bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Romans 16
Romans 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
1
നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.
2
ദൈവത്തിന്റെ വിശുദ്ധജനത്തിന് ഉചിതമായവിധം കര്‍ത്താവിന്റെ നാമത്തില്‍ അവളെ കൈക്കൊള്ളുകയും അവള്‍ക്കു നിങ്ങളില്‍നിന്ന് ആവശ്യമുള്ള സഹായം നല്‍കുകയും ചെയ്യണം; അവള് അനേകം ആളുകളുടെയും എന്റെയും ഒരു നല്ല സഹായികയാണ്.
3
ക്രിസ്തുയേശുവിന്റെ സേവനത്തില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്കില്ലയ്ക്കും അക്വിലായ്ക്കും എന്റെ അഭിവാദനങ്ങള്‍!
4
എനിക്കുവേണ്ടി തങ്ങളുടെ ജീവന് അപകടത്തിലാക്കിയവരാണവര്‍. ഞാന്‍ അവരോടു കൃതജ്ഞനാണ്-ഞാന്‍ മാത്രമല്ല, എല്ലാ വിജാതീയ സഭകളും.
5
അവരുടെ വീട്ടില്‍ ചേര്‍ന്നുവരുന്ന സഭയ്ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവില്‍ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം.
6
നിങ്ങള്‍ക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങള്‍!
7
എന്റെ കൂടെ തടവില്‍ കിടന്നവരും എന്റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്ക്കും വന്ദനം. അവര്‍ അപ്പോസ്തോലന്മാരുടെ ഇടയില്‍ പ്രസിദ്ധരും എന്നെക്കാള്‍ മുമ്പുതന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവരുമാണ്.
8
ക്രിസ്തുവുമായുള്ള ഐക്യബന്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം.
9
ക്രിസ്തുവിന്റെ സേവനത്തില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബ്ബാനൊസിനും എന്റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം.
10
ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്റെ കുടുംബത്തിലുള്ളവര്‍ക്കും എന്റെ അഭിവാദനങ്ങള്‍.
11
എന്റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നര്‍ക്കിസ്സൊസ്സിന്റെ കുടുംബത്തില്‍പ്പെട്ട ക്രൈസ്തവ സഹോദരന്മാര്ക്കും വന്ദനം.
12
കര്‍ത്തൃശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കര്‍ത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെര്‍സിസിനും വന്ദനം.
13
കര്‍ത്തൃശുശ്രൂഷയില്‍ പ്രമുഖ പ്രവര്‍ത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്ക്കും അഭിവാദനങ്ങള്‍.
14
അസുംക്രിതൊസിനും പ്ലെഗോനും ഫെര്‍മ്മോസിനും പത്രൊബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്ക്കും എന്റെ അഭിവാദനങ്ങള്‍.
15
ഫിലൊലൊഗൊസിനും യൂലിയെയ്‍ക്കും നെരെയുസിനും അയാളുടെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടിയുള്ള സകല വിശ്വാസികള്‍ക്കും വന്ദനം.
16
സൗഹൃദ ചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
17
സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശത്തിനു വിപരീതമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അവരില്‍നിന്ന് ഒഴിഞ്ഞു മാറിക്കൊള്ളണം.
18
അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല തങ്ങളുടെ ഉദരത്തെയത്രേ സേവിക്കുന്നത്. ചക്കരവാക്കുകൊണ്ടും മുഖസ്തുതികൊണ്ടും അവര്‍ നിഷ്കളങ്കരെ വഞ്ചിക്കുന്നു.
19
നിങ്ങള്‍ക്കു സുവിശേഷത്തോടുള്ള കൂറും അനുസരണയും എല്ലാവരും അറിഞ്ഞിരിക്കുന്നു. തന്മൂലം നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നിങ്ങള്‍ നന്മയെ സംബന്ധിച്ചിടത്തോളം അറിവുള്ളവരും, തിന്മയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്കരും ആയിരിക്കണമെന്നത്രേ ഞാന്‍ ആഗ്രഹിക്കുന്നത്.
20
സമാധാനത്തിന്റെ ഉറവിടമായ ദൈവം, സാത്താനെ ശീഘ്രം നിങ്ങളുടെ കാല്ക്കീഴില് അമര്‍ത്തി ഞെരിച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
21
എന്റെ സഹപ്രവര്‍ത്തകനായ തിമൊഥെയോസും എന്റെ സ്വജാതീയരായ ലൂക്യൊസും, യാസോനും, സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
22
ഈ കത്തെഴുതിയ തെര്‍തൊസും ഒരു സഹവിശ്വാസി എന്ന നിലയില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
23
എന്റെയും സഭ മുഴുവന്റെയും ആതിഥേയനായ ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും, നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
24
[24,25] നമുക്കു ദൈവത്തെ പ്രകീര്ത്തിക്കാം! കഴിഞ്ഞുപോയ യുഗങ്ങളില്‍ മറഞ്ഞിരുന്ന നിഗൂഢസത്യത്തിന്റെ വെളിപാടനുസരിച്ചും ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അഥവാ യേശുക്രിസ്തുവിനെ സംബന്ധിച്ച സന്ദേശം അനുസരിച്ചുള്ള നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ഉറപ്പിച്ചു നിറുത്തുവാന്‍ കഴിയുന്ന ദൈവത്തിനു സ്തോത്രം.
26
ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളില്‍കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സര്‍വേശ്വരന്റെ ആജ്ഞയാല്‍ അത് എല്ലാ ജനതകള്‍ക്കും പ്രസിദ്ധമാക്കി.
27
ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16