bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 8
Zechariah 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 9 →
1
സര്‍വശക്തനായ സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
സീയോനെക്കുറിച്ചു ഞാന്‍ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്റെ സ്നേഹം അതിരറ്റതാണ്.
3
ഞാന്‍ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമില്‍ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സര്‍വശക്തനായ സര്‍വേശ്വരന്റെ പര്‍വതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും.
4
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്റെ തെരുവീഥികളില്‍ ഉണ്ടാകും.
5
കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികള്‍ നിറയും.
6
അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാല്‍ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സര്‍വശക്തനായ സര്വേശ്വരന് ചോദിക്കുന്നു.
7
അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാന്‍ എന്റെ ജനത്തെ രക്ഷിക്കും.
8
യെരൂശലേമില്‍ വസിക്കാന്‍ ഞാന്‍ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്ക് ദൈവവും ആയിരിക്കും.”
9
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “സര്‍വേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാള് മുതല്‍ പ്രവാചകന്മാര് പ്രസ്താവിച്ച ഈ വചനങ്ങള്‍ ഇപ്പോഴും കേള്‍ക്കുന്നവരേ, നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കുവിന്‍.
10
ആ നാളുകള്‍ക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവില്‍നിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു.
11
എന്നാല്‍ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്ന ജനത്തോടു ഞാന്‍ മുമ്പത്തെപ്പോലെയല്ല പെരുമാറുക” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
12
അവര്‍ സമാധാനത്തോടെ വിതയ്ക്കും; മുന്തിരി ഫലം നല്‍കും; ഭൂമിയും അതില്‍നിന്നു വിളവു നല്‍കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവരെ ഞാന്‍ ഇവയ്ക്കെല്ലാം അവകാശികളാക്കിത്തീര്‍ക്കും.
13
യെഹൂദാജനങ്ങളേ, ഇസ്രായേല്‍ജനങ്ങളേ, ജനതകളുടെ ഇടയില്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരായിരുന്നല്ലോ; ഞാന്‍ നിങ്ങളെ രക്ഷിച്ച് ജനതകളുടെ ഇടയില്‍ നിങ്ങളെ അനുഗൃഹീതരാക്കും. നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിക്കുവിന്‍.”
14
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാര് എന്നെ പ്രകോപിപ്പിച്ചപ്പോള്‍ നിങ്ങളെ നശിപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്റെ തീരുമാനത്തില്‍നിന്നു ഞാന്‍ പിന്മാറിയില്ല.
15
എന്നാല്‍ ഇപ്പോള്‍ യെരൂശലേമിനും യെഹൂദാജനത്തിനും നന്മവരുത്തണമെന്നു ഞാന്‍ ഉറച്ചിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ എന്ന് സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
16
നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ്: സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായി ന്യായവിധി നടത്തുക. അങ്ങനെ സമാധാനം പാലിക്കുക.
17
നിങ്ങള്‍ അപരനെതിരെ തിന്മ ആലോചിക്കരുത്. കള്ളസ്സത്യം ചെയ്യാന്‍ താല്പര്യപ്പെടരുത്. ഇവയെല്ലാം ഞാന്‍ വെറുക്കുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.”
18
എനിക്കു സര്‍വശക്തനായ സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി:
19
“നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസങ്ങള്‍ യെഹൂദാജനത്തിന് സന്തോഷവും ഉല്ലാസപ്രദവുമായ ആനന്ദോത്സവങ്ങള്‍ ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുവിന്‍.
20
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: അനേകം ജനതകള്‍, നിരവധി നഗരങ്ങളിലെ നിവാസികള്‍ ഇനിയും വരും.
21
ഒരു നഗരത്തിലെ നിവാസികള്‍ മറ്റൊന്നിലേക്ക് ചെന്നു പറയും: വരിക, സര്‍വേശ്വരനെ പ്രസാദിപ്പിക്കാനും അവിടുത്തെ ആരാധിക്കാനും നമുക്ക് ഉടനെ പോകാം. നമുക്ക് ഒന്നിച്ചുപോകാം.
22
അങ്ങനെ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തെ പ്രസാദം അര്‍ഥിക്കാനും അനേകം ജനങ്ങളും ശക്തരായ ജനതകളും യെരൂശലേമില്‍ വരും.
23
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നുള്ള പത്തുപേര്‍ അന്ന് ഒരു യെഹൂദന്റെ വസ്ത്രത്തുമ്പില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.”
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14