ യാഗം അര്‍പ്പിക്കുന്നവര്‍ക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ.
14
അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവര്‍ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കര്‍ത്താവിന്റെ കല്പന.
15
എങ്കിലും ഈ അവകാശങ്ങളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമര്ഥിക്കുവാന് പോകുന്നില്ല; അതില്‍ ഭേദം ഞാന്‍ മരിക്കുകയാണ്.
16
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ഹാ കഷ്ടം!
17
ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാന്‍ ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാല്‍ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധര്‍മം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്.
18
അപ്പോള്‍ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തില്‍ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം.
19
ഞാന്‍ ആരുടെയും അടിമയല്ല; ഞാന്‍ സ്വതന്ത്രനാണ്. എന്നാല്‍ കഴിയുന്നത്ര ആളുകളെ നേടേണ്ടതിന്, ഞാന്‍ എന്നെത്തന്നെ എല്ലാവരുടെയും അടിമയാക്കി.
20
ഞാന്‍ യെഹൂദന്മാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാന്‍ ജീവിച്ചു; ഞാന്‍ മോശയുടെ നിയമസംഹിതയ്ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന് അവരെപ്പോലെയായി.
21
അതുപോലെതന്നെ വിജാതീയരുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാന്‍ ജീവിച്ചു. ദൈവത്തിന്റെ ധര്‍മശാസ്ത്രം ഞാന്‍ അനുസരിക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല. യഥാര്‍ഥത്തില്‍ ഞാന്‍ ക്രിസ്തുവിന്റെ ധര്‍മശാസ്ത്രത്തിനു വിധേയനാണ്.
22
വിശ്വാസത്തില്‍ ബലഹീനരായവരെ നേടേണ്ടതിന് ഞാന്‍ അവരുടെ മധ്യത്തില്‍ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാന്‍ എല്ലാ വിധത്തിലും എല്ലാവര്‍ക്കുംവേണ്ടി എല്ലാമായിത്തീര്‍ന്നു.
23
സുവിശേഷത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് പങ്കാളിയായിത്തീരുന്നതിനു സുവിശേഷത്തെ പ്രതി ഞാന്‍ ഇതെല്ലാം ചെയ്യുന്നു.
24
ഓട്ടക്കളത്തില്‍ പലരും ഓടുന്നെങ്കിലും ഒരാള്‍ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക.
25
വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തില്‍ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാല്‍ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്.
26
അതുകൊണ്ട് ഞാന്‍ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാന്‍ മുഷ്ടിപ്രഹരം നടത്തുകയും ചെയ്യുന്നു.
27
ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാന്‍ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാന്‍, എന്റെ ശരീരത്തെ മര്‍ദിച്ച് പരിപൂര്‍ണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16