bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 15
Romans 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
1
വിശ്വാസത്തില്‍ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങള്‍ ചുമക്കുവാന്‍ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവര്‍ത്തിക്കരുത്.
2
സഹോദരന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവന് വിശ്വാസത്തില്‍ വളര്‍ന്നു ബലപ്പെടും.
3
ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവര്‍ത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകള്‍ എന്റെമേല്‍ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തില്‍ പറയുന്നു.
4
വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുന്‍കൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്.
5
[5,6] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തില്‍ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ.
7
മനുഷ്യര്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക.
8
[8,9] ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീര്‍ന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്.
10
വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നുണ്ടല്ലോ: വിജാതീയരുടെ മധ്യത്തില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും; അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതിപാടും.
11
വേറൊരിടത്തു പറയുന്നു: വിജാതീയരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക. പിന്നെയും, സകല വിജാതീയരുമേ, സര്‍വേശ്വരനെ കീര്‍ത്തിക്കുക; സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക, എന്നും പറയുന്നു.
12
വീണ്ടും യെശയ്യാ പ്രവാചകന്: യിശ്ശായിയുടെ വംശത്തില്‍നിന്ന് ഒരാള്‍ വരും; വിജാതീയരെ ഭരിക്കുന്നതിനായി അവിടുന്ന് ഉയര്‍ത്തപ്പെടും; അവര്‍ അവിടുന്നില്‍ പ്രത്യാശവയ്ക്കും എന്നു പറയുന്നു.
13
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളര്‍ച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താല്‍ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ.
14
എന്റെ സഹോദരരേ, നിങ്ങള്‍ക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്.
15
എങ്കിലും നിങ്ങള്‍ അനുസ്മരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി എഴുതുവാന്‍ ഞാന്‍ മുതിരുന്നു. വിജാതീയര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു ക്രിസ്തുയേശുവിന്റെ ദാസനായിരിക്കുവാന്‍ ദൈവം എനിക്കു നല്‍കിയിരിക്കുന്ന കൃപമൂലം ഞാന്‍ സധൈര്യം നിങ്ങള്‍ക്കെഴുതുന്നു.
16
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ വിജാതീയര്‍ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തില്‍നിന്നുള്ള സുവിശേഷം ഘോഷിക്കുന്നതില്‍ ആ കൃപമൂലം ഞാന്‍ ഒരു പുരോഹിതനായി വര്‍ത്തിക്കുന്നു.
17
ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് ദൈവത്തിനുവേണ്ടി ഞാന്‍ ചെയ്യുന്ന സേവനത്തില്‍ എനിക്ക് അഭിമാനം കൊള്ളുവാന്‍ കഴിയും.
18
[18,19] ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാന്‍ എന്നില്‍കൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകര്‍മങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാന്‍ മാത്രമേ ഞാന്‍ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതല്‍ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ ഘോഷിച്ചിരിക്കുന്നു.
20
മറ്റൊരാള്‍ ഇട്ട അടിസ്ഥാനത്തില്‍ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്റെ അഭിവാഞ്ഛ.
21
അവിടുത്തെപ്പറ്റിയുള്ള അറിവു ലഭിച്ചിട്ടില്ലാത്തവര്‍ അവിടുത്തെ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ,
22
നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഇതുവരെയും സാധിച്ചില്ല.
23
[23,24] എന്നാല്‍ ഈ പ്രദേശങ്ങളിലുള്ള എന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാന്‍ ദീര്‍ഘകാലമായി ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളില്‍നിന്നു ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
25
ഏതായാലും, യെരൂശലേമിലെ സഹോദരന്മാര്ക്കുള്ള സംഭാവനയുമായി ഞാന്‍ ഇപ്പോള്‍ അവിടേക്കു പോകുകയാണ്.
26
അവരില്‍ ദരിദ്രരായവര്‍ക്കു ധനസഹായം നല്കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകള്‍ തീരുമാനിച്ചിരിക്കുന്നു.
27
അപ്രകാരം ചെയ്യുന്നതിന് അവര്‍ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാല്‍ യെരൂശലേമിലുള്ളവരെ സഹായിക്കുവാന്‍ അവര്‍ക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികള്‍ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങള്‍ വിജാതീയര്‍ക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയര്‍ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങള്‍കൊണ്ട് അവരെയും സഹായിക്കേണ്ടതാണ്.
28
അവര്‍ക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂര്‍ത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാന്‍ നിങ്ങളുടെ അടുക്കലെത്തും.
29
ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതെന്ന് എനിക്കറിയാം.
30
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, ആത്മാവു നല്കുന്ന സ്നേഹവും മുഖാന്തരം ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു:
31
യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്റെ ശുശ്രൂഷ അവിടത്തെ വിശ്വാസികള്‍ക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേര്‍ന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാര്‍ഥിക്കുക.
32
അങ്ങനെ ആനന്ദപൂര്‍ണനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; നിങ്ങളെ സന്ദര്‍ശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും.
33
സമാധാനത്തിന്റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേന്‍.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
Recommended Reading
Commentary
Romans Commentaries
→
Devotional
Romans Devotional Guide
→
Get This Bible
BSI Study Bible
→