bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 4
Zechariah 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
1
എന്നോടു സംസാരിച്ച ദൈവദൂതന് ഉറക്കത്തില്‍നിന്ന് ഒരുവനെ വിളിച്ചുണര്‍ത്തുന്നതുപോലെ എന്നെ ഉണര്‍ത്തി,
2
“നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അതാ, ഒരു സ്വര്‍ണ വിളക്കുതണ്ട്; ആ തണ്ടിന്റെ മുകളില്‍ ഒരു പാത്രം; അതിന്മേല് ഏഴു വിളക്ക്; ഓരോ വിളക്കിന്റെയും മുകളില്‍ ഓരോ ദളം.
3
വിളക്കുതണ്ടിന്റെ വലത്തും ഇടത്തും ഓരോ ഒലിവു മരം.”
4
എന്നോടു സംസാരിച്ച ദൂതനോട് ഞാന്‍ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?”
5
അതിനു ദൂതന് പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “ ഇല്ല പ്രഭോ” ഞാന്‍ പറഞ്ഞു.
6
ദൂതന് എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്റെ ആത്മാവിനാലാണു വിജയം” എന്നു സര്‍വശക്തനായ സര്വേശ്വരന് സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു.
7
മഹാപര്‍വതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പില്‍ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആര്‍പ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്ക്കും.
8
സര്വേശ്വരന് വീണ്ടും എന്നോട് അരുളിച്ചെയ്തു:
9
“സെരുബ്ബാബേലിന്റെ കരങ്ങള്‍ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവന് അതു പൂര്‍ത്തിയാക്കുകയും ചെയ്യും. സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്ന് അപ്പോള്‍ നീ അറിയും.”
10
ദേവാലയനിര്‍മിതിയില്‍ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവര്‍ സെരുബ്ബാബേലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സര്‍വേശ്വരന്റെ കണ്ണുകളാണ്. ഭൂമി മുഴുവന്‍ അവ നിരീക്ഷിക്കുന്നു.
11
അപ്പോള്‍ ഞാന്‍ ചോദിച്ചു: “വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള ഒലിവുമരങ്ങള്‍ എന്താണ്?
12
എണ്ണ ഒഴിക്കുന്ന രണ്ടു സ്വര്‍ണക്കുഴലുകള്‍ക്കു സമീപം കാണുന്ന ഒലിവുമരത്തിന്റെ രണ്ടു കൊമ്പുകള്‍ എന്ത്?”
13
ദൂതന് എന്നോട്, “ഇത് എന്തെന്നു നീ അറിയുന്നില്ലേ” എന്നു ചോദിച്ചതിന് “ഇല്ല പ്രഭോ” എന്നു ഞാന്‍ പറഞ്ഞു.
14
“സര്‍വലോകത്തിന്റെയും സര്‍വേശ്വരന്റെ സന്നിധിയില്‍ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാരാണ് അവര്‍” എന്നു ദൂതന് മറുപടി പറഞ്ഞു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14