bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 3
Romans 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
1
അങ്ങനെയെങ്കില്‍ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം?
2
എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകള്‍ നല്കപ്പെട്ടത് യെഹൂദന്മാര്‍ക്കാണ്.
3
അവരില്‍ ചിലര്‍ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല!
4
എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാന് തന്നെ. അങ്ങ് അരുള്‍ചെയ്യുമ്പോള്‍ നീതിമാനെന്നു തെളിയും, വ്യവഹാരത്തില്‍ അങ്ങു വിജയിക്കും. എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ.
5
നമ്മുടെ ദുഷ്പ്രവൃത്തികള്‍ ദൈവത്തിന്റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കില്‍ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോള്‍ അവിടുന്നു നീതിയില്ലാത്തവനെന്നോ? - മാനുഷികമായ രീതിയില്‍ ഞാനിതു പറയുന്നു - ഒരിക്കലുമല്ല!
6
ദൈവം നീതിരഹിതനാണെങ്കില്‍ എങ്ങനെ ലോകത്തില്‍ നീതി നടത്തും?
7
ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വര്‍ധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കില്‍, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്?
8
അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങള്‍ പഠിപ്പിക്കുന്നതായി ചിലര്‍ അപവാദം പറയുന്നുണ്ടല്ലോ. അവര്‍ക്കു വരുന്ന ശിക്ഷാവിധി അവര്‍ അര്‍ഹിക്കുന്നതുതന്നെ.
9
ആകട്ടെ, യെഹൂദന്മാരായ ഞങ്ങള്‍ക്ക് വിജാതീയരെക്കാള്‍ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ.
10
വേദലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്നു നോക്കുക:
11
നീതിമാന് ആരുമില്ല.
12
വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല.
13
അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്ക്കായി ഉപയോഗിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങളുടെ കീഴില്‍ മറഞ്ഞിരിക്കുന്നു.
14
അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ്
15
രക്തം ചൊരിയുന്നതിനായി അവര്‍ വെമ്പല്‍കൊള്ളുന്നു;
16
അവര്‍ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു.
17
സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്ക് അറിഞ്ഞുകൂടാ;
18
അവരുടെ വീക്ഷണത്തില്‍ ദൈവഭയമില്ല.
19
യെഹൂദധര്‍മശാസ്ത്രത്തിന്‍ കീഴില്‍ ഉള്ളവര്ക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു.
20
ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്ടിയില് ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധര്‍മശാസ്ത്രം ചെയ്യുന്നത്.
21
ധര്‍മശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധര്‍മശാസ്ത്രം മുഖേനയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
22
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്നു. ഇതില്‍ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല.
23
എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി.
24
ദൈവം തന്റെ സൗജന്യ കൃപാവരത്താല്‍ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവര്‍ത്തനത്തില്‍കൂടിയാണ് അതു നിര്‍വഹിക്കുന്നത്.
25
[25,26] മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാര്‍ഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവന്‍ യാഗമായി അര്‍പ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂര്‍വം അവ ഇല്ലായ്മ ചെയ്ത പൂര്‍വകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.
27
അങ്ങനെയെങ്കില്‍ നമുക്ക് ആത്മപ്രശംസചെയ്യാന്‍ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധര്‍മശാസ്ത്രം അനുശാസിക്കുന്ന മാര്‍ഗം വിട്ട് വിശ്വാസത്തിന്റെ മാര്‍ഗം നാം സ്വീകരിക്കുന്നു എന്നതാണ്.
28
എന്തെന്നാല്‍ ദൈവത്തിന്റെ മുമ്പാകെ ഒരുവന് കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങള്‍ കരുതുന്നു.
29
അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ?
30
അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു.
31
അങ്ങനെയെങ്കില്‍ ഈ വിശ്വാസത്താല്‍ നാം ധര്‍മശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16