bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 1
Zechariah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 2 →
1
പേര്‍ഷ്യന്‍ചക്രവര്‍ത്തിയായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വര്‍ഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്റെ പൗത്രനുമായ സെഖര്യാക്കു സര്‍വേശ്വരനില്‍നിന്ന് അരുളപ്പാടുണ്ടായി.
2
സര്‍വശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.
3
അതുകൊണ്ട് നിങ്ങള്‍ എങ്കലേക്കു തിരിയുക. അപ്പോള്‍ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.”
4
“നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാര് നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുര്‍മാര്‍ഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
5
നിങ്ങളുടെ പിതാക്കന്മാര് എവിടെ? പ്രവാചകന്മാര് എന്നും ജീവിച്ചിരിക്കുമോ?
6
എന്നാല്‍ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാന്‍ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വികരെ പിന്തുടര്ന്നു പിടികൂടിയില്ലേ? അപ്പോള്‍ അവര്‍ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി സര്‍വശക്തനായ സര്വേശ്വരന് ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.
7
ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വര്‍ഷം പതിനൊന്നാം മാസമായ ശെബാത്ത് മാസം ഇരുപത്തിനാലാം ദിവസം ബെരെഖ്യായുടെ പുത്രനും ഇദ്ദോയുടെ പൗത്രനുമായ സെഖര്യാപ്രവാചകനു സര്‍വശക്തനായ സര്‍വേശ്വരന്റെ അരുളപ്പാടു ദര്‍ശനത്തിലൂടെ ഉണ്ടായി.
8
ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. കുന്നുകളുടെ ഇടയ്ക്കുള്ള ഇടുങ്ങിയ താഴ്വരയില് സുഗന്ധച്ചെടികളുടെ ഇടയില്‍ അയാള്‍ നില്‍ക്കുകയായിരുന്നു. അയാളുടെ പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകള്‍ നില്ക്കുന്നു.
9
ഞാന്‍ ചോദിച്ചു: “പ്രഭോ, എന്താണിത്?” എന്നോടു സംസാരിച്ച ദൂതന് പറഞ്ഞു: “അത് എന്താണെന്നു നിനക്കു കാണിച്ചു തരാം.”
10
സുഗന്ധച്ചെടികളുടെ ഇടയില്‍ നില്ക്കുന്ന മനുഷ്യന് എന്നോടു പറഞ്ഞു: “ഭൂമിയെ നിരീക്ഷിക്കാന്‍ സര്വേശ്വരന് അയച്ചിട്ടുള്ളവരാണിവര്‍.”
11
അവര്‍ സുഗന്ധച്ചെടികളുടെ ഇടയില്‍ നില്ക്കുന്ന സര്‍വേശ്വരന്റെ ദൂതനോടു പറഞ്ഞു: “ഞങ്ങള്‍ ഭൂമിയിലെങ്ങും ചുറ്റി സഞ്ചരിച്ചു. സര്‍വലോകവും ശാന്തമായിരിക്കുന്നു.”
12
പിന്നീട് സര്‍വേശ്വരന്റെ ദൂതന് ചോദിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വര്‍ഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.”
13
എന്നോടു സംസാരിച്ച ദൂതനോടു സ്നേഹപൂര്‍ണവും ആശ്വാസകരവുമായ വാക്കുകള്‍ സര്വേശ്വരന് അരുളിച്ചെയ്തു.
14
ദൂതന് എന്നോടു പറഞ്ഞു: സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ യെരൂശലേമിനോടും സീയോനോടും അത്യന്തം സ്നേഹവും കരുതലും ഉള്ളവനായിരുന്നു.
15
ഇപ്പോള്‍ സ്വസ്ഥതയനുഭവിക്കുന്ന ജനതകളോട് എനിക്ക് അത്യന്തം കോപമുണ്ട്. ഞാന്‍ എന്റെ ജനത്തോട് അല്പം മാത്രം കോപിച്ചിരുന്നപ്പോള്‍ അവര്‍ എന്റെ ജനത്തിന്റെ അനര്‍ഥം വര്‍ധിപ്പിച്ചു.
16
അതുകൊണ്ട് സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ കാരുണ്യപൂര്‍വം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം നിര്‍മിക്കും. യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിച്ച് അതിനെ പുനരുദ്ധരിക്കും.
17
വീണ്ടും ഉദ്ഘോഷിക്കുക എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ നഗരങ്ങളില്‍ ഐശ്വര്യസമൃദ്ധി കവിഞ്ഞൊഴുകും. സര്വേശ്വരന് വീണ്ടും സീയോനെ ആശ്വസിപ്പിക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.”
18
മറ്റൊരു ദര്‍ശനത്തില്‍ ഞാന്‍ നാലു കൊമ്പുകള്‍ കണ്ടു.
19
എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാന്‍ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതന് പറഞ്ഞു.
20
പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സര്വേശ്വരന് എനിക്ക് കാണിച്ചുതന്നു.
21
ഇവര്‍ എന്തു ചെയ്യാന്‍ വന്നിരിക്കുന്നു? എന്നു ഞാന്‍ ചോദിച്ചു. ദൂതന് പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയര്‍ത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയര്‍ത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകര്‍ത്തുകളയാനും ഇവര്‍ വന്നിരിക്കുന്നു.”
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14