bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 8
1 Corinthians 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
1
വിഗ്രഹങ്ങള്‍ക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവര്‍ക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീര്‍പ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളര്‍ച്ച വരുത്തുന്നു.
2
തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവന്, യഥാര്‍ഥത്തില്‍ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല.
3
എന്നാല്‍ ഒരുവന് ദൈവത്തെ സ്നേഹിക്കുന്നെങ്കില് ദൈവം അവനെ അറിയുന്നു.
4
വിഗ്രഹങ്ങള്‍ക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം.
5
“ദൈവങ്ങള്‍” എന്നു വിളിക്കപ്പെടുന്നവര്‍ ഉണ്ടായിരിക്കാം. സ്വര്‍ഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും
6
നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കര്‍ത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.
7
എന്നാല്‍ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാല്‍, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വിഗ്രഹാര്‍പ്പിതമെന്ന് ചിലര്‍ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍, ആ ഭക്ഷണം മൂലം തങ്ങള്‍ മലിനരായിത്തീരുന്നു എന്ന് അവര്‍ വിചാരിക്കുന്നു.
8
ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാല്‍ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കില്‍ ഒട്ടു ലാഭവുമില്ല.
9
എങ്ങനെയായാലും വിശ്വാസത്തില്‍ ബലഹീനരായവര്‍ പാപത്തില്‍ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്.
10
“അറിവുള്ളവന്” ആയ നീ വിഗ്രഹത്തിന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുര്‍ബലമനസ്സാക്ഷിയുള്ള ഒരുവന് കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ?
11
ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ ആ ബലഹീന സഹോദരന് നിന്റെ “അറിവിനാല്‍” അങ്ങനെ നശിച്ചുപോകുന്നു.
12
ഈ വിധത്തില്‍ നിന്റെ സഹോദരന്റെ ദുര്‍ബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു.
13
എന്റെ സഹോദരന് പാപത്തില്‍ നിപതിക്കാന്‍ ആഹാരം ഇടയാക്കുമെങ്കില്‍ അവന് ഇടറിവീഴാന്‍ കാരണമാകാതിരിക്കേണ്ടതിന് ഇനിമേല്‍ ഞാന്‍ മാംസം ഭക്ഷിക്കുകയില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16