bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 13
Zechariah 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
1
അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാന്‍ ഒരു നീരുറവ തുറക്കും.
2
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങള്‍ ദേശത്തുനിന്നു ഞാന്‍ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓര്‍ക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.
3
“പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ സര്‍വേശ്വരന്റെ നാമത്തില്‍ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്റെ മാതാപിതാക്കള്‍ അവന് പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവനെ കുത്തിപ്പിളര്‍ക്കും.
4
അന്നു പ്രവാചകന്മാര് പ്രവചിക്കുമ്പോള്‍ തങ്ങളുടെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവര്‍ ധരിക്കുകയില്ല.
5
പിന്നെയോ, ഞാന്‍ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരന്; ഈ ഭൂമി ബാല്യംമുതല്‍ എന്റെ കൈവശമാണ് എന്ന് അയാള്‍ പറയും.
6
‘നിന്റെ പുറത്തു കാണുന്ന ഈ മുറിവുകള്‍ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘എന്റെ സ്നേഹിതന്മാരുടെ വീട്ടില്‍വച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാള്‍ പറയും.”
7
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എന്റെ ഇടയനെതിരെ, എന്റെ സമീപത്തു നില്ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകള്‍ ചിതറിപ്പോകട്ടെ; ആ ചെറിയവര്‍ക്കെതിരെ ഞാന്‍ കരം ഉയര്‍ത്തും.
8
ദേശത്ത് ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നില്‍ ഒന്നു ജീവനോടെ അവശേഷിക്കും.
9
ഈ മൂന്നിലൊരു ഭാഗത്തെ ഞാന്‍ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വര്‍ണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും. ‘അവര്‍ എന്റെ ജനം’ എന്നു ഞാന്‍ പറയും. ‘സര്വേശ്വരന് ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14