bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 7
Romans 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
1
സഹോദരരേ, നിങ്ങള്‍ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്റെ ആധിപത്യം ഒരുവന്റെമേലുള്ളത് അവന് ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്.
2
ഉദാഹരണമായി വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ അയാളോടു അവള്‍ക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു.
3
ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അന്യപുരുഷനോട് ബന്ധം പുലര്‍ത്തിയാല്‍ അവള് വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചശേഷം അവള് മറ്റൊരുവനെ വിവാഹം ചെയ്താല്‍ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാല്‍ ആദ്യത്തെ ഭര്‍ത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തില്‍നിന്ന് അവള് സ്വതന്ത്രയാണല്ലോ.
4
സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവിന്റെ ശരീരത്തോടു നിങ്ങള്‍ ഏകീഭവിച്ചിരിക്കുന്നതിനാല്‍ നിയമത്തിന്റെ മുമ്പില്‍ നിങ്ങളും മരിച്ചിരിക്കുന്നു. അത് മൃതരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോടു നിങ്ങള്‍ ഐക്യപ്പെടുവാനും ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാനുമാണ്.
5
നമ്മുടെ പാപപ്രകൃതിയനുസരിച്ച് നാം ജീവിച്ചിരുന്നപ്പോള്‍ നിയമം ഉണര്‍ത്തിയ പാപാസക്തികള്‍ നമ്മുടെ അവയവങ്ങളില്‍ മരണത്തിന്റെ ഫലങ്ങള്‍ ഉളവാക്കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു.
6
ഒരിക്കല്‍ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോള്‍ അതില്‍നിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാല്‍ എഴുതപ്പെട്ട നിയമത്തിന്റെ പഴയ മാര്‍ഗത്തിലല്ല ആത്മാവിന്റെ പുതിയ മാര്‍ഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്.
7
അപ്പോള്‍ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാല്‍ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കില്‍ മോഹം എന്താണെന്നു ഞാന്‍ അറിയുമായിരുന്നില്ല.
8
ആ കല്പനയാല് എല്ലാവിധത്തിലുമുള്ള മോഹവും എന്നില്‍ ഉണര്‍ത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കില്‍ പാപം നിര്‍ജീവമാകുന്നു.
9
ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍ കല്പന ആവിര്ഭവിച്ചപ്പോള് പാപം എന്നില്‍ സജീവമായിത്തീരുകയും ഞാന്‍ മരിക്കുകയും ചെയ്തു.
10
എന്നെ ജീവനിലേക്കു നയിക്കുവാന്‍ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു.
11
എന്തുകൊണ്ടെന്നാല്‍ പാപം കല്പനയില് കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതില്‍ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു.
12
യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉല്‍കൃഷ്ടവുമാകുന്നു.
13
അപ്പോള്‍ ഉല്‍കൃഷ്ടമായത് എന്റെ മരണത്തിന് ഹേതുകമായിത്തീര്‍ന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്റെ തനിനിറത്തില്‍ വെളിപ്പെടുവാന്‍ ഉല്‍കൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു.
14
ധര്‍മശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാല്‍ ഞാന്‍ മര്‍ത്യശരീരിയും പാപത്തിന് അടിമയായി വില്ക്കപ്പെട്ടവനുമാകുന്നു.
15
എന്താണു ഞാന്‍ ചെയ്യുന്നതെന്ന് വാസ്തവത്തില്‍ ഞാന്‍ അറിയുന്നില്ല; ചെയ്യണമെന്നു ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാന്‍ ചെയ്തുപോകുന്നത്.
16
ഞാന്‍ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോള്‍, ധര്‍മശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്.
17
എന്റെ ഇച്ഛയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു ചെയ്യുന്നത് ഞാനല്ല എന്നില്‍ കുടികൊള്ളുന്ന പാപമത്രേ.
18
എന്നില്‍, അതായത് എന്റെ മാനുഷിക സ്വഭാവത്തില്‍ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല.
19
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാന്‍ ചെയ്യുന്നത്.
20
ഞാന്‍ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കില്‍ അതു പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ.
21
അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത്.
22
ദൈവത്തിന്റെ ധാര്‍മികനിയമത്തില്‍ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു.
23
എന്നാല്‍ എന്റെ അവയവങ്ങളില്‍ ഒരു വ്യത്യസ്ത പ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നു. എന്റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിര്‍ക്കുന്നു. എന്റെ അവയവങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു.
24
ഹാ! എന്റെ സ്ഥിതി എത്ര ദയനീയം! ഈ മര്‍ത്യശരീരത്തില്‍നിന്ന് എന്നെ ആര് മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്റെ പ്രമാണത്തെയും ഞാന്‍ സേവിക്കുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16