bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 8
Romans 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
1
ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവര്‍ക്ക് ഇനി ശിക്ഷാവിധിയില്ല.
2
ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവര്‍ക്കു ജീവന് നല്കുന്ന ആത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്ന് എന്നെ സ്വതന്ത്രനാക്കി.
3
[3,4] എന്നാല്‍ മനുഷ്യസ്വഭാവം ദുര്‍ബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതില്‍ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‍കുന്നതിനും, തന്റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്റെ രക്ഷകപ്രവര്‍ത്തനം ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു.
5
പാപസ്വഭാവത്തിനു വിധേയരായവര്‍ അതിന്റെ ഇച്ഛയ്ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവര്‍ അതിന് അനുസൃതമായും ചിന്തിക്കുന്നു.
6
പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു.
7
പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവര്‍ ദൈവത്തോടു ശത്രുതയില്‍ കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ പ്രമാണം അവര്‍ അനുസരിക്കുന്നില്ല; അനുസരിക്കുവാന്‍ കഴിയുകയുമില്ല.
8
പാപസ്വഭാവത്തിനു വിധേയരായവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്.
9
ദൈവത്തിന്റെ ആത്മാവ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന് ക്രിസ്തുവിനുള്ളവനല്ല.
10
എന്നാല്‍ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മര്‍ത്യമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷകപ്രവര്‍ത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങള്‍ക്കു ജീവനായിരിക്കും.
11
യേശുവിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവം ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും ജീവന് നല്‍കും.
12
അതുകൊണ്ട് സഹോദരരേ, ഇനിമേല്‍ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാന്‍ നാം കടപ്പെട്ടവരല്ല.
13
പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ നിശ്ചയമായും മരിക്കും. എന്നാല്‍ ആത്മാവിനു വിധേയരായി, ശരീരത്തിന്റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
14
ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാകുന്നു.
15
നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ.
16
നാം ദൈവത്തിന്റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേര്‍ന്നു പ്രഖ്യാപനം ചെയ്യുന്നു.
17
നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്റെ കഷ്ടതകളില്‍ നാം പങ്കാളികളാകുന്നെങ്കില്‍ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും.
18
നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു.
19
ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.
20
സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാല്‍ത്തന്നെ, സൃഷ്ടി വ്യര്‍ഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു.
21
എന്നിരുന്നാലും സൃഷ്ടിതന്നെ നശ്വരതയുടെ അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തില്‍ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു.
22
അതിനുവേണ്ടി സകല സൃഷ്ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.
23
സൃഷ്ടിമാത്രമല്ല, ദൈവത്തിന്റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ.
24
ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്?
25
എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.
26
അതുപോലെതന്നെ, നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകള്‍ കൂടാതെയുള്ള ഞരക്കത്താല്‍ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കല്‍ നിവേദനം നടത്തുന്നു.
27
ദൈവത്തിന്റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ കാണുന്നവനായ ദൈവം ആത്മാവിന്റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു.
28
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.
29
നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്റെ പുത്രന്റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രന് അസംഖ്യം സഹോദരന്മാരില് ആദ്യജാതനായിത്തീരുന്നു.
30
താന്‍ വേര്‍തിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താന്‍ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു.
31
ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ ആരു നമുക്ക് എതിരു നില്ക്കും?
32
സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവര്‍ക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്കാതിരിക്കുമോ?
33
ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേല് ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ.
34
അപ്പോള്‍ അവരെ കുറ്റവാളികളെന്നു വിധിക്കുവാന്‍ ആര്‍ക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു.
35
നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്നു വേര്പെടുത്തുവാന് ആര്‍ക്കു കഴിയും? കഷ്ടതയ്ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ?
36
അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങള്‍ ദിനംതോറും നേരിടുന്നു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങള്‍ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
37
എന്നാല്‍ നമ്മെ സ്നേഹിച്ചവന് മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂര്‍ണവിജയമുണ്ട്.
38
[38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്പെടുത്തുവാന് സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16