bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 5
Romans 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
1
വിശ്വാസത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള അവസ്ഥയിലായിരിക്കുന്നു.
2
ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സില്‍ പങ്കാളികളാകാമെന്നുള്ള പ്രത്യാശയില്‍ നാം ആനന്ദിക്കുന്നു.
3
മാത്രമല്ല, നമ്മുടെ കഷ്ടതകളില്‍പോലും നാം ആനന്ദിക്കുന്നു.
4
എന്തെന്നാല്‍ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം.
5
ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാല്‍ നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ നിറച്ചിരിക്കുന്നു.
6
നാം ബലഹീനരായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു അധര്‍മികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു.
7
ഒരു നീതിമാനുവേണ്ടിയായാല്‍പോലും ആരെങ്കിലും മരിക്കുവാന്‍ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാന്‍ വല്ലവരും ചിലപ്പോള്‍ തുനിഞ്ഞെന്നുവരാം.
8
എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു.
9
ക്രിസ്തുവിന്റെ മരണത്താല്‍ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നാം ഇപ്പോള്‍ ദൈവകോപത്തില്‍നിന്ന് ക്രിസ്തു മുഖാന്തരം വിമുക്തരാകുമെന്നുള്ളത് നിശ്ചയമല്ലേ?
10
നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നു. എന്നാല്‍ തന്റെ പുത്രന്റെ മരണത്താല്‍ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീര്‍ത്തു. നാം ദൈവത്തിന്റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്റെ ജീവന്മൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്!
11
അതുമാത്രമല്ല, നമ്മെ ഇപ്പോള്‍ ദൈവത്തിന്റെ മിത്രങ്ങളാക്കിത്തീര്‍ത്ത നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി നാം ദൈവത്തില്‍ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു.
12
ഏക മനുഷ്യന് മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും വ്യാപിച്ചു.
13
ധര്‍മശാസ്ത്രം നല്കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തില്‍ പാപം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് നിയമങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.
14
ആദാമിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്ഗത്തിന്മേല് ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു.
15
ആദാം വരുവാനിരുന്നവന്റെ പ്രതിരൂപമാകുന്നു. എന്നാല്‍ കൃപാവരവും ആദാമിന്റെ അപരാധവും തമ്മില്‍ അന്തരമുണ്ട്. ഒരുവന്റെ അപരാധത്താല്‍ അനേകമാളുകള്‍ മരിച്ചു എങ്കില്‍ ദൈവത്തിന്റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേല്‍ എത്ര അധികമായി ചൊരിയുന്നു!
16
ഏകമനുഷ്യന്‍ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയില്‍ ഏകമനുഷ്യന്റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാല്‍ കൃപാവരത്താല്‍ മനുഷ്യന് അനേകം പാപങ്ങളില്‍നിന്നു വിമോചിതനായി നിരപരാധന്‍ എന്നു വിധിക്കപ്പെടുന്നു.
17
ഏക മനുഷ്യന്റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കില്‍ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടി ജീവനില്‍ എത്രയധികമായി വാഴും!
18
അങ്ങനെ ഒരു മനുഷ്യന്റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവര്ക്കും ജീവന് ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു.
19
അതുപോലെതന്നെ ഒരുവന്റെ അനുസരണക്കേടിനാല് അസംഖ്യമാളുകള്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരുവന്റെ അനുസരണത്താല്‍ അസംഖ്യം ആളുകള്‍ നീതിമാന്മാരാക്കപ്പെടും.
20
പാപം വര്‍ധിക്കുവാനാണ് നിയമം ആവിര്‍ഭവിച്ചത്. എന്നാല്‍ പാപം വര്‍ധിച്ചപ്പോള്‍ അതിലധികമായി കൃപ പെരുകി.
21
മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്റെ രക്ഷകപ്രവര്‍ത്തനത്തിലൂടെ അനശ്വരജീവന് കൈവരുത്തുന്നതിനായി കൃപയും വാണരുളും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16