bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 3
Zechariah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
1
പിന്നീട് സര്‍വേശ്വരന്റെ ദൂതന് തന്റെ മുമ്പില്‍ നില്ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്റെമേല്‍ കുറ്റം ആരോപിക്കാനായി സാത്താന് അദ്ദേഹത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നുണ്ടായിരുന്നു.
2
സര്‍വേശ്വരന്റെ ദൂതന് സാത്താനോടു പറഞ്ഞു: “സാത്താനേ, സര്വേശ്വരന് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്? യെരൂശലേമിനെ തിരഞ്ഞെടുത്ത സര്വേശ്വരന് നിന്നെ ശാസിക്കുന്നു.”
3
മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്നു.
4
തന്റെ മുമ്പില്‍ നില്ക്കുന്നവരോടു ദൂതന് “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിന്‍” എന്നു കല്പിച്ചു. ദൂതന് യോശുവയോടു പറഞ്ഞു: “നിന്റെ അകൃത്യം നിന്നില്‍നിന്നു നീക്കിയിരിക്കുന്നു; ഞാന്‍ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതന് തുടര്‍ന്നു:
5
“വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിന്‍.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിര്‍മ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോള്‍ സര്‍വേശ്വരന്റെ ദൂതന് അടുത്തു നില്ക്കുന്നുണ്ടായിരുന്നു.
6
[6,7] ദൂതന് യോശുവയോടു കല്പിച്ചു: “സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളില്‍ നടക്കുകയും; ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ എന്റെ ആലയത്തെ നീ ഭരിക്കും; എന്റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്ക്കുന്നവരുടെ ഇടയില്‍ കടന്നുവരാനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.
8
മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേള്‍ക്കട്ടെ. എന്റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.
9
ഇതാ, യോശുവയുടെ മുമ്പില്‍ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലില്‍ രേഖപ്പെടുത്തേണ്ടതു ഞാന്‍ കൊത്തിവയ്ക്കും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്റെ അകൃത്യം നീക്കും എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
10
അന്നു നിങ്ങള്‍ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്ക്കാന്‍ തന്റെ അയല്‍ക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിലേക്കു ക്ഷണിക്കും എന്നു സര്‍വശക്തനായ സര്‍വേശ്വരന്റെ അരുളപ്പാട്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14