bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 11
Zechariah 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
1
ലെബാനോനേ, നിന്റെ വാതിലുകള്‍ തുറന്നിടുക; നിന്റെ ദേവദാരുക്കള്‍ അഗ്നിക്കിരയാകട്ടെ.
2
സരളവൃക്ഷമേ, വിലപിക്കുക; ദേവദാരുക്കള്‍ വീണുപോയല്ലോ. മഹത്തായ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ബാശാനിലെ കരുവേലകവൃക്ഷങ്ങളേ, നിലവിളിക്കുക.
3
നിബിഡവനങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇടയന്മാരുടെ രോദനം ശ്രദ്ധിക്കുക; അവരുടെ മഹത്ത്വം പൊയ്പോയല്ലോ. സിംഹങ്ങളുടെ ദീനരോദനം കേള്‍ക്കുക; യോര്‍ദ്ദാനിലെ വനങ്ങള്‍ നശിച്ചുപോയല്ലോ.
4
എന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: കശാപ്പിനു വേര്‍തിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക.
5
വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു; അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്ക്കുന്നവര് പറയുന്നു: “ഞാന്‍ സമ്പന്നനായി തീര്‍ന്നിരിക്കകൊണ്ട് സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാര്ക്കുപോലും അവയോടു കരുണയില്ലല്ലോ.”
6
“ഈ ദേശനിവാസികളോട് ഇനിമേല്‍ എനിക്കു കനിവുതോന്നുകയില്ല” എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. “അതേ, ഞാന്‍ മനുഷ്യരെ ഓരോരുത്തരെയും അവനവന്റെ ഇടയന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും. അവര്‍ ഭൂമിയെ തകര്‍ക്കും. അവരുടെ കൈയില്‍നിന്ന് ആരെയും ഞാന്‍ രക്ഷിക്കുകയില്ല.”
7
ആടുവ്യാപാരികള്‍ക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകള്‍ക്കു ഞാന്‍ ഇടയനായി. ഞാന്‍ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു.
8
അങ്ങനെ ഞാന്‍ ആ ആടുകളെ മേയിച്ചു; ഒരു മാസത്തില്‍ത്തന്നെ ഞാന്‍ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവര്‍ എന്റെ ക്ഷമ കെടുത്തി. അവര്‍ക്ക് എന്നോടും വെറുപ്പുണ്ടായി.
9
പിന്നീട് ഞാന്‍ ആട്ടിന്‍പറ്റത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ മേയ്ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്റെ മാംസം തിന്നട്ടെ.”
10
പിന്നീട് കൃപ എന്നവടി ഞാന്‍ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാന്‍ അസാധുവാക്കി.
11
ഞാന്‍ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികള്‍ ഇതു സര്‍വേശ്വരന്റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു.
12
“നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരിക, ഇല്ലെങ്കില്‍ വേണ്ടാ” എന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോള്‍ എന്റെ കൂലിയായി മുപ്പതു ശേക്കെല്‍ വെള്ളി അവര്‍ തൂക്കിത്തന്നു.
13
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവര്‍ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തില് ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെല്‍ വെള്ളി വാങ്ങി ഞാന്‍ ദേവാലയഭണ്ഡാരത്തില് ഇട്ടു.
14
പിന്നീടു ഞാന്‍ ഐക്യം എന്ന രണ്ടാമത്തെ വടി എടുത്ത് ഒടിച്ചു. അതോടെ യെഹൂദായും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം തകര്‍ന്നു.
15
“നീ വീണ്ടും ഹീനനായ ഇടയന്റെ വേഷം എടുക്കുക” എന്നു സര്വേശ്വരന് എന്നോടു കല്പിച്ചു.
16
ഇതാ, ഞാന്‍ ദേശത്ത് ഒരിടയനെ ഉയര്‍ത്തുന്നു. അവന് വിനാശം നേരിടുന്നവയെ സഹായിക്കുകയോ, വഴി തെറ്റിയവയെ അന്വേഷിക്കുകയോ പരുക്കു പറ്റിയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോറ്റുകയോ ചെയ്യാതെ കൊഴുത്തു തടിച്ച ആടിന്റെ മാംസം തിന്നുകയും കുളമ്പുപോലും പിഴുതുകളയുകയും ചെയ്യുന്നു.
17
ആട്ടിന്‍പറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്റെ കൈയും വലങ്കണ്ണും വാളിനാല്‍ വിച്ഛേദിക്കപ്പെടട്ടെ. അവന്റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്റെ വലങ്കണ്ണ് തീര്‍ത്തും അന്ധമാകട്ടെ.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14