bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 10
Romans 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
1
സഹോദരരേ, എന്റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു!
2
ദൈവത്തെ സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാര്‍ഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.
3
ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാര്‍ഗം സ്ഥാപിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്റെ മാര്‍ഗത്തിന് അവര്‍ വഴങ്ങിയിട്ടില്ല.
4
വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധര്‍മശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.
5
‘ധര്‍മശാസ്ത്രത്തിന്റെ അനുശാസനങ്ങള്‍ അനുസരിക്കുന്നവന് അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാര്‍ഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്.
6
എന്നാല്‍ വിശ്വാസത്താല്‍ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആര് സ്വര്‍ഗത്തിലേക്കു കയറും എന്നു നിങ്ങള്‍ ചിന്തിക്കരുത്.
7
“മരിച്ചവരുടെ ഇടയില്‍നിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആര് അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്.
8
അതിനെക്കുറിച്ച് വേദലിഖിതത്തില്‍ കാണുന്നത് ഇതാണ്: ദൈവത്തിന്റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്റെ സന്ദേശം അതുതന്നെയാണ്.
9
യേശു കര്‍ത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ ദൈവം നിന്നെ രക്ഷിക്കും.
10
ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
11
‘ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.
12
യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കര്ത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു.
13
“സര്‍വേശ്വരന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.”
14
[14,15] എന്നാല്‍ അവര്‍ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും? സദ്വാര്ത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്വാര്ത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.
16
എന്നാല്‍ എല്ലാവരും സദ്വാര്ത്ത സ്വീകരിച്ചിട്ടില്ല. ‘സര്‍വേശ്വരാ, ഞങ്ങളുടെ സന്ദേശം ആര് വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു.
17
വിശ്വാസം ഉണ്ടാകുന്നത് ആ സദ്വാര്ത്ത കേള്‍ക്കുന്നതുകൊണ്ടും കേള്‍ക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു.
18
എന്നാല്‍ അവര്‍ അതു കേട്ടിട്ടില്ലേ? എന്നാണു ഞാന്‍ ചോദിക്കുന്നത്. തീര്‍ച്ചയായും അവര്‍ കേട്ടിട്ടുണ്ട്. അവരുടെ ശബ്ദത്തിന്റെ ധ്വനി ലോകത്തെങ്ങും വ്യാപിച്ചു; അവരുടെ വാക്കുകള്‍ ലോകത്തിന്റെ അറുതിവരെയും എത്തിയിരിക്കുന്നു എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.
19
ഇസ്രായേല്‍ജനം ഇതൊന്നും ഗ്രഹിച്ചില്ലേ എന്നു ഞാന്‍ വീണ്ടും ചോദിക്കുന്നു. ആദ്യംതന്നെ മോശ പറയുന്നു: യഥാര്‍ഥ ജനതയല്ലാത്തവര്‍ മൂലം ഞാന്‍ നിങ്ങള്‍ക്ക് അസൂയ വരുത്തും; അജ്ഞരായ ജനതമൂലം നിങ്ങളെ ഞാന്‍ കോപിഷ്ഠരാക്കും.
20
യെശയ്യാ പ്രവാചകനാകട്ടെ, എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ആരായാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി എന്നു പറയുവാന്‍ ധൈര്യപ്പെടുന്നു.
21
എന്നാല്‍ ഇസ്രായേലിനെക്കുറിച്ച് പ്രവാചകന് പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിര്‍ക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാന്‍ ഞാന്‍ ഇടവിടാതെ കൈനീട്ടി.”
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16