bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 14
Zechariah 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
1
ഇതാ സര്‍വേശ്വരന്റെ ദിനം വരുന്നു. അന്ന് യെരൂശലേമില്‍നിന്ന് കൊള്ളയടിച്ച മുതല്‍ നിങ്ങളുടെ കണ്മുമ്പില്വച്ചുതന്നെ അവര്‍ പങ്കിടും.
2
യെരൂശലേമിനോടു യുദ്ധംചെയ്യാന്‍ ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടും. നഗരം പിടിച്ചെടുക്കപ്പെടും. വീടുകള്‍ കൊള്ളയടിക്കപ്പെടും. സ്ത്രീകള്‍ അപമാനിക്കപ്പെടും. നഗരവാസികളില്‍ പകുതിയും പ്രവാസികളായിത്തീരും. എന്നാല്‍ ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്ഛേദിക്കുകയില്ല.
3
യുദ്ധദിനത്തില്‍ എന്നപോലെ സര്വേശ്വരന് പടയ്ക്കു പുറപ്പെട്ട് ആ ജനതകളോടു പോരാടും.
4
യെരൂശലേമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്നു നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി പിളരും; അവയ്ക്കു നടുവില്‍ വിശാലമായ ഒരു താഴ്വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും.
5
മലയെ രണ്ടായി ഭാഗിക്കുന്ന താഴ്വര ആസല്‍വരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോള്‍ നിങ്ങളുടെ പൂര്‍വികര്‍ ഓടി രക്ഷപെട്ടതുപോലെ നിങ്ങള്‍ ഈ താഴ്വരയിലൂടെ ഓടി രക്ഷപെടും. അപ്പോള്‍ എന്റെ ദൈവമായ സര്വേശ്വരന് അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും.
6
അന്നു ശൈത്യമോ മൂടല്‍മഞ്ഞോ ഉണ്ടാകുകയില്ല. ദിനരാത്രങ്ങള്‍ അന്നുണ്ടായിരിക്കുകയില്ല.
7
എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സര്‍വേശ്വരനു മാത്രമേ അറിയാവൂ.”
8
അന്നു യെരൂശലേമില്‍നിന്നു ജീവജലം ഒഴുകും. പകുതി കിഴക്കേകടലിലേക്കും പകുതി പടിഞ്ഞാറേകടലിലേക്കും ഒഴുകും. ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അത് ഒഴുകിക്കൊണ്ടിരിക്കും.”
9
സര്വേശ്വരന് സര്‍വഭൂമിയുടെയും രാജാവാകും. അന്നു സര്‍വേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം.
10
ഗേബമുതല്‍ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീന്‍ഗോപുരംമുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനത്തുള്ള കോണ്‍ഗോപുരംവരെയും ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ മുന്തിരിച്ചക്കുകള്‍വരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാള്‍ ഉയര്ന്നുനില്ക്കും.
11
ജനങ്ങള്‍ അവിടെ വസിക്കും. കാരണം അവിടം ഇനിമേല്‍ ശാപഗ്രസ്തമാവുകയില്ല. യെരൂശലേം സുരക്ഷിതമായിരിക്കും.
12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജനതകള്‍ക്കും സര്വേശ്വരന് വരുത്തുന്ന ഭയങ്കരമായ വ്യാധി ഇതാണ്: അവര്‍ ജീവനോടിരിക്കുമ്പോള്‍ത്തന്നെ അവരുടെ മാംസം ചീഞ്ഞഴുകും; അവരുടെ കണ്ണുകളും നാവുകളും അഴുകിപ്പോകും.
13
അന്നു സര്വേശ്വരന് അവര്‍ക്കു കൊടുംഭീതി ഉളവാക്കും. തത്ഫലമായി അവര്‍ പരസ്പരം കടന്നുപിടിക്കും; പരസ്പരം കൈ ഉയര്‍ത്തും.
14
യെഹൂദാപോലും യെരൂശലേമിനോടു പടവെട്ടും; ചുറ്റുമുള്ള സകല ജനതകളുടെയും സമ്പത്ത് അവര്‍ പിടിച്ചെടുക്കും. ധാരാളം പൊന്നും വെള്ളിയും വസ്ത്രങ്ങളും തന്നെ.
15
ശത്രുവിന്റെ പാളയത്തിലെ കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നിങ്ങനെ സകല മൃഗങ്ങള്‍ക്കും മുന്‍പറഞ്ഞവിധം മഹാവ്യാധി ഉണ്ടാകും.
16
യെരൂശലേമിനു നേരെ യുദ്ധത്തിനു വന്നവരില്‍ ശേഷിച്ച സകല ജനതകളും രാജാധിരാജനും സര്‍വശക്തനുമായ സര്‍വേശ്വരനെ ആരാധിക്കാനും കൂടാരപ്പെരുന്നാള്‍ ആചരിക്കാനും വര്‍ഷംതോറും യെരൂശലേമില്‍ വരും.
17
ഏതെങ്കിലും ജനത രാജാധിരാജനായ സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാന്‍ യെരൂശലേമിലേക്കു വരുന്നില്ലെങ്കില്‍ അവര്‍ക്കു മഴ കിട്ടുകയില്ല.
18
ഈജിപ്തുകാര്‍ വരുന്നില്ലെങ്കില്‍ അവര്‍ക്കും മഴ ലഭിക്കുകയില്ല. കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത ഈജിപ്തുകാര്‍ക്ക് ഇതര ജനതകള്‍ക്കുണ്ടാകുന്ന ബാധകള്‍തന്നെ നേരിടും.
19
ഇതായിരിക്കും ഈജിപ്തിനും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍ വരാത്ത മറ്റു ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.
20
അന്നു കുതിരകളുടെ മണികളില്‍ “സര്‍വേശ്വരനു വിശുദ്ധം” എന്ന് രേഖപ്പെടുത്തിയിരിക്കും. ദേവാലയത്തിലെ കലങ്ങള്‍ യാഗപീഠത്തിന്റെ മുമ്പിലെ കലശങ്ങള്‍പോലെ വിശുദ്ധമായിരിക്കും.
21
യെരൂശലേമിലെയും യെഹൂദ്യയിലെയും കലങ്ങളൊക്കെയും സര്‍വശക്തനായ സര്‍വേശ്വരനു വിശുദ്ധമായിരിക്കും. യാഗം കഴിക്കാന്‍ വരുന്നവര്‍ യാഗമാംസം വേവിക്കാന്‍ ആ കലങ്ങള്‍ ഉപയോഗിക്കും; അന്നുമുതല്‍ സര്‍വശക്തനായ സര്‍വേശ്വരന്റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14