bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 4
Romans 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
1
നമ്മുടെ പൂര്‍വപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക?
2
തന്റെ കര്‍മാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കില്‍ അദ്ദേഹത്തിന് അഭിമാനിക്കുവാന് വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്റെ മുമ്പില്‍ അഭിമാനിക്കുവാന് സാധ്യമല്ല.
3
വേദഗ്രന്ഥത്തില്‍ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’
4
ഒരു മനുഷ്യന് വേല ചെയ്താല്‍ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്.
5
എന്നാല്‍ പ്രവൃത്തികള്‍ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും.
6
പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു:
7
അതിക്രമങ്ങള്‍ ക്ഷമിക്കപ്പെടുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍!
8
ഏതൊരു മനുഷ്യന്റെ പാപങ്ങള്‍ സര്വേശ്വരന് പരിഗണിക്കാതിരിക്കുന്നുവോ അവന് അനുഗ്രഹിക്കപ്പെട്ടവന്‍തന്നെ!
9
ദാവീദു വര്‍ണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല! പരിച്ഛേദനകര്‍മം അനുഷ്ഠിക്കാത്തവര്‍ക്കും കൂടിയുള്ളതാണ് അത്. തന്റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു.
10
അബ്രഹാമിന് അതു നീതിയായി പരിഗണിക്കപ്പെട്ടത് എപ്പോഴാണ്? പരിച്ഛേദനകര്‍മത്തിനു മുമ്പോ പിമ്പോ? തീര്‍ച്ചയായും അതിനു മുമ്പുതന്നെ.
11
പരിച്ഛേദനകര്‍മത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കര്‍മം നല്കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകര്‍മം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തില്‍ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീര്‍ന്നു അബ്രഹാം.
12
അദ്ദേഹം പരിച്ഛേദനകര്‍മം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവര്‍ പരിച്ഛേദനകര്‍മം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്.
13
ലോകത്തെ അവകാശമാക്കും എന്ന വാഗ്ദാനം അബ്രഹാമിനും സന്താനപരമ്പരകള്‍ക്കും നല്‍കിയത് ഏതെങ്കിലും നിയമം അനുസരിച്ചതുകൊണ്ടല്ല, പ്രത്യുത, അദ്ദേഹം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്.
14
നിയമം അനുസരിക്കുന്നവര്‍ മാത്രമാണ് ലോകത്തെ അവകാശപ്പെടുത്തുന്നതെങ്കില്‍ വിശ്വാസം വ്യര്‍ഥമാണ്. ദൈവത്തിന്റെ വാഗ്ദാനത്തിനു വിലയുമില്ല.
15
നിയമലംഘനത്തിനുള്ള ദൈവശിക്ഷ നിയമത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. നിയമം ഇല്ലാത്തിടത്ത് അതു ലംഘിക്കുന്ന പ്രശ്നമില്ലല്ലോ.
16
അതുകൊണ്ട് അബ്രഹാമിന്റെ സന്താന പരമ്പരകള്‍ക്ക് എല്ലാവര്ക്കും ദൈവത്തിന്റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേല് അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധര്‍മശാസ്ത്രം ഉള്ളവര്‍ക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവര്ക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ.
17
‘ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നുണ്ടല്ലോ. മരിച്ചവര്‍ക്കു ജീവന് നല്‍കുകയും ഇല്ലാത്തതിനെ ഉണ്മയിലേക്കു നയിക്കുകയും ചെയ്യുന്ന ദൈവത്തെ അബ്രഹാം വിശ്വസിച്ചു.
18
ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോള്‍ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്റെ സന്തതികള്‍ നക്ഷത്രജാലം കണക്കെ വര്‍ധിക്കും’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീര്‍ന്നു.
19
[19-21] ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗര്‍ഭാശയം നിര്‍ജീവമായിത്തീര്‍ന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വിശ്വാസം ദുര്‍ബലമായിത്തീരുകയോ, ദൈവത്തിന്റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താല്‍ അദ്ദേഹം പൂര്‍വോപരി ശക്തിപ്രാപിക്കുകയും തന്റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂര്‍ണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
22
അതുകൊണ്ടാണ് അബ്രഹാമിന്റെ വിശ്വാസത്താല്‍ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്.
23
തന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്.
24
[24,25] ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിര്‍ക്കുകയും ചെയ്തു. നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16