bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 5
Zechariah 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
1
മറ്റൊരു ദര്‍ശനത്തില്‍ പറന്നു പോകുന്ന ഒരു ചുരുള്‍ ഞാന്‍ കണ്ടു.
2
“നീ എന്തു കാണുന്നു” എന്നു ദൂതന് എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുള്‍, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാന്‍ പറഞ്ഞു.
3
പിന്നീട് അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: “അത് ദേശമാസകലം വ്യാപിക്കുന്ന ശാപമാകുന്നു. അതില്‍ എഴുതിയിരിക്കുന്ന പ്രകാരം കള്ളസ്സത്യം ചെയ്യുന്നവരും മോഷ്ടാക്കളും ആയ എല്ലാവരും ഇനിമേല്‍ നശിപ്പിക്കപ്പെടും.”
4
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ അത് അയയ്ക്കും; അതു മോഷ്ടാവിന്റെ വീട്ടിലും എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലും പ്രവേശിക്കും. അത് അവന്റെ വീട്ടില്‍ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.”
5
എന്നോടു സംസാരിച്ച ദൂതന് പുറത്തുവന്ന് എന്നോടു പറഞ്ഞു: “ഈ പോകുന്നത് എന്തെന്നു നീ നോക്കുക.”
6
“ഇത് എന്ത്” എന്നു ഞാന്‍ ചോദിച്ചു. ദൂതന് പറഞ്ഞു: “ഇതു സഞ്ചരിക്കുന്ന അളവുകുട്ട ആകുന്നു. അത് ദേശത്തെങ്ങും ഉള്ളവരുടെ അകൃത്യം ആണ്.”
7
പിന്നീട് ഈയംകൊണ്ടുള്ള അതിന്റെ അടപ്പ് ഉയര്‍ത്തപ്പെട്ടു. അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു.
8
“ഇതാണു ദുഷ്ടത” എന്നു ദൈവദൂതന് പറഞ്ഞു. പിന്നീടു ദൂതന് ആ സ്ത്രീയെ കുട്ടയുടെ ഉള്ളിലാക്കി ഈയപ്പലകകൊണ്ട് അതു മൂടി.
9
വീണ്ടും ഞാന്‍ ദര്‍ശനത്തില്‍ രണ്ടു സ്ത്രീകള്‍ പറന്നു വരുന്നതു കണ്ടു. അവര്‍ക്കു കൊക്കിന്റേതുപോലെയുള്ള ചിറകുകള് ഉണ്ടായിരുന്നു. അവര്‍ ആകാശത്തേക്ക് അളവുകുട്ട ഉയര്‍ത്തിക്കൊണ്ടുപോയി.”
10
അവര്‍ അളവുകുട്ട എവിടേക്കു കൊണ്ടുപോകുന്നു” എന്നു ഞാന്‍ ചോദിച്ചു.
11
അതിനു ദൂതന് പറഞ്ഞു: “ശിനാര്‍ദേശത്ത് അതിനുവേണ്ടി ഒരു വീടു നിര്‍മിക്കാന്‍ പോകുന്നു. അത് പൂര്‍ത്തിയായാല്‍ അളവുകുട്ട അതിനുള്ളില്‍ സ്ഥാപിക്കും.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14