bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 12
Romans 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
1
അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.
2
ഈ ലോകത്തിന്റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും.
3
എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക.
4
ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധര്‍മമാണുള്ളത്.
5
അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീര്‍ന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.
6
അതുകൊണ്ട് ദൈവം നമുക്കു നല്‍കിയിരിക്കുന്ന കൃപയ്ക്കനുസൃതമായി വിവിധ നല്‍വരങ്ങള്‍ നമുക്കു നല്കിയിരിക്കുന്നു. ദൈവത്തിന്റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കില്‍, തന്റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ.
7
സേവനത്തിനുള്ള വരമാണെങ്കില്‍ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പ്രബോധിപ്പിക്കുകയും വേണം.
8
ഒരുവന് തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവന് സന്തോഷപൂര്‍വം അതു ചെയ്യട്ടെ.
9
സ്നേഹം തികച്ചും ആത്മാര്‍ഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേര്‍ന്നുകൊള്ളുക.
10
നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതില്‍ അത്യന്തം ഉത്സുകരായിരിക്കുക.
11
അലസരായിരിക്കാതെ ഉത്സാഹപൂര്‍വം അധ്വാനിക്കുക; ആത്മാവില്‍ ശുഷ്കാന്തിയുള്ളവരായി കര്‍ത്താവിനെ സേവിക്കുക.
12
നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോള്‍ ക്ഷമയോടുകൂടിയിരിക്കുക. പ്രാര്‍ഥനയില്‍ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക.
13
ഉപജീവനത്തില്‍ ബുദ്ധിമുട്ടുള്ള സഹോദരങ്ങള്‍ക്കു നിങ്ങളുടെ വകകള്‍ പങ്കിടുക. അപരിചിതര്‍ക്ക് ആതിഥ്യം നല്‍കുക.
14
നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേല്‍ അനുഗ്രഹം ചൊരിയണമേ എന്നു പ്രാര്‍ഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കുക.
15
സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം.
16
അന്യോന്യം സ്വരച്ചേര്‍ച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലര്‍ത്തുക. നിങ്ങള്‍ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്.
17
ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താല്‍ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാന്‍ ശ്രമിക്കുക.
18
എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക.
19
സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്വേശ്വരന് അരുള്‍ചെയ്യുന്നു.
20
‘നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ ആഹാരം നല്‍കുക; അവനു ദാഹിക്കുന്നുവെങ്കില്‍ കുടിക്കുവാന്‍ കൊടുക്കുക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലയില്‍ തീക്കനല്‍ കൂട്ടും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16