bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 14
Romans 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
വിശ്വാസത്തില്‍ ദുര്‍ബലനായവനെ അവന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക.
2
എന്തും ഭക്ഷിക്കുവാന്‍ ഒരുവന്റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാല്‍ വിശ്വാസത്തില്‍ ദുര്‍ബലനായ മറ്റൊരുവന് സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നു.
3
എല്ലാം ഭക്ഷിക്കുന്നവന്, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നവന് എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാല്‍ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
4
വേറൊരാളിന്റെ ദാസനെ വിധിക്കുവാന്‍ നീ ആരാണ്? അവന് യോഗ്യനോ അയോഗ്യനോ എന്ന് നിര്‍ണയിക്കുന്നത് അവന്റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാന്‍ കര്‍ത്താവു പ്രാപ്തനായതുകൊണ്ട് അവന് യോഗ്യനായിത്തീരുന്നു.
5
ഒരു ദിവസം മറ്റൊന്നിനെക്കാള്‍ പ്രാധാന്യമുള്ളതാണെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലര്‍ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊള്ളട്ടെ.
6
ഒരു ദിവസം മറ്റൊരു ദിവസത്തെക്കാള്‍ പ്രധാനമാണെന്നു കരുതുന്നവന് കര്‍ത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാല്‍ താന്‍ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവന് ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങള്‍ വര്‍ജിക്കുന്നവനും കര്‍ത്താവിനോടുള്ള ആദരം മുന്‍നിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു.
7
നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല.
8
നാം ജീവിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവര്‍ തന്നെ.
9
ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കര്‍ത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.
10
അങ്ങനെയെങ്കില്‍ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരുമല്ലോ.
11
‘എല്ലാവരും എന്റെ മുമ്പില്‍ മുട്ടു മടക്കും ഞാന്‍ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സര്വേശ്വരന് ശപഥം ചെയ്ത് അരുള്‍ചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
12
നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും.
13
അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരന് ഇടറി വീഴുന്നതിനോ, പാപത്തില്‍ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.
14
ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കര്‍ത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാല്‍ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവന് വിശ്വസിക്കുന്നുവെങ്കില്‍ അത് അവന് അശുദ്ധമായിത്തീരുന്നു.
15
ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്റെ സഹോദരന്റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കില്‍ നീ സ്നേഹപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നത്. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവന് നിന്റെ ഭക്ഷണം നിമിത്തം നശിക്കുവാന്‍ ഇടയാകരുത്.
16
നിങ്ങള്‍ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാന്‍ ഇടയാകരുത്.
17
എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.
18
ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവന് ദൈവത്തിന്റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു.
19
അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം.
20
ഭക്ഷണത്തിന്റെ പേരില്‍ ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവന് പാപത്തില്‍ വീഴാന്‍ ഇടയാക്കുന്നതു തെറ്റാണ്.
21
നിന്റെ സഹോദരന്റെ വീഴ്ചയ്ക്കു കാരണമാകത്തക്കവണ്ണം മാംസം ഭക്ഷിക്കുകയോ, വീഞ്ഞു കുടിക്കുകയോ, മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയാണുത്തമം.
22
ഇക്കാര്യത്തില്‍ നിന്റെ ബോധ്യം എന്താണോ, അത് നീയും ദൈവവും തമ്മിലുള്ള കാര്യമായിവച്ചുകൊള്ളുക. തന്റെ ബോധ്യമനുസരിച്ചു ചെയ്യുവാന്‍ തീരുമാനിക്കുന്ന കാര്യങ്ങളെപ്പറ്റി കുറ്റബോധമില്ലാത്തവന്‍ ഭാഗ്യവാനാണ്.
23
എന്നാല്‍ താന്‍ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കില്‍, അവന് ഭക്ഷിക്കുമ്പോള്‍ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ തന്റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവന് പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16