bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Corinthians 15
1 Corinthians 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
1
സഹോദരരേ, ഞാന്‍ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങള്‍ സ്വീകരിച്ചതുമായ സദ്വാര്ത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‍ക്കുന്നത്.
2
ഞാന്‍ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങള്‍ മുറുകെപ്പിടിക്കുന്നെങ്കില്‍ അതിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങള്‍ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും.
3
[3-5] എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാന്‍ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളില്‍ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളില്‍ കാണുന്നതുപോലെതന്നെ മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാര്‍ക്കും പ്രത്യക്ഷനായി;
6
അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറില്പരം ആളുകള്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ക്കും പ്രത്യക്ഷനായി. അവരില്‍ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു.
7
അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാര്‍ക്കും ദര്‍ശനം നല്കി.
8
ഏറ്റവും ഒടുവില്‍ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു.
9
ഞാന്‍ അപ്പോസ്തോലന്മാരില് ഏറ്റവും എളിയവനാണല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലന്‍ എന്ന പേരിന് അര്‍ഹനല്ല.
10
ദൈവകൃപമൂലം മാത്രമാണു ഞാന്‍ അപ്പോസ്തോലന്‍ ആയിരിക്കുന്നത്. ദൈവം എനിക്കു നല്കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. ഞാന്‍ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്റെ കൃപ എന്നോടുകൂടി പ്രവര്‍ത്തിച്ചു എന്നതാണു വാസ്തവം.
11
ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങള്‍ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങള്‍ വിശ്വസിച്ചതും ഇതുതന്നെ.
12
ക്രിസ്തു മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോള്‍ മരിച്ചവര്‍ ജീവനിലേക്ക് ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ സാധൂകരിക്കും?
13
മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും.
14
ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍, പിന്നെ ഞങ്ങള്‍ക്ക് പ്രസംഗിക്കുവാന്‍ ഒന്നുമില്ല; നിങ്ങള്‍ക്കു വിശ്വസിക്കുവാനും ഒന്നുമില്ല.
15
[15,16] മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കില്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന സാക്ഷ്യം ഞങ്ങള്‍ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും.
17
ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥം. നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപത്തില്‍ തന്നെ കഴിയുന്നു.
18
മരണമടഞ്ഞ ക്രിസ്തുവിശ്വാസികള്‍ നശിച്ചുപോയി എന്നു വരും.
19
നാം ഈ ആയുസ്സില്‍ മാത്രമാണ് ക്രിസ്തുവില്‍ പ്രത്യാശവച്ചിരിക്കുന്നത് എങ്കില്‍ നാം മറ്റുള്ള എല്ലാവരെയുംകാള്‍ ദയനീയരാണ്.
20
ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരില്‍ ഒന്നാമനായിത്തീര്‍ന്നിരിക്കുന്നു.
21
ഒരു മനുഷ്യന് മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യന് മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു.
22
ആദാമിനോടുള്ള ഐക്യത്താല്‍ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ എല്ലാവര്ക്കും ജീവന് നല്കപ്പെടും.
23
എന്നാല്‍ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയില്‍ അവിടുത്തേക്കുള്ളവരും.
24
ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോള്‍ അന്ത്യം വന്നുചേരും.
25
എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്.
26
കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും.
27
‘സമസ്തവും തന്റെ കാല്ക്കീഴിലാക്കി’ എന്നു വേദലിഖിതത്തില്‍ കാണുന്നു. സമസ്തവും എന്നു പറയുന്നതില്‍ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉള്‍പ്പെടുന്നില്ല എന്നു സ്പഷ്ടം.
28
എന്നാല്‍ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്റെ ഭരണത്തിനു വിധേയമാകുമ്പോള്‍, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രന് സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സര്‍വാധിപതിയായി വാഴും.
29
മരിച്ചവര്‍ക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലര്‍ വാദിക്കുന്നതുപോലെ മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവര്‍ എന്തിന് അങ്ങനെ ചെയ്യുന്നു?
30
ഞങ്ങള്‍തന്നെയും നാള്‍തോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം?
