bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 7
Zechariah 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
1
ദാര്യാവേശ്രാജാവിന്റെ വാഴ്ചയുടെ നാലാം വര്‍ഷം കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം ദിവസം സെഖര്യാപ്രവാചകന് സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി.
2
ബെഥേലിലെ ജനം സര്‍വേശ്വരന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാന്‍ സരേസരിനെയും രേഗെം-മേലെക്കിനെയും തങ്ങളുടെ ആളുകളെയും അയച്ചു.
3
“ദീര്ഘവര്ഷങ്ങളായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തില്‍ തങ്ങള്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്നു സര്‍വശക്തനായ സര്‍വേശ്വരന്റെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും അന്വേഷിക്കാനുംകൂടിയാണ് അവരെ അയച്ചത്.
4
അപ്പോള്‍ സര്‍വശക്തനായ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു:
5
“നീ ദേശത്തെ സര്‍വജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങള്‍ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?
6
നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ?
7
യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാര്‍പ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങള്‍ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സര്വേശ്വരന് അരുളിച്ചെയ്തത്?”
8
സര്വേശ്വരന് സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു:
9
“സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക.
10
അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.”
11
എന്നാല്‍ ഇതു ശ്രദ്ധിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ അവര്‍ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു.
12
ധര്‍മശാസ്ത്രവും പണ്ടത്തെ പ്രവാചകന്മാര് മുഖാന്തരം സര്‍വശക്തനായ സര്വേശ്വരന് അവിടുത്തെ ആത്മാവിലൂടെ അരുളിച്ചെയ്ത വചനങ്ങളും അനുസരിക്കാതെ അവര്‍ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സര്‍വശക്തനായ സര്‍വേശ്വരനില്‍നിന്ന് ഉഗ്രരോഷം പുറപ്പെട്ടു.
13
“ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതിനാല്‍ അവര്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഉത്തരം അരുളിയില്ല” എന്നു സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
14
ഞാന്‍ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയില്‍ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീര്‍ന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14