bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 1
Romans 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 2 →
1
ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേര്‍തിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്റെ ദാസനുമായ പൗലൊസ് എഴുതുന്നത്:
2
ഈ സുവിശേഷം തന്റെ പ്രവാചകന്മാര് മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളില്‍ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.
3
ദൈവത്തിന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം.
4
മനുഷ്യനെന്ന നിലയില്‍ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാല്‍ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തില്‍നിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു.
5
വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങള്‍ക്കു നല്കിയിരിക്കുന്നു.
6
അക്കൂട്ടത്തില്‍ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു.
7
അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേര്‍തിരിച്ചിട്ടുള്ളവരുമായ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
8
നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ഞാന്‍ എന്റെ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നു.
9
ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാന്‍ ആരെ സര്‍വാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാന്‍ പറയുന്നതിനു സാക്ഷി.
10
എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ എപ്പോഴും നിങ്ങളെ ഓര്‍ക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാല്‍ എനിക്ക് ഇടവരുത്തട്ടെ.
11
നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്കുവാന് ഞാന്‍ അഭിവാഞ്ഛിക്കുന്നു.
12
അങ്ങനെ നിങ്ങളുടെ വിശ്വാസത്താല്‍ എനിക്കും എന്റെ വിശ്വാസത്താല്‍ നിങ്ങള്‍ക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം.
13
സഹോദരരേ, നിങ്ങളെ സന്ദര്‍ശിക്കുന്നതിനു ഞാന്‍ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാല്‍ അതു സാധിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതര ജനതകളില്‍നിന്ന് എന്നപോലെ നിങ്ങളില്‍നിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.
14
പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്.
15
അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
16
സുവിശേഷത്തെക്കുറിച്ച് ഞാന്‍ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും - ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും - രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയാണു സുവിശേഷം.
17
അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താല്‍ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവന്‍ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.
18
അധര്‍മംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വര്‍ഗത്തില്‍നിന്നു ദൈവത്തിന്റെ കോപം വെളിപ്പെടുന്നു.
19
ദൈവത്തെക്കുറിച്ച് അറിയുവാന്‍ കഴിയുന്നതെല്ലാം അവര്‍ക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തത്.
20
സര്‍വേശ്വരന്റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്ടിമുതല് സൃഷ്ടികളില്കൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.
21
അവര്‍ ദൈവത്തെ അറിഞ്ഞെങ്കിലും സര്വേശ്വരന് എന്ന നിലയില്‍, യഥോചിതം പ്രകീര്‍ത്തിക്കുകയോ, സ്തോത്രം അര്‍പ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകള്‍ മൂലം അവര്‍ വ്യര്‍ഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു.
22
ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്.
23
അനശ്വരനായ ദൈവത്തിനു നല്‍കേണ്ട മഹത്ത്വം നശ്വരരായ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രതിരൂപങ്ങള്‍ക്ക് അവര്‍ നല്കുന്നു.
24
അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്ക്കനുസൃതമായ കുത്സിതവൃത്തികള്‍ക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളില്‍ അവര്‍ അന്യോന്യം ഏര്‍പ്പെടുകയും ചെയ്യുന്നു.
25
ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവര്‍ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവര്‍ സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേന്‍!
26
അവര്‍ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്ത്രീകളും സ്വാഭാവിക ഭോഗത്തില്‍ ഏര്‍പ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നു.
27
അതുപോലെതന്നെ സ്ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലര്‍ത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷന് പുരുഷനോടു ചേര്‍ന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേര്‍പ്പെടുന്നു. അതിന്റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷ അവര്‍ സ്വയം വരുത്തിവച്ചിരിക്കുന്നു.
28
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവര്‍ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാന്‍ ദൈവം അവരെ വിവേകശൂന്യതയ്ക്കു വിട്ടുകൊടുത്തു.
29
അവര്‍ എല്ലാവിധത്തിലുമുള്ള അധര്‍മവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരില്‍ നിറഞ്ഞിരിക്കുന്നു.
30
അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല.
31
അവര്‍ക്കു മനസ്സാക്ഷി എന്നൊന്നില്ല. അവര്‍ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവര്‍.
32
ഇങ്ങനെയുള്ളവര്‍ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവര്‍ക്കറിയാമെങ്കിലും ഈ വക അധര്മങ്ങള് അവര്‍ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16