bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 9
Zechariah 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
1
സര്‍വേശ്വരന്റെ അരുളപ്പാട് ഹദ്രാക്ദേശത്തിനും ദമാസ്കസ്നഗരത്തിനും എതിരെ വന്നിരിക്കുന്നു. കാരണം എല്ലാ ഇസ്രായേല്‍ഗോത്രങ്ങളെയുംപോലെ സിറിയന്‍നഗരങ്ങളും സര്‍വേശ്വരന്റേതാകുന്നു.
2
ഹദ്രാക്കിനോടു തൊട്ടുകിടക്കുന്ന ഹമാത്തും വളരെ വൈദഗ്ധ്യമുള്ള ജനങ്ങള്‍ പാര്‍ക്കുന്ന സോരും സീദോനും അങ്ങനെതന്നെ.
3
സോര്‍ കോട്ടകെട്ടി പൂഴിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കുന്നുകൂട്ടി.
4
എന്നാല്‍ സര്വേശ്വരന് അവള്‍ക്കുള്ളതെല്ലാം എടുത്തുകളയും. അവളുടെ സമ്പത്ത് കടലില്‍ എറിയും. അഗ്നി അവളെ വിഴുങ്ങും.
5
അസ്കലോന് അതു കണ്ടു ഭയപ്പെടും; ഗസ്സ അതിവേദനയാല്‍ പുളയും; പ്രത്യാശയ്ക്കു ഭംഗം വന്ന എക്രോനും അങ്ങനെതന്നെ ഭവിക്കും. ഗസ്സയില്‍ രാജാവ് ഇല്ലാതെയാകും.
6
അസ്കലോന് വിജനമാകും. അസ്തോദില്‍ ഒരു സങ്കരവര്‍ഗം പാര്‍പ്പുറപ്പിക്കും. ഫെലിസ്ത്യരുടെ ഗര്വിന് ഞാന്‍ അറുതിവരുത്തും.
7
രക്തമുള്ള മാംസം അവര്‍ ഇനിമേല്‍ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായില്‍നിന്നു നീക്കിക്കളയും; അവരില്‍ അവശേഷിക്കുന്നവര്‍ നമ്മുടെ ദൈവത്തിന്റെ സ്വന്തജനത്തിന്റെ ഭാഗമാകും. അവര്‍ യെഹൂദ്യയിലെ ഒരു വര്‍ഗത്തെപ്പോലെ ആകും; എക്രോന് നിവാസികള്‍ യെബൂസ്യരെപ്പോലെ എന്റെ ജനത്തിന്റെ ഭാഗമായിത്തീരും.
8
ആര്‍ക്കും കയറിയിറങ്ങി നടക്കാന്‍ അരുതാത്തവിധം എന്റെ ആലയത്തിനു ഞാന്‍ കാവല്നില്ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. ഞാന്‍ അവരുടെ പീഡനം കാണുന്നുവല്ലോ.
9
സീയോന്‍നിവാസികളേ, അത്യന്തം ആനന്ദിക്കുവിന്‍! യെരൂശലേംനിവാസികളേ, ഉദ്ഘോഷിക്കുവിന്‍. ഇതാ, നിങ്ങളുടെ രാജാവ് വരുന്നു. അവിടുന്നു പ്രതാപത്തോടെ വിജയശ്രീലാളിതനായി വരുന്നു. വിനീതനായി ചെറിയ കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു.
10
സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ എഫ്രയീമില്‍നിന്നു രഥങ്ങളെയും യെരൂശലേമില്‍നിന്നു പോര്‍ക്കുതിരകളെയും ഛേദിച്ചു കളയും. പടവില്ല് നശിപ്പിക്കപ്പെടും. അവന് ജനതകള്‍ക്കിടയില്‍ സമാധാനം വരുത്തും. അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറുതിവരെയും ആയിരിക്കും.
11
സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിങ്ങളെ സംബന്ധിച്ചിടത്തോളം യാഗരക്തംകൊണ്ടു മുദ്രവച്ച നിങ്ങളുമായുള്ള എന്റെ ഉടമ്പടി നിമിത്തം നിങ്ങളുടെ പ്രവാസികളെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയയ്ക്കും. പ്രത്യാശയുള്ള ബന്ദികളേ,
12
നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിവരുവിന്‍! നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ ഇന്നു പ്രഖ്യാപിക്കുന്നു.
13
ഞാന്‍ യെഹൂദായെ എന്റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്റെ ശരമാക്കി. സീയോനേ, നിന്റെ നിവാസികളെ യവനദേശത്തിലെ നിവാസികള്‍ക്കെതിരെ ഒരു പടവാള്‍പോലെ ഞാന്‍ പ്രയോഗിക്കും.
14
അപ്പോള്‍ സര്വേശ്വരന് അവര്‍ക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നല്‍പ്പോലെ പായും. ദൈവമായ സര്വേശ്വരന് കാഹളം ഊതും; തെക്കന്‍ ചുഴലിക്കാറ്റില്‍ അവിടുന്നു മുന്നേറും.
15
സര്‍വശക്തനായ സര്വേശ്വരന് സ്വന്തം ജനതയെ രക്ഷിക്കും. അവര്‍ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോള്‍ കുടിച്ചു മദിച്ചവരെപ്പോലെ അവര്‍ യുദ്ധാങ്കണത്തില്‍ അലറും. അവര്‍ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്റെ കോണുകള്‍പോലെ അവിടം രക്തംകൊണ്ടു കുതിരും.
16
തന്റെ അജഗണമായ ജനത്തെ ദൈവമായ സര്വേശ്വരന് അന്നു രക്ഷിക്കും. കിരീടത്തില്‍ ശോഭിക്കുന്ന രത്നങ്ങള്‍പോലെ അവിടുത്തെ ദേശത്ത് അവര്‍ തിളങ്ങും.
17
ആ കാഴ്ച എത്ര ശ്രേഷ്ഠവും രമ്യവും ആയിരിക്കും! ധാന്യവും വീഞ്ഞും യുവതീയുവാക്കള്‍ക്ക് ശക്തിപകരും.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14