bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 11
Romans 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
1
ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാന്‍ തന്നെ ഇസ്രായേല്യനും അബ്രഹാമിന്റെ വംശജനും ബെന്യാമീന് ഗോത്രക്കാരനുമാകുന്നു.
2
ലോകാരംഭത്തിനു മുമ്പുതന്നെ താന്‍ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തില്‍ പറയുന്നത് എന്താണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
3
[3,4] ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകന് ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സര്‍വേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവര്‍ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവര്‍ തകര്‍ക്കുകയും ചെയ്തു. പ്രവാചകന്മാരില് ഞാന്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാന്‍ അവര്‍ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്കിയ മറുപടി എന്താണ്? “ബാല്‍ദേവന്റെ മുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.”
5
അതുപോലെതന്നെ ഇന്നും, തന്റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്.
6
അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കില്‍ കൃപ യഥാര്‍ഥത്തില്‍ കൃപയല്ല.
7
എന്താണ് ഇതിന്റെ അര്‍ഥം? ഇസ്രായേല്‍ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവര്‍ ദൈവത്തിന്റെ വിളി കേള്‍ക്കുവാന്‍ കഴിയാത്തവരായിത്തീര്‍ന്നു.
8
[8,9] ദൈവം അവര്‍ക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേള്‍ക്കാത്ത ചെവികളും നല്കിയിരിക്കുന്നു; അത് ഇന്നും ആ നിലയില്‍ത്തന്നെയാണിരിക്കുന്നത് എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘അവരുടെ വിരുന്നുകള്‍ അവര്‍ക്ക് കെണിയും കുരുക്കുമായിത്തീരട്ടെ, അവര്‍ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ;
10
അവര്‍ക്കു കാണാന്‍ കഴിയാതെവണ്ണം അവരുടെ കണ്ണുകള്‍ അന്ധമായിത്തീരട്ടെ; കഷ്ടപ്പാടുകള്‍കൊണ്ട് അവരുടെ നട്ടെല്ലുകള്‍ വളഞ്ഞു പോകട്ടെ’ എന്നു ദാവീദും പറയുന്നു.
11
അപ്പോള്‍ ഞാന്‍ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങള്‍മൂലം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാര്‍ അസൂയാലുക്കളായിത്തീര്‍ന്നിരിക്കുന്നു.
12
ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങള്‍ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാര്‍ക്കു നഷ്ടമായത് വിജാതീയര്‍ക്കു നേട്ടമായിത്തീര്‍ന്നു. അപ്പോള്‍ സര്‍വയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയില്‍ ഉള്‍പ്പെട്ടാല്‍ ആ അനുഗ്രഹം എത്ര വലുതായിരിക്കും!
13
[13,14] വിജാതീയരായ നിങ്ങളോടു ഞാന്‍ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരില്‍ ചിലരെയെങ്കിലും രക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
15
എന്റെ സ്വജാതികള്‍ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കില്‍, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്?
16
ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അര്‍പ്പിക്കുന്നെങ്കില്‍ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കില്‍ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും.
17
[17,18] നട്ടുവളര്‍ത്തിയ ഒലിവുമരത്തിന്റെ ചില ശാഖകള്‍ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേര്‍ക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോള്‍ തായ്മരത്തിന്റെ ചൈതന്യത്തില്‍ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാന്‍ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓര്‍ക്കുക.
19
എന്നാല്‍, “എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ.
20
വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക.
21
സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കില്‍ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ?
22
ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കര്‍ക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകള്‍പോലെ വീണുപോയവരോട് അവിടുന്നു നിര്‍ദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തില്‍ നിലനിന്നാല്‍ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കില്‍ നീയും മുറിച്ചുനീക്കപ്പെടും.
23
ഇസ്രായേല്‍ജനം തങ്ങളുടെ അവിശ്വാസത്തില്‍ തുടരാതിരുന്നാല്‍ ദൈവം അവരെ യഥാസ്ഥാനങ്ങളില്‍ ഒട്ടിച്ചുചേര്‍ക്കും; അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിനു കഴിയും.
24
കാട്ടുമരത്തില്‍നിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേര്‍ത്തെങ്കില്‍, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിന് എത്ര എളുപ്പമായിരിക്കും!
25
[25-27] സഹോദരരേ, നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേല്‍ജനത്തിന്റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരില്‍നിന്നു ദൈവത്തിന്റെ അടുത്തു വരുന്നവരുടെ സംഖ്യ പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേല്‍ മുഴുവന്‍ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോള്‍ നിങ്ങള്‍ വിവേകശാലികളാണെന്നു നിങ്ങള്‍ക്കു തോന്നുകയില്ല. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: രക്ഷകന് സീയോനില്‍നിന്നു വരും, യാക്കോബിന്റെ വംശത്തില്‍നിന്ന് എല്ലാ ദുഷ്ടതയും നീക്കും; ഇതായിരിക്കും അവരുടെ പാപങ്ങള്‍ നീക്കുമ്പോള്‍ അവരോടു ഞാന്‍ ചെയ്യുന്ന ഉടമ്പടി.
28
സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാര്‍ വിജാതീയരായ നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാല്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാര് മുഖേന അവര്‍ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്.
29
ദൈവത്തിന്റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ.
30
വിജാതീയരായ നിങ്ങള്‍ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാര്‍ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു.
31
അതുപോലെതന്നെ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ യെഹൂദന്മാര്‍ക്കും കൃപ ലഭിക്കേണ്ടതിന് അവര്‍ ഇപ്പോള്‍ ദൈവത്തെ അനുസരിക്കാതിരിക്കുന്നു.
32
എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു.
33
ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികള്‍ വിശദീകരിക്കുവാന്‍ ആര്‍ക്കു സാധിക്കും?
34
[34,35] വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: കര്‍ത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല.
36
സര്‍വചരാചരങ്ങളും ദൈവത്തില്‍ നിന്നും ദൈവത്തില്‍കൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേന്‍.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16