bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 2
Romans 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
1
ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയില്‍നിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും?
2
അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോള്‍ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ.
3
മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങള്‍തന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ ന്യായവിധിയില്‍നിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ?
4
അതോ, ദൈവത്തിന്റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ?
5
എന്നാല്‍ അനുതാപത്തിനു വഴങ്ങാന്‍ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂര്‍വകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്ക്കുകയാണു ചെയ്യുന്നത്.
6
ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‍കുന്നത്.
7
ഇടവിടാതെ സല്‍ക്കര്‍മങ്ങള്‍ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവര്‍ക്ക്, ദൈവം അനശ്വരജീവന് നല്‍കും;
8
സത്യത്തെ ആദരിക്കാതെ, അധര്‍മത്തെ പിന്തുടരുന്ന സ്വാര്‍ഥപ്രിയരുടെമേല്‍ കോപവും ഉഗ്രരോഷവും ചൊരിയും.
9
ദുഷ്ടത പ്രവര്‍ത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും.
10
എന്നാല്‍ നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും - കീര്‍ത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും.
11
ദൈവത്തിനു പക്ഷപാതമില്ലല്ലോ.
12
യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും.
13
നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവന് ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ.
14
നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ അത് അനുശാസിക്കുന്ന കാര്യങ്ങള്‍ സഹജമായ പ്രേരണമൂലം ചെയ്യുമ്പോള്‍ അവര്‍ തങ്ങള്‍ക്കുതന്നെ ഒരു ധാര്‍മികനിയമമായി പരിണമിക്കുന്നു.
15
നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികള്‍മൂലം അവര്‍ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാല്‍ അവരുടെ വിചാരങ്ങളില്‍ ചിലത് അവരുടെമേല്‍ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു.
16
ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവില്‍കൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.
17
നീ യെഹൂദന് എന്ന് അവകാശപ്പെടുന്നു; ധര്‍മശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു.
18
ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധര്‍മശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും.
19
[19,20] നീ അന്ധന്മാര്ക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവര്‍ക്കു പ്രകാശവും മൂഢന്മാര്ക്ക് ഉപദേഷ്ടാവും അറിവില്ലാത്തവര്‍ക്ക് അധ്യാപകനുമാണെന്നത്രേ നിന്റെ വിചാരം. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം മുഴുവന്‍ ധര്‍മശാസ്ത്രത്തിലുണ്ടെന്ന് നിങ്ങള്‍ക്കുറപ്പുണ്ട്.
21
നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
22
‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങള്‍ കവര്‍ച്ച ചെയ്യുന്നുവോ?
23
ധര്‍മശാസ്ത്രത്തിന്റെ പേരില്‍ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ?
24
‘നിങ്ങള്‍ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയില്‍ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്.
25
നീ ധര്‍മശാസ്ത്രം അനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനകര്‍മം നല്ലതുതന്നെ; എന്നാല്‍ നീ ധര്‍മശാസ്ത്രം ലംഘിക്കുന്നുവെങ്കില്‍ നിന്റെ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ?
26
പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത വിജാതീയന്‍ ധര്‍മശാസ്ത്രം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ?
27
എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകര്‍മവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകര്‍മത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാല്‍ ധര്‍മശാസ്ത്രം അനുസരിക്കുന്ന വിജാതീയന്‍ വിധിക്കും.
28
ബാഹ്യകര്‍മങ്ങളല്ല ഒരുവനെ യഥാര്‍ഥ യെഹൂദനാക്കുന്നത്. യഥാര്‍ഥ പരിച്ഛേദനകര്‍മം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല.
29
ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16