bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 6
Zechariah 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
1
വീണ്ടും മറ്റൊരു ദര്‍ശനത്തില്‍ ഓടുകൊണ്ടുള്ള രണ്ടു പര്‍വതങ്ങളുടെ ഇടയില്‍നിന്ന് നാലു രഥങ്ങള്‍ ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു.
2
ഒന്നാമത്തെ രഥത്തില്‍ ചുവന്ന കുതിരകളെയും രണ്ടാമത്തേതില്‍ കറുത്ത കുതിരകളെയും
3
മൂന്നാമത്തേതില്‍ വെളുത്ത കുതിരകളെയും നാലാമത്തേതില്‍ തവിട്ടു നിറത്തില്‍ പുള്ളിയുള്ള കുതിരകളെയും പൂട്ടിയിരുന്നു.
4
എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: “പ്രഭോ, ഇതെന്താണ്?”
5
“സമസ്തലോകത്തിന്റെയും സര്‍വേശ്വരനായ അവിടുത്തെ സന്നിധിയില്‍നിന്നു വരുന്ന ആകാശത്തിലെ നാലു കാറ്റുകളാകുന്നു അവര്‍” എന്നു ദൂതന് പറഞ്ഞു.
6
കറുത്ത കുതിരകളെ പൂട്ടിയ രഥം വടക്കേദേശത്തേക്കും വെളുത്തവയെ പൂട്ടിയതു പടിഞ്ഞാറേദേശത്തേക്കും പുള്ളിക്കുതിരകളെ പൂട്ടിയതു തെക്കേദേശത്തേക്കും പോകുന്നു.
7
ഈ കുതിരകള്‍ ഭൂമിയില്‍ എല്ലായിടത്തും സഞ്ചരിക്കാന്‍ വെമ്പല്‍കൊണ്ടു. ദൂതന് അവയോട്, “നിങ്ങള്‍ പോയി ഭൂമിയില്‍ ഉടനീളം സഞ്ചരിക്കുവിന്‍” എന്ന് ആജ്ഞാപിച്ചു. അങ്ങനെ അവ ഭൂമിയില്‍ സഞ്ചരിച്ചു.
8
ദൂതന് എന്നോടു വിളിച്ചു പറഞ്ഞു: “അതാ, വടക്കേദേശത്തേക്കു പോയവ അവിടെ എന്റെ കോപം ശമിപ്പിച്ചിരിക്കുന്നു.”
9
വീണ്ടും സെഖര്യാക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി:
10
“നീ ബാബിലോണില്‍നിന്നു മടങ്ങി എത്തിയ പ്രവാസികളായ ഹെല്ദായി, തോബീയാ, യെദായാ എന്നിവരില്‍നിന്ന് പൊന്നും വെള്ളിയും സ്വീകരിക്കുക. അതുമായി അന്നുതന്നെ സെഫന്യായുടെ മകനായ യോശിയായുടെ വീട്ടില്‍ പോകുക.
11
അവരില്‍നിന്നു ലഭിച്ച സ്വര്‍ണവും വെള്ളിയുംകൊണ്ട് ഒരു കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ പുത്രന് യോശുവയുടെ ശിരസ്സില്‍ അണിയിക്കുക. പിന്നീട് ഇങ്ങനെ പറയണം.
12
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇതാ ശാഖ എന്ന നാമമുള്ള മനുഷ്യന്, അയാള്‍ തന്റെ സ്ഥലത്തുനിന്നു വളരും. അയാള്‍ സര്‍വേശ്വരന്റെ മന്ദിരം പണിയും.
13
അയാള്‍തന്നെ സര്‍വേശ്വരന്റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതന് ഉണ്ടായിരിക്കും. അവര്‍ ഇരുവരും ഒരുമയോടും സമാധാനത്തോടും വര്‍ത്തിക്കും.
14
ഹെല്‍ദായ്, തോബീയാ, യെദായി, സെഫന്യായുടെ പുത്രനായ യോശിയാ എന്നിവരുടെ സ്മരണയ്ക്കായി ആ കിരീടം സര്‍വേശ്വരന്റെ ആലയത്തില്‍ ഉണ്ടായിരിക്കും.”
15
വിദൂരസ്ഥരായ ആളുകള്‍ വന്ന് സര്‍വേശ്വരന്റെ ആലയത്തിന്റെ പണിയില്‍ സഹായിക്കും; സര്‍വശക്തനായ സര്‍വേശ്വരനാണ് എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നത് എന്നു നിങ്ങള്‍ അറിയും. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ട് അനുസരിക്കുമെങ്കില്‍ ഇതു സംഭവിക്കും.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14