bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Zechariah 12
Zechariah 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
1
ഇസ്രായേലിനെക്കുറിച്ചുള്ള സര്‍വേശ്വരന്റെ അരുളപ്പാട്: “ആകാശവിതാനം നിവര്‍ക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്റെ ഉള്ളില്‍ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സര്വേശ്വരന് അരുളിച്ചെയ്യുന്നു:
2
“യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്ക് ഞാന്‍ യെരൂശലേമിനെ പരിഭ്രാന്തി നല്കുന്ന ഒരു പാനപാത്രം ആക്കാന്‍ പോകുകയാണ്.
3
അന്നു ഞാന്‍ യെരൂശലേമിനെ ഒരു ജനതയ്ക്കും എടുത്തുമാറ്റാന്‍ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീര്‍ക്കും. അതിനെ പൊക്കുന്നവര്‍ക്ക് ഗുരുതരമായ പരുക്കേല്ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും.
4
അന്നു സകല കുതിരകള്‍ക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവര്‍ക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു. എന്നാല്‍ ജനതകളുടെ കുതിരകള്‍ക്കെല്ലാം അന്ധത വരുത്തുമ്പോള്‍ യെഹൂദാജനത്തെ ഞാന്‍ കടാക്ഷിക്കും.
5
യെരൂശലേംനിവാസികള്‍ക്കു തങ്ങളുടെ ദൈവവും സര്‍വശക്തനുമായ സര്വേശ്വരന് നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജര്‍ പറയും.
6
“അന്നു ഞാന്‍ യെഹൂദാവംശങ്ങളെ വിറകിന്റെ നടുവില്‍ ഇരുന്നു ജ്വലിക്കുന്ന കനല് നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവര്‍ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോള്‍ യെരൂശലേം നിവാസികള്‍ സുരക്ഷിതരായി വസിക്കും.
7
ദാവീദുവംശജര്‍ക്കും യെരൂശലേംനിവാസികള്‍ക്കും ലഭിക്കുന്ന കീര്‍ത്തി യെഹൂദായെക്കാള്‍ ഏറിപ്പോകാതിരിക്കാന്‍ സര്വേശ്വരന് ആദ്യം യെഹൂദാവംശജര്‍ക്ക് വിജയം നല്‍കും.
8
അന്നു ഞാന്‍ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരില്‍ ഏറ്റവും ദുര്‍ബലന്‍പോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജര്‍ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും.
9
അന്ന് യെരൂശലേമിന്റെ നേര്‍ക്കു വരുന്ന സകല ജനതകളെയും ഞാന്‍ നശിപ്പിക്കും.”
10
ഞാന്‍ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാര്‍ഥനയുടെയും ആത്മാവിനെ പകരും. തങ്ങള്‍ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവര്‍ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവര്‍ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും.
11
അന്ന് ഹദദ്-രിമ്മോനെക്കുറിച്ച് മെഗിദ്ദോതാഴ്വരയില്‍ ഉയര്‍ന്ന വിലാപം പോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
12
ദേശത്തിലെ ഓരോ ഭവനവും വെവ്വേറെ വിലപിക്കും.
13
ദാവീദുവംശജരിലും നാഥാന്‍വംശജരിലും ലേവിവംശജരിലും ശിമെയിവംശജരിലും മറ്റുള്ള വംശജരിലും ഉള്ള
14
സ്ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകമായി വിലപിക്കും.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14