bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 9
Romans 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
1
[1,2] ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്കുന്നു.
3
എന്റെ സഹോദരരായ അവര്‍ക്കുവേണ്ടി ക്രിസ്തുവില്‍നിന്നു വിച്ഛേദിതനായി ശാപഗ്രസ്തനാകുവാന്‍പോലും ഞാന്‍ തയ്യാറാണ്.
4
അവര്‍ ദൈവത്തിന്റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്കി. പിതാക്കന്മാരും അവരുടേതാണ്.
5
ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.
6
ദൈവത്തിന്റെ വചനം വ്യര്‍ഥമായി എന്നല്ല ഞാന്‍ പറയുന്നത്. ഇസ്രായേലില്‍നിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല.
7
അബ്രഹാമില്‍നിന്നു ജനിച്ചവരെല്ലാം യഥാര്‍ഥത്തില്‍ അബ്രഹാമിന്റെ സന്തതികളല്ല. ‘ഇസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ മാത്രം നിന്റെ സന്തതികളായി എണ്ണപ്പെടും’ എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തു.
8
പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്റെ മക്കള്‍ എന്നത്രേ ഇതിന്റെ സാരം. ദൈവത്തിന്റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാര്‍ഥ സന്താനങ്ങളായി പരിഗണിക്കുന്നത്.
9
‘ഞാന്‍ യഥാവസരം തിരിച്ചുവരുമ്പോള്‍ സാറായ്ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദാനം.
10
അതുമാത്രമല്ല, നമ്മുടെ പൂര്‍വികനായ ഇസ്ഹാക്കില്‍നിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്.
11
[11,12] എന്നാല്‍ അവര്‍ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവന് ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുള്‍ചെയ്തു; പുത്രന്റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുള്‍ചെയ്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്.
13
‘ഞാന്‍ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
14
അങ്ങനെയെങ്കില്‍ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല.
15
“എനിക്കു കരുണ തോന്നുന്നവനോടു ഞാന്‍ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുള്‍ചെയ്തു.
16
അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
17
“എന്റെ ശക്തി പ്രദര്ശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീര്‍ത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാന്‍ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തില്‍ കാണുന്നു.
18
അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു.
19
അങ്ങനെയെങ്കില്‍ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം.
20
എന്റെ സ്നേഹിതാ, ദൈവത്തോടു എതിര്‍വാദം ചെയ്യുവാന്‍ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിര്‍മിച്ചതെന്തിന്?” എന്ന് ഒരു മണ്‍കലം അതിന്റെ നിര്‍മിതാവിനോടു ചോദിക്കുമോ?
21
തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തില്‍ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തില്നിന്നു നിര്‍മിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ.
22
തന്റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിര്‍മിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു.
23
തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേല്‍ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു.
24
അതിനുവേണ്ടി യെഹൂദന്മാരില്‍നിന്നു മാത്രമല്ല വിജാതീയരില്‍നിന്നും വിളിക്കപ്പെട്ടവരത്രേ നാം.
25
ഹോശേയായുടെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നു ഞാന്‍ വിളിക്കും; ഞാന്‍ സ്നേഹിക്കാത്ത ജനതയെ എന്റെ പ്രേമഭാജനമെന്നും ഞാന്‍ വിളിക്കും.
26
‘നിങ്ങള്‍ എന്റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്റെ മക്കള്‍’ എന്ന് അവര്‍ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.
27
യെശയ്യാപ്രവാചകന്‍ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ അസംഖ്യമാണ് ഇസ്രായേല്‍ജനമെങ്കിലും, അവരില്‍ ഒരു പിടിയാളുകള്‍ മാത്രമേ രക്ഷപ്രാപിക്കൂ.
28
സര്വേശ്വരന് ഭൂമിയിലുള്ള സകലജനത്തിന്റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.”
29
യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിര്‍ത്തുന്നതിന് ഏതാനും ആളുകളെ സര്‍വശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.”
30
അപ്പോള്‍ നാം എന്താണു പറയേണ്ടത്? ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിക്കാതിരുന്ന വിജാതീയര്‍ വിശ്വാസംമൂലം ദൈവത്തോടുള്ള ഉറ്റബന്ധത്തില്‍ ആയിത്തീര്‍ന്നു.
31
നേരേമറിച്ച് ധര്മശാസ്ത്രപ്രകാരം ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിച്ച ഇസ്രായേല്‍ജനത്തിന് അതു സാധിച്ചില്ല. എന്തുകൊണ്ട്?
32
വിശ്വാസത്തെ അവലംബമാക്കാതെ തങ്ങളുടെ കര്‍മങ്ങളെ ആശ്രയിച്ചതുകൊണ്ടുതന്നെ. തന്നിമിത്തം അവര്‍ ഇടര്‍ച്ചയുടെ പാറയില്‍ തട്ടിവീണു.
33
ഇതാ, സീയോനില്‍ ഞാന്‍ ഒരു ശില സ്ഥാപിച്ചിരിക്കുന്നു, ജനങ്ങളെ തട്ടിവീഴ്ത്തുന്ന ഒരു തടങ്കല്‍ പാറതന്നെ. എന്നാല്‍ ദൈവത്തില്‍ വിശ്വാസം അര്പ്പിക്കുന്നവന് ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല എന്നു വേദലിഖിതത്തില്‍ പറയുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16