31
സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുന്‍നിറുത്തി ഞാന്‍ പറയുന്നു: നിത്യേന ഞാന്‍ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
32
എഫെസൊസില്‍വച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോള്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കില്‍ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.”
33
നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസര്‍ഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.”
34
പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളില്‍ ചിലര്‍ക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങള്‍ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്.
35
“മരിച്ചവര്‍ എങ്ങനെ ഉയിര്‍പ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലര്‍ ചോദിച്ചേക്കാം.
36
ഭോഷാ, നീ വിതയ്ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ വീണ്ടും ജീവന് പ്രാപിച്ചു മുളച്ചു വളരുകയില്ല.
37
കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങള്‍ വിതയ്ക്കുന്നത്; അല്ലാതെ വളര്‍ച്ചയെത്തിയ ചെടിയല്ല നടുന്നത്.
38
തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്കുന്നു; ഓരോ വിത്തിനും അതതിന്റേതായ ശരീരം നല്കപ്പെടുന്നു.
39
എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കില്‍ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ.
40
സ്വര്‍ഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സില്‍നിന്നു വിഭിന്നമാണ്.
41
സൂര്യന് അതിന്റേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തില്‍ ഒരു നക്ഷത്രം മറ്റൊന്നില്‍നിന്നു വ്യത്യസ്തമാണ്.
42
മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിര്ത്തെഴുന്നേല്ക്കുന്ന ശരീരം അനശ്വരം.
43
സംസ്കരിക്കുമ്പോള്‍ ഹീനവും ദുര്‍ബലവുമായിരിക്കും. ഉയിര്ത്തെഴുന്നേല്ക്കുമ്പോള് തേജോമയവും ശക്തവുമായിരിക്കും.
44
ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിര്ത്തെഴുന്നേല്ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്.
45
ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്; എന്നാല്‍ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു.
46
ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി.
47
ആദ്യത്തെ മനുഷ്യന് ഭൂമിയിലെ മണ്ണില്‍ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യന് സ്വര്‍ഗത്തില്‍നിന്നുള്ളവനത്രേ.
48
മണ്ണില്‍നിന്ന് ഉണ്ടായവനെപ്പോലെയാണ്, മണ്മയരായ എല്ലാവരും; സ്വര്‍ഗത്തില്‍നിന്നുള്ളവനെപ്പോലെയാണ് സ്വര്‍ഗീയരായ എല്ലാവരും.
49
മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വര്‍ഗത്തില്‍നിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും.
50
സഹോദരരേ, മാംസരക്തങ്ങള്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല.
51
[51,52] ഞാന്‍ പറയുന്ന ഈ രഹസ്യസത്യം നിങ്ങള്‍ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാല്‍ അവസാനത്തെ കാഹളം മുഴക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയില്‍ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോള്‍ മരിച്ചവര്‍ ഉയിര്ത്തെഴുന്നേല്ക്കും; അവര്‍ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും.
53
ഈ നശ്വരമായത് അനശ്വരമായും, മര്‍ത്യമായത് അമര്‍ത്യമായും രൂപാന്തരപ്പെടേണ്ടതാണ്.
54
അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മര്‍ത്യമായത് അമര്‍ത്യമായും തീരുമ്പോള്‍ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂര്‍ത്തിയായി’ എന്ന വേദലിഖിതം യഥാര്‍ഥമായിത്തീരും.
55
‘ഹേ മരണമേ, നിന്റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’
56
വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും.
57
എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്കുന്ന ദൈവത്തിനു സ്തോത്രം!
58
അതുകൊണ്ട് എന്റെ പ്രിയ സഹോദരരേ, നിങ്ങള്‍ ഉറച്ച് അചഞ്ചലരായി നില്ക്കുക. കര്‍ത്താവിനുവേണ്ടിയുള്ള പ്രയത്നത്തില്‍ ഉത്തരോത്തരം വ്യാപൃതരാകുക. കര്‍ത്താവില്‍ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യര്‍ഥമാകുകയില്ലെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16