bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 2
Zechariah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
1
ഞാന്‍ പിന്നെയും മറ്റൊരു ദര്‍ശനത്തില്‍ അളവുനൂലുമായി നില്ക്കുന്ന ഒരുവനെ കണ്ടു.
2
“അങ്ങ് എവിടെപ്പോകുന്നു” എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ ദൂതന് പറഞ്ഞു: “ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്റെ നീളവും വീതിയും തിട്ടപ്പെടുത്താന്‍ പോകുകയാണ്.”
3
അപ്പോള്‍ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന് മുന്നോട്ടു വന്നു. അദ്ദേഹത്തെ എതിരേല്ക്കാന് മറ്റൊരു ദൂതനും വന്നു.
4
അയാള്‍ പറഞ്ഞു: “മനുഷ്യരും മൃഗങ്ങളും പെരുകിയ മതിലുകളില്ലാത്ത ഗ്രാമങ്ങള്‍പോലെ യെരൂശലേമാകും എന്ന് ഓടിച്ചെന്ന് അളവുനൂല്‍ കൈയിലുള്ള യുവാവിനോടു പറയുക.”
5
എന്നാല്‍ ഞാന്‍ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തില്‍ ഞാന്‍ അതിന്റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
6
“വടക്കേദേശം വിട്ട് ഓടുവിന്‍! ആകാശത്തിലെ കാറ്റ് എന്നപോലെ ഞാന്‍ നിങ്ങളെ നാലു ദിക്കിലേക്കും ചിതറിച്ചിരിക്കുന്നുവല്ലോ” എന്നും സര്വേശ്വരന് അരുളിച്ചെയ്യുന്നു.
7
ബാബിലോണില്‍ പാര്‍ക്കുന്ന നിങ്ങള്‍ സീയോനിലേക്കു പോയി രക്ഷപെടുക.
8
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിങ്ങളെ കൊള്ളചെയ്ത ജനതകളുടെ അടുക്കലേക്കു മഹത്തായ ഒരു ദൗത്യവുമായി എന്നെ അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്ന ഏതൊരുവനും അവിടുത്തെ കൃഷ്ണമണിയെയാണു സ്പര്‍ശിക്കുന്നത്.
9
അവരുടെ നേരെ എന്റെ കൈ ചലിക്കും; അവര്‍ തങ്ങളുടെ ദാസന്മാരുടെ കവര്‍ച്ചയ്ക്ക് ഇരയാകും. സര്‍വശക്തനായ സര്വേശ്വരന് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
10
‘സീയോന് നിവാസികളേ, നിങ്ങള്‍ ആഹ്ലാദപൂര്‍വം ഉച്ചത്തില്‍ ഘോഷിക്കുവിന്‍. ഇതാ ഞാന്‍ വരുന്നു; നിങ്ങളുടെ മധ്യേ ഞാന്‍ വസിക്കും’ എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
11
ആ നാളില്‍ പല ജനതകളും സര്‍വേശ്വരനോടു ചേരും. അവര്‍ എന്റെ ജനമായിത്തീരും. ഞാന്‍ നിങ്ങളുടെ മധ്യേ വസിക്കും. സര്‍വശക്തനായ സര്വേശ്വരന് എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.
12
സര്വേശ്വരന് വിശുദ്ധനാട്ടിലുള്ള തന്റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.
13
മര്‍ത്യരേ, നിങ്ങളെല്ലാവരും സര്‍വേശ്വരന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്റെ വിശുദ്ധനിവാസത്തില്‍നിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